Crime

  • ജോലിസ്ഥലത്തെ സാമ്പത്തിക തിരിമറി കണ്ടെത്തി; മലയാളിയെ കൊന്നു കുഴിച്ചുമൂടി ‘പാക്കി’കള്‍

    തിരുവനന്തപുരം: ഷാര്‍ജയില്‍ മലയാളിയെ കൊലപ്പെടുത്തിയത് പ്രതികളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയതലനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60)നെയാണ് പാകിസ്ഥാന്‍ സ്വദേശികളായ തട്ടിക്കൊണ്ട് പോയി കുഴിച്ചുമൂടിയത്. 36 വര്‍ഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എല്‍എല്‍സിയിലെ പിആര്‍ഒ ആയിരുന്നു അനില്‍. ദുബായ് ടെക്സ്റ്റൈല്‍ സിറ്റിക്കകത്തെ വെയര്‍ ഹൗസിലായിരുന്നു കൊലപാതകം. പ്രതികളും ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അനിലിന്റെ മൂത്ത സഹോദരന്‍ അശോക് കുമാര്‍ വിന്‍സന്റ് ഇതേ കമ്പനിയില്‍ ഫിനാന്‍സ് മാനേജറാണ്. ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ജോലി സംബന്ധമായ ആവശ്യത്തിന് ഈ മാസം 2ന് സഹപ്രവര്‍ത്തകനായ പാകിസ്ഥാന്‍ പൗരന്റെയും ഇയാള്‍ സഹായത്തിനു വിളിച്ച മറ്റൊരു പാക്കിസ്ഥാന്‍കാരന്റെയും കൂടെ അനില്‍ ദുബായ് ടെക്സ്റ്റൈല്‍ സിറ്റിയിലെ വെയര്‍ ഹൗസിലേക്ക് പോയത്. അനിലിനെ കാണാനില്ലെന്ന് കുടുംബം പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 12ന് പൊലീസ് മൃതദേഹം കണ്ടെടുത്തത്.

    Read More »
  • വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; ഭക്ഷണത്തില്‍ ലഹരി കലര്‍ത്തിയത് ‘നേപ്പാളിപ്പെണ്ണ്’

    തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പിന്നില്‍ അഞ്ചംഗ സംഘമാണെന്നാണ് കണ്ടെത്തല്‍. സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഹരിഹരപുരം എല്‍.പി. സ്‌കൂളിന് സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 74-കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്സായ സിന്ധുവുമായിരുന്നു വീട്ടില്‍ താമസം. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും അപഹരിച്ചു. 15 ദിവസമായി ഇവിടെ ജോലിക്കുവരുന്ന നേപ്പാള്‍ സ്വദേശിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു മോഷണം. ചൊവ്വാഴ്ച രാത്രി വീട്ടുടമയായ ശ്രീദേവിയമ്മമ്മയുടെ മകന്‍ ഭാര്യ ദീപയെ നിരന്തരം ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് അയല്‍വീട്ടില്‍ വിളിച്ച് കാര്യമറിയിക്കുകയായിരുന്നു. അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വീട്ടില്‍നിന്ന് നാലുപേര്‍ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്നു നോക്കിയപ്പോള്‍ ശ്രീദേവിയമ്മയേയും ദീപയേയും സിന്ധുവിനേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയി, വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി ഒരാള്‍ കിടക്കുന്നത്…

    Read More »
  • പണം, വസ്ത്രങ്ങള്‍… ഒളിവില്‍പ്പോയത് ഫുള്‍സെറ്റപ്പില്‍; കൈക്കാശ് തീര്‍ന്നതോടെ ബന്ധുവീട്ടിലെത്തി, പിടിവീണു

    തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് കഴിഞ്ഞമാസം യുവതി തൂങ്ങിമരിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റിലായി. വണ്ടിത്തടം വാറുവിള പുത്തന്‍വീട് ഷഹ്ന മന്‍സിലില്‍ ഷാജഹാന്റെയും സുല്‍ഫത്തിന്റെയും മകളായ ഷഹ്ന(23) ആണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്. ഷഹ്നയുടെ ഭര്‍ത്താവ് കാട്ടാക്കട പെരുകുളം മാര്‍ക്കറ്റ് റോഡ് എസ്.എന്‍.ഹൗസില്‍ നൗഫല്‍(27), മാതാവ് സുനിത(50), പിതാവ് നജിം(51) എന്നിവരാണ് അറസ്റ്റിലായത്. ഫോര്‍ട്ട് അസി. കമ്മിഷണര്‍ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള തിരുവല്ലം പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് കാട്ടാക്കടയിലെ ബന്ധുവിന്റെ വീട്ടില്‍നിന്ന് ഇവരെ അറസ്റ്റുചെയ്തത്. പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്. ഡിസംബര്‍ 26-നാണ് വണ്ടിത്തടത്തുള്ള വീട്ടില്‍ ഷഹ്നയെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ മൂവരും വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. ഷഹ്നയുടെ ഭര്‍ത്താവ് നൗഫലും ഇളയ സഹോദരനും അച്ഛനും അമ്മയും ചെലവിനായി ഒരുലക്ഷത്തോളം രൂപയും വസ്ത്രങ്ങളുമൊക്കെ സജ്ജമാക്കിയാണ് കാട്ടാക്കടയിലെ വീട്ടില്‍നിന്ന് കാറില്‍ കടയ്ക്കലുള്ള ബന്ധുവീട്ടിലേക്കു കടന്നത്. തുടര്‍ന്ന് ബന്ധുവിന്റെ കാറില്‍ കോയമ്പത്തൂരിലേക്കു പോയി. ആരും മൊബൈല്‍ഫോണ്‍ കൈയിലെടുത്തില്ല. പോലീസ്…

    Read More »
  • ദലിത് യുവാവിന്റെ ആത്മഹത്യ; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

    തൃശൂര്‍: എങ്ങണ്ടിയൂരിലെ ദലിത് യുവാവ് വിനായകന്റെ ആത്മഹത്യയില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂര്‍ എസ്‌സി എസ്ടി കോടതി. 2017 ജൂലൈ മാസത്തിലാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസില്‍ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദിക്കുന്നത്. തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകന്‍ ആത്മഹത്യ ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മര്‍ദ്ദിച്ചു എന്ന കേസും ആത്മഹത്യ കേസുമാണ് എടുത്തിട്ടുള്ളത്.

    Read More »
  • ‘രക്ഷാപ്രവര്‍ത്തന’ക്കേസില്‍ മുഖ്യന്റെ ഗണ്‍മാന് നോട്ടീസ്; തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

    ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയില്‍ വഴിയോരത്തുനിന്നു മുദ്രാവാക്യം വിളിച്ച കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ്. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ സേനയിലെ എസ്.സന്ദീപ് എന്നിവര്‍ക്കാണ് ആലപ്പുഴ സൗത്ത് പൊലീസ് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. കേസില്‍ അനില്‍കുമാര്‍ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്. നേരത്തേ, കോടതി നിര്‍ദേശപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. കേസെടുത്തിട്ടും ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാത്തതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഡിസംബര്‍ 15നു വൈകിട്ടു 4 മണിക്ക്, നവകേരള സദസ് വാഹനങ്ങള്‍ പോകുമ്പോള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവല്‍ കുര്യാക്കോസിനെയും എ.ഡി. തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയെന്നും തുടര്‍ന്നാണു പ്രതികള്‍ മര്‍ദിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പോയതിനു പിന്നാലെ എത്തിയ അകമ്പടി വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ അനില്‍കുമാര്‍ ജനറല്‍ ആശുപത്രി ജംക്ഷനിലെ ട്രാഫിക് സിഗ്‌നലിനു സമീപത്തുവച്ച് അജയിനെയും…

    Read More »
  • കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ഒളിവില്‍പ്പോയ കള്ളക്കാമുകനെ കണ്ടെത്താന്‍ പോലീസ്

    ബംഗളൂരു: മണ്ഡ്യയിലെ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ ടീച്ചറുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് മറവു ചെയ്ത നിലയില്‍ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ഇവര്‍ മടങ്ങിയെത്തിയില്ലെന്നു ഭര്‍ത്താവ് ലോകേഷ് നല്‍കിയ പരാതിയിലുണ്ട്. തുടര്‍ന്ന് മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെടുത്തതോടെയാണ് ഈ പ്രദേശത്ത് കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയത്. ഇളകിക്കിടന്ന മണ്ണിനിടയില്‍ നിന്ന് ദീപികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം, ദീപിക മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നതായാണ് വിവരം. സംഭവത്തിന്‌ശേഷം ഒളിവില്‍ പോയ യുവാവിനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.  

    Read More »
  • നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ; ആശുപത്രിയില്‍ ഓടിയെത്തി മലയാളിയായ അച്ഛന്‍

    കോയമ്പത്തൂര്‍: നാലു മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. കോയമ്പത്തൂരില്‍ വച്ച് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. തിരക്കുള്ള ബസില്‍ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിപ്പോകുകയായിരുന്നു. പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളി ആയ അച്ഛന്‍ സ്ഥലത്ത് എത്തി. തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കോയമ്പത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് സംഭവം. തിരക്കേറിയ സ്വകാര്യ ബസില്‍ കുഞ്ഞുമായി കയറിയ യുവതി, കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ ഏല്‍പ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. കുഞ്ഞിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന്…

    Read More »
  • തൃശ്ശൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍

    തൃശ്ശൂര്‍: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്. സംസ്‌കാരം പിന്നീട്. അതേസമയം, കഴിഞ്ഞ ദിവസം മലപ്പുറം പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂര്‍ കിഴക്കുപറമ്പ് മദാരികുപ്പേങ്ങല്‍ നിസാറിന്റെ ഭാര്യ തഹ്ദില (ചിഞ്ചു-25)യുടെ മരണത്തില്‍ ഭര്‍തൃപിതാവ് മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കര്‍ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് തഹ്ദിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഗാര്‍ഹിക പീഡനം കാരണമാണ് മരിച്ചതെന്ന്…

    Read More »
  • കരിന്തളം കേസില്‍ വിദ്യ മാത്രം പ്രതി; വ്യാജരേഖ ഉണ്ടാക്കാന്‍ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് കുറ്റപത്രം

    കാസര്‍കോട്: ഗസ്റ്റ് അധ്യാപക നിയമനത്തിന് കരിന്തളം ഗവ. കോളേജില്‍ വ്യാജരേഖ സമര്‍പ്പിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. വിദ്യ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ പിന്നീട് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചുവെന്ന് വിദ്യ മൊഴിനല്‍കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പോലീസിന്റെ കുറ്റപത്രം. സീനിയറായിരുന്ന കെ. രജിതയും കരിന്തളം കോളേജില്‍ വിദ്യയ്ക്കൊപ്പം അഭിമുഖത്തിനെത്തിയിരുന്നു. നിയമനത്തില്‍ ഇവരെ മറികടക്കുന്നതിനായാണ് വ്യാജരേഖ ചമച്ചത്. നേരത്തെ ഉദുമ സര്‍ക്കാര്‍ കോളേജില്‍ പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തില്‍ കെ. വിദ്യയെ മറികടന്ന് രജിത നിയമനം നേടിയിരുന്നു. ഇതേത്തടുര്‍ന്നാണ് കരിന്തളം കോളേജില്‍ ജോലിനേടാനായി വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റ് ചെയ്ത വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് അധ്യാപക നിയമനം നേടിയ വിദ്യ ഒരു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. 2,78,250 രൂപ വിദ്യ…

    Read More »
  • ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്, വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ കാസര്‍കോട്ടേയ്ക്ക് മാറ്റും; സഹപ്രവര്‍ത്തകനെതിരേ അനീഷ്യയുടെ ഡയറിക്കുറിപ്പ്

    കൊല്ലം: പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എ.പി.പി.) അനീഷ്യയുടെ ഡയറിക്കുറിപ്പും പുറത്ത്. മറ്റൊരു എപിപിക്കെതിരായി നല്‍കിയ വിവരാവകാശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പ് ആണ് പുറത്തുവന്നത്. ജില്ലയിലെ പ്രധാന അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയത് എന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. ‘ഭരിക്കുന്നത് ഞങ്ങളുടെ പാര്‍ട്ടിയാണ്, വിവരാവകാശം പിന്‍വലിച്ചില്ലെങ്കില്‍ കാസര്‍കോട്ടേയ്ക്ക് മാറ്റും’- എന്നായിരുന്നു അഭിഭാഷകന്റെ ഭീഷണിയെന്നും ഡയറിക്കുറിപ്പില്‍ പറയുന്നത്. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി അനീഷ്യയെ മാനസികമായി തളര്‍ത്തിയെന്ന് ഡയറിക്കുറിപ്പില്‍ നിന്ന് വ്യക്തമായതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതെന്നും പൊലീസിന് ലഭിച്ച 50 പേജുള്ള കുറിപ്പില്‍ പറയുന്നു. സഹപ്രവര്‍ത്തകന്‍ കൃത്യമായി ജോലിയില്‍ ഹാജരാകാതിരുന്നതാണ് പ്രശ്നങ്ങള്‍ക്കുള്ള തുടക്കം. ഇതിനെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. പലപ്പോഴും സഹപ്രവര്‍ത്തകന് വേണ്ടി അനീഷ്യയാണ് കോടതിയില്‍ ഹാജരായിരുന്നത്. സഹപ്രവര്‍ത്തകന്‍ അവധിയെടുക്കാതെയായിരുന്നു ജോലിയില്‍ ഹാജരാകാതിരുന്നതെന്നും അനീഷ്യ ആരോപിക്കുന്നു. സഹപ്രവര്‍ത്തകന്‍ എത്രനാള്‍ ജോലിക്ക് ഹാജരായി എന്ന് അറിയാന്‍ മറ്റൊരു അഭിഭാഷകന്‍ വഴിയാണ് അനീഷ്യ വിവരാവകാശം നല്‍കിയത്.…

    Read More »
Back to top button
error: