CrimeNEWS

ജോലിസ്ഥലത്തെ സാമ്പത്തിക തിരിമറി കണ്ടെത്തി; മലയാളിയെ കൊന്നു കുഴിച്ചുമൂടി ‘പാക്കി’കള്‍

തിരുവനന്തപുരം: ഷാര്‍ജയില്‍ മലയാളിയെ കൊലപ്പെടുത്തിയത് പ്രതികളുടെ സാമ്പത്തിക തിരിമറി കണ്ടെത്തിയതലനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60)നെയാണ് പാകിസ്ഥാന്‍ സ്വദേശികളായ തട്ടിക്കൊണ്ട് പോയി കുഴിച്ചുമൂടിയത്.

36 വര്‍ഷമായി ദുബായിലെ ടി സിങ് ട്രേഡിങ് എല്‍എല്‍സിയിലെ പിആര്‍ഒ ആയിരുന്നു അനില്‍. ദുബായ് ടെക്സ്റ്റൈല്‍ സിറ്റിക്കകത്തെ വെയര്‍ ഹൗസിലായിരുന്നു കൊലപാതകം. പ്രതികളും ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.

Signature-ad

അനിലിന്റെ മൂത്ത സഹോദരന്‍ അശോക് കുമാര്‍ വിന്‍സന്റ് ഇതേ കമ്പനിയില്‍ ഫിനാന്‍സ് മാനേജറാണ്. ഇദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ജോലി സംബന്ധമായ ആവശ്യത്തിന് ഈ മാസം 2ന് സഹപ്രവര്‍ത്തകനായ പാകിസ്ഥാന്‍ പൗരന്റെയും ഇയാള്‍ സഹായത്തിനു വിളിച്ച മറ്റൊരു പാക്കിസ്ഥാന്‍കാരന്റെയും കൂടെ അനില്‍ ദുബായ് ടെക്സ്റ്റൈല്‍ സിറ്റിയിലെ വെയര്‍ ഹൗസിലേക്ക് പോയത്.

അനിലിനെ കാണാനില്ലെന്ന് കുടുംബം പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി 12ന് പൊലീസ് മൃതദേഹം കണ്ടെടുത്തത്.

Back to top button
error: