ബംഗളൂരു: മണ്ഡ്യയിലെ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ ടീച്ചറുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് മറവു ചെയ്ത നിലയില്‍ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ഇവര്‍ മടങ്ങിയെത്തിയില്ലെന്നു ഭര്‍ത്താവ് ലോകേഷ് നല്‍കിയ പരാതിയിലുണ്ട്.
തുടര്‍ന്ന് മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെടുത്തതോടെയാണ് ഈ പ്രദേശത്ത് കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയത്. ഇളകിക്കിടന്ന മണ്ണിനിടയില്‍ നിന്ന് ദീപികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
അതേസമയം, ദീപിക മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നതായാണ് വിവരം. സംഭവത്തിന്‌ശേഷം ഒളിവില്‍ പോയ യുവാവിനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.