Crime

  • തര്‍ക്കം തീര്‍ക്കാനെത്തിയ എസ്‌ഐയെ ആക്രമിച്ചു; ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

    തിരുവനന്തപുരം: തര്‍ക്കം തടയാന്‍ എത്തിയ എസ്‌ഐയെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഞായര്‍ രാത്രി 11 മണിയോടെ കാര്യവട്ടം ജംക്ഷനു സമീപത്തെ ജൂസ് കടയിലാണ് സംഭവം. ജൂസ് വൈകിയതോടെ കടയിലെ ജീവനക്കാരനെ സിപിഎം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷാഹിദ് മാങ്കുഴി, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ചാവടിമുക്ക് സ്വദേശി നിധിന്‍ വിജയകുമാര്‍, മനു കൃഷ്ണന്‍, ജോഷി എന്നിവര്‍ അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്ത കടയുടമയെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് കഴക്കൂട്ടം എസ്‌ഐ ജെ.എസ്.മിഥുനും സംഘവും എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ, ”ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ നീയാരാ” എന്നു ചോദിച്ച് എസ്‌ഐയെ പിടിച്ചു തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു കേസ്. തടയാന്‍ ശ്രമിച്ച പൊലീസുകാരെയും ഭീഷണിപ്പെടുത്തി. കടയിലെ ജീവനക്കാരനും എസ്‌ഐയും പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ തിരുവനന്തപുരം നഗരത്തിലുള്ളവരാണെന്ന് എഫ്‌ഐആറിലും നാലുപേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് എസ്‌ഐയുടെ പരാതിയിലും പറയുന്നു.

    Read More »
  • ഡല്‍ഹി യുവാവും വിദേശവനിതയും റിസോര്‍ട്ടില്‍ മരിച്ചനിലയില്‍; മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍

    ചണ്ഡീഗഢ്: ഡല്‍ഹി സ്വദേശിയായ യുവാവിനെയും വിദേശവനിതയെയും ഹരിയാനയിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി അശോക് വിഹാര്‍ സ്വദേശി ഹിമാന്‍ഷു(26), ഉസ്ബെക്കിസ്താന്‍ സ്വദേശി അബ്ദുല്ലാവേ മഖ്ലിയോ(32) എന്നിവരെയാണ് സോണിപത്തിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച രാത്രി എട്ടരയോടൊണ് ഇരുവരും റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും രണ്ടുപേരെയും മുറിക്ക് പുറത്ത് കാണാത്തതിനാല്‍ ജീവനക്കാര്‍ക്ക് സംശയമുണ്ടായി. തുടര്‍ന്ന് മുറിയിലെ ജനല്‍വഴി പരിശോധിച്ചപ്പോള്‍ രണ്ടുപേരും കട്ടിലില്‍ കിടക്കുന്നനിലയിലാണ് കണ്ടത്. ഇതോടെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മുറിയ്ക്കുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉസ്ബെക്കിസ്താന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കാനും എംബസി അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. യുവാവിനെ സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഡല്‍ഹി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

    Read More »
  • തുണിക്കടകളില്‍ മോഷണംനടത്തി വനിതാ എം.പി; പിന്നാലെ രാജി, പോലീസ് കേസും

    വെല്ലിങ്ടണ്‍: തുണിക്കടകളില്‍ മോഷണം നടത്തിയ ന്യൂസീലന്‍ഡിലെ മുന്‍ വനിതാ എം.പിക്കെതിരേ പോലീസ് കേസെടുത്തു. ന്യൂസീലന്‍ഡ് ഗ്രീന്‍ പാര്‍ട്ടിയുടെ വക്താവും മുന്‍ എം.പിയുമായ ഗ്ലോറിസ് ഗഹ്റമാനെ(43)തിരെയാണ് മോഷണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. മോഷണം സംബന്ധിച്ച ആരോപണത്തിന് പിന്നാലെ ഗ്ലോറിസ് എം.പി. സ്ഥാനം രാജിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് കേസെടുത്തത്. പ്രതിയെ ഫെബ്രുവരി ഒന്നാം തീയതി ഓക്ലന്‍ഡിലെ ജില്ലാ കോടതിയില്‍ ഹാജരാക്കും. ഗ്രീന്‍പാര്‍ട്ടി എം.പി.യായ ഗ്ലോറിസ് മൂന്നുതവണ വസ്ത്രശാലകളില്‍ മോഷണം നടത്തിയെന്നായിരുന്നു ആരോപണം. ഓക്ലന്‍ഡിലെയും വെല്ലിങ്ടണിലെയും വസ്ത്രശാലകളിലാണ് എം.പി. മോഷണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായതോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗ്ലോറിസ് എം.പി. സ്ഥാനം രാജിവെച്ചത്. ജോലിസംബന്ധമായ സമ്മര്‍ദം തന്നെ ഏറെ ബാധിച്ചെന്നായിരുന്നു രാജിപ്രഖ്യാപനത്തിനൊപ്പം ഗ്ലോറിസ് വെളിപ്പെടുത്തിയത്. ഗ്ലോറിസ് മുന്‍ യു.എന്‍. അഭിഭാഷക കൂടിയാണ്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇറാനില്‍നിന്ന് ന്യൂസീലന്‍ഡിലേക്ക് അഭയംതേടിയെത്തിയ ഗ്ലോറിസ്, ന്യൂസീലന്‍ഡ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഭയാര്‍ഥിയെന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.    

    Read More »
  • ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം, മോചിപ്പിച്ചത് 16 സ്ത്രീകളെ; ‘നന്മമര’മടക്കം വന്‍സംഘം പിടിയില്‍

    ഹൈദരാബാദ്: ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന വന്‍സംഘം ഹൈദാരാബാദില്‍ പിടിയില്‍. ഹൈദരാബാദിലെ ഫോര്‍ച്യൂണ്‍ ഹോട്ടലുടമയും ചാരിറ്റിപ്രവര്‍ത്തകനുമായ ഫയല്‍വാന്‍ അഖിലേഷ് എന്ന സാലുവാടി അഖിലേഷ് (34), ഹോട്ടല്‍ മാനേജര്‍ രഘുപതി എന്നിവരടക്കം എട്ടുപേരെയാണ് സിറ്റി പോലീസിന്റെ സെന്‍ട്രല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലുണ്ടായിരുന്ന 16 സ്ത്രീകളെ പോലീസ് മോചിപ്പിക്കുകയും ചെയ്തു. രാംനഗറില്‍ അഖിലേഷിന്റെ ഉടമസ്ഥതയിലുള്ള ‘ഫോര്‍ച്യൂണ്‍’ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് വലിയരീതിയില്‍ പെണ്‍വാണിഭം നടന്നിരുന്നത്. ഇതുസംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതോടെ സെന്‍ട്രല്‍ സോണ്‍ ടാസ്‌ക് ഫോഴ്സും ആബിഡ്സ് പോലീസും സംയുക്തമായി ശനിയാഴ്ച ഹോട്ടലില്‍ റെയ്ഡ് നടത്തുകകയായിരുന്നു. ഹോട്ടലുടമയ്ക്കും മാനേജര്‍ക്കും പുറമേ അറസ്റ്റിലായവരില്‍ നാലുപേര്‍ ഇവിടെയെത്തിയ ഇടപാടുകാരാണ്. ഇടനിലക്കാരായ മറ്റുരണ്ടുപേരും പിടിയിലായിട്ടുണ്ട്. പ്രതികളില്‍നിന്ന് 22 മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളെ എത്തിച്ചാണ് പ്രതികള്‍ പെണ്‍വാണിഭം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ജോലി വാഗ്ദാനംചെയ്ത് തെറ്റിദ്ധരിപ്പിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന യുവതികളെ പിന്നീട് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു. ഹോട്ടലില്‍നിന്ന് മോചിപ്പിച്ച 16 സ്ത്രീകളെയും പോലീസ്…

    Read More »
  • മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം; പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാര്‍

    ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യന്‍ ഹാക്കര്‍മാര്‍. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയുടെ കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ സൈബര്‍ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പടെ കുറച്ച് പേരുടെ ഇമെയില്‍ ഐഡികള്‍ കൈക്കലാക്കിയെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഇതില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നെറ്റ് വര്‍ക്കില്‍ തടസം നേരിട്ടേക്കാമെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ കംപ്യൂട്ടറുകളിലേക്കോ മൈക്രോസോഫ്റ്റ് സെര്‍വറിലേക്കോ ഹാക്കര്‍മാര്‍ കടന്നിട്ടില്ലാത്തതിനാല്‍ അത് ഉല്പന്നങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. മിഡ്നൈറ്റ് ബ്ലിസാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഹാക്കര്‍ സംഘം തങ്ങളുടെ സോഴ്സ്‌കോഡിലേക്കോ എഐ സംവിധാനങ്ങളിലേക്കോ പ്രവേശിച്ചതിന് തെളിവൊന്നും മൈക്രോസോഫ്റ്റിന് ലഭിച്ചിട്ടില്ല. ഹാക്കിങിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് മൈക്രോസോഫ്റ്റ് സംശയിക്കുന്ന ഹാക്കര്‍ സംഘം ‘ നൊബീലിയം’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇവര്‍ റഷ്യന്‍ ബന്ധമുള്ളവരാണെന്നാണ് യുഎസ് പറയുന്നത്. ഇവര്‍ മുമ്പ് യുഎസ് സര്‍ക്കാരിന്റെ കരാര്‍ സ്ഥാപനങ്ങളിലൊന്നായ സോളാര്‍വിന്റ്സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിക്ക് നേരെ സൈബറാക്രമണം നടത്തിയിരുന്നു. നവംബറിലാണ്…

    Read More »
  • ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; ലൈലയുടെ ജാമ്യാപേക്ഷ തള്ളി

    കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസാണ് ഹരജി തള്ളിയത്. ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതിയാണ് ലൈല. ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. തനിക്കെതിരെ ഒരു തൊണ്ടിമുതല്‍ പോലും കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളുടെ മൊഴി പ്രകാരം പൊലീസ് തന്നെ മനപ്പൂര്‍വം പ്രതി ചേര്‍ക്കുകയായിരുന്നു. പ്രായമായതിനാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ലൈല കോടതിയെ സമീപിച്ചത്. എന്നാല്‍, കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരകൃത്യത്തില്‍ പങ്കാളിയായ ആളാണ് പ്രതിയെന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നായിരുന്ന് കോടതി വ്യക്തമാക്കി. ഹരജിയില്‍ ഏതാനും ദിവസം വാദം കേട്ടതിന് ശേഷമാണ് കോടതി ലൈലക്ക് ജാമ്യം നിഷേധിച്ചത് ഉത്തരവിട്ടത്.  

    Read More »
  • ഉപഗ്രഹ ഫോണുമായി എത്തിയ റഷ്യന്‍ പൗരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

    തിരുവനന്തപുരം: ഇന്ത്യയില്‍ നിരോധിച്ച ഉപഗ്രഹ ഫോണുമായി എത്തിയ റഷ്യന്‍ പൗരനെ വിമാനത്താവളത്തില്‍ പിടികൂടി. മോസ്‌കോ സ്വദേശി കെയ്‌ദോ കാര്‍മയെ(51) ആണ് പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. പിടികൂടിയത്. ഫോണും അനുബന്ധ ഉപകരണങ്ങളും എക്സ്‌റേ പരിശോധനയിലൂടെയാണ് സുരക്ഷാസേന ബാഗിനുള്ളില്‍നിന്ന് കണ്ടെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തശേഷം വലിയതുറ പോലീസില്‍ വിവരം നല്‍കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ഞായറാഴ്ച രാവിലെയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോ ബന്ധപ്പെട്ട രേഖകളോ ഇല്ലാതെയാണ് ഇയാള്‍ ഫോണുമായി എത്തിയത്. കേസെടുത്തതായി വലിയതുറ എസ്.എച്ച്.ഒ. പറഞ്ഞു.

    Read More »
  • ഇടവകാംഗമായ ഗവ.ജീവനക്കാരന്‍ വികാരിയുടെ മുറിയില്‍ മരിച്ചനിലയില്‍; വികാരി ഒളിവില്‍

    നാഗര്‍കോവില്‍: തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനെ തിങ്കള്‍ച്ചന്തക്ക് സമീപം ഇടവക വികാരിയുടെ ഓഫീസ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈലോട് മഠത്തുവിള സ്വദേശി സേവ്യര്‍ കുമാര്‍ (45) ആണ് മരിച്ചത്. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കന്യാകുമാരി ഡിപ്പോയിലെ മെക്കാനിക്കായ സേവ്യര്‍ കുമാര്‍ മൈലോട് ആര്‍.സി. ദേവാലയ ഇടവക അംഗമായിരുന്നു. സേവ്യര്‍ കുമാറിന്റെ ഭാര്യ ജമിനി, ദേവാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ അധ്യാപികയായിരുന്നു. ഇടവകയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ സേവ്യര്‍ കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജമിനിയെ ഇടവക വികാരി റോബിന്‍സണ്‍ താത്കാലികമായി പിരിച്ചുവിട്ടു. സേവ്യര്‍ കുമാര്‍ നേരിട്ടെത്തി വിമര്‍ശനങ്ങള്‍ തുടരില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന് ഭാരവാഹികള്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ സേവ്യര്‍ കുമാര്‍ വികാരിയുടെ ഓഫീസിലെത്തി. ഇതിനുശേഷം ഭാര്യ ജമിനിയും മറ്റൊരു ബന്ധുവും വികാരിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് സേവ്യര്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് വികാരി റോബിന്‍സണ്‍ ഒളിവില്‍ പോയി. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍…

    Read More »
  • യുവാക്കള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കുത്തിവീഴ്ത്തി ബൈക്കില്‍ കെട്ടിവലിച്ചു; ഇറിക്ഷ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: മുന്‍വൈരാഗ്യം തീര്‍ക്കാന്‍ കുത്തി വീഴ്ത്തിയ ശേഷം യുവാക്കള്‍ ബൈക്കില്‍ കെട്ടി വലിച്ചിഴച്ച മധ്യവയസ്‌കന്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഇറിക്ഷ ഡ്രൈവര്‍ മെഹ്ദി ഹസന്‍ ആണു മരിച്ചത്. സംഭവത്തില്‍ പ്രതികളായ അനൂജും ബന്ധു നിതിനും പൊലീസിനു മുന്നില്‍ കീഴടങ്ങി. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മെഹ്ദി ഹസന്‍ അനൂജിന്റെ പിതാവിനെ മര്‍ദിച്ചതിനു പ്രതികാരമായാണ് ഇവര്‍ കൃത്യം നടത്തിയതെന്നാണു പറഞ്ഞത്. നോയിഡ ബറോലയില്‍ മെഹ്ദി ഹസനുമായി വാക്കുതര്‍ക്കത്തിനിടെ ഇവര്‍ ഇയാളെ കുത്തിവീഴ്ത്തി. ബോധരഹിതനായ വീണ ഹസന്റെ കാലില്‍ കയര്‍ കെട്ടി അനൂജും നിതിനും ഗ്രാമത്തിലൂടെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു. പിന്നീടാണ് പൊലീസില്‍ കീഴടങ്ങിയത്. ആശുപത്രിയിലെത്തിച്ച മെഹ്ദി ഹസന്‍ ചികിത്സയ്ക്കിടെ മരിച്ചെന്നു പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു കൊണ്ടു പോകുന്നതിനിടെ പൊലീസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നീട് ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തി.

    Read More »
  • രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ എന്തിന് ഉണ്ടാക്കി? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ 24 കാരന്‍!

    ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ വലിയ രീതിയില്‍ ചര്‍ച്ച ആയ ഒരു വിഷയമായിരുന്നു. അതെസമയം കേസിലെ പ്രതിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് നവംബര്‍ 10 നാണ് പൊലീസിന്റെ പ്രത്യേക സെല്‍ കേസ് എടുത്തത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രഫഷണലായ ഈമണി നവീനെ(24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രശ്മികയുടെ ഡീപ്‌ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500-ലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് നവീനിലേക്ക് എത്തിയത് എന്നാണ് വിവരം. ഗുണ്ടൂര്‍ പെടനാണ്ടിപ്പാട് സ്വദേശിയാണ് നവീന്‍. ഇന്‍സ്റ്റഗ്രാമില്‍ ഇയാള്‍ രശ്മിക മന്ദനയുടെ പേരില്‍ ഒരു ഫാന്‍ പേജ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിലേക്ക് കൂടുതല്‍ ആളുകളെ ലഭിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഡീപ്പ് ഫേക്ക് വീഡിയോ ഉണ്ടാക്കിയത് എന്നാണ് പൊലീസിനോട് സമ്മതിച്ചത്. എന്നാല്‍ ഈ വീഡിയോ വൈറലായി മാറുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റില്‍…

    Read More »
Back to top button
error: