Crime

  • വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട് തീകൊളുത്തിക്കൊന്നു; മകന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: വെള്ളറടയില്‍ അമ്മയെ മകന്‍ തീ കൊളുത്തിക്കൊന്നു. അറുപതുകാരിയായ ഓമനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.    

    Read More »
  • കട്ടിങ് പ്ലയര്‍ കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പിഴുതെടുത്തു, വൃഷ്ണങ്ങള്‍ ചതച്ചു; യുവ ഐപിഎസ് ഉദ്യോഗസ്ഥനെതിരെതിരേ കേസ്

    ചെന്നൈ: കസ്റ്റഡിയിലെടുത്ത യുവാക്കളോട് കൊടുംക്രൂരത കാട്ടിയ യുവ ഐപിഎസുകാരനും കീഴുദ്യോഗസ്ഥര്‍ക്കുമെതിരെ നാല് കേസുകള്‍. കട്ടിങ് പ്ലയര്‍ കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പിഴുതെടുത്ത അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ബല്‍വീര്‍ സിങ്, കള്ളിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിലെ മുന്‍ ഇന്‍സ്പെക്ടര്‍ രാജകുമാരി, കോണ്‍സ്റ്റബിള്‍മാരായ രാമലിംഗം, ജോസഫ് എന്നിവര്‍ക്കെതിരെയാണ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ജമീന്‍ സിങ്കംപട്ടിയിലെ സൂര്യ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബി-സിഐഡി പൊലീസിന്റെ നടപടി. കള്ളിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനില്‍ വച്ച് താന്‍ അനുഭവിച്ച കസ്റ്റഡി പീഡനത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 323, 324, 326, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഎസ്പി ബല്‍വീര്‍ സിങ്ങിനെതിരെ നാലാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലെടുത്ത ശേഷം ബല്‍വീര്‍ സിങ് കട്ടിങ് പ്ലയര്‍ കൊണ്ട് പല്ലുകള്‍ പിഴുതെടുത്തുവെന്നും വൃഷണം ചതച്ചുവെന്നും ആരോപിച്ച് സൂര്യയടക്കം 10 യുവാക്കളാണ് പരാതി…

    Read More »
  • ‘ഹൈറിച്ച്’ ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു; മുന്‍കൂര്‍ ജാമ്യം തേടി പ്രതാപനും ശ്രീനയും

    കൊച്ചി: ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പിയുടെ മറവില്‍ നടന്ന തട്ടിപ്പില്‍ ഇ.ഡി.യും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. ഹൈറിച്ച് കമ്പനി നടത്തിയത് വന്‍ തട്ടിപ്പാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. കമ്പനി സമാഹരിച്ച പണത്തില്‍ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറന്‍സി വഴിയാണെന്നാണ് ഇ.ഡി. പറയുന്നത്. അതേസമയം, ഇ.ഡി. കേസില്‍ അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തില്‍ ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്നാണ് ഇ.ഡി. അധികൃതര്‍ പറയുന്നത്. ഇവര്‍ക്കെതിരേ മുന്‍പും സമാന കേസുള്ള വിവരം കോടതിയെ അറിയിക്കും. ഓണ്‍ലൈന്‍ ഷോപ്പിങ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ മറവില്‍ ‘ഹൈറിച്ച്’ കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. കമ്പനി 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി. വകുപ്പും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം ഇ.ഡി. ഉദ്യോഗസ്ഥര്‍…

    Read More »
  • ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളന്‍മാര്‍ അടിച്ചത് 50 പവന്‍; ഡിവൈഎസ്പി ഓഫീസ് തൊട്ടടുത്ത്

    കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച. ലോക്കര്‍ പൊളിച്ച് കള്ളന്‍മാര്‍ 50 പവനോളം കവര്‍ന്നു. താമരശ്ശേരിയി ഡിവൈഎസ്പി ഓഫീസിന് സമീപമുളള ‘റന’ ഗോള്‍ഡ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. സിസിടിവി കേന്ദ്രീകരിച്ചുളള പൊലീസ് അന്വേഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് പേരടങ്ങിയ കവര്‍ച്ചാ സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊടുവള്ളി സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള റന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജീവനക്കാര്‍ രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ജ്വല്ലറിക്ക് സൈഡിലൂടെ മുകളിലെ നിലയിലേക്ക് പോകാന്‍ ഗോവണിയിലേക്ക് കയറുന്ന ഭാഗത്തെ ഷട്ടര്‍ തകര്‍ത്ത ശേഷം ഭിത്തി കുത്തിപ്പൊളിച്ച് അകത്തു കടന്നായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാ ഷട്ടറിന്റെ ലോക്കര്‍ പൊളിക്കുകയായിരുന്നു. ജ്വല്ലറിയില്‍ നിന്നും 50 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സമീപത്തെ കടകളിലെ…

    Read More »
  • വിവാഹിതയായ അധ്യാപികയെ കൊന്ന് കുഴിച്ചുമൂടിയത് പ്രണയപ്പക മൂലം; അയല്‍വാസി അറസ്റ്റില്‍

    ബംഗളൂരു: മണ്ഡ്യയിലെ മേലുക്കോട്ടെയില്‍ സ്വകാര്യ സ്‌കൂള്‍ ടീച്ചറുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ(28) മൃതദേഹമാണു മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രവളപ്പില്‍ മറവു ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇവരുടെ അയല്‍വാസിയായ നിതീഷിനെ വിജയനഗരയിലെ ഹൊസ്‌പേട്ടില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. നിതീഷും ദീപികയും കഴിഞ്ഞ 2 വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, കുടുംബാംഗങ്ങള്‍ ശക്തമായ താക്കീത് നല്‍കിയതോടെ ദീപിക പിന്മാറി. ഇതില്‍ രോഷാകുലനായ നിതീഷ് കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിക്കാനെന്ന പേരില്‍ ദീപികയെ മേലുകോട്ടെ ഹില്‍സിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ദീപിക മടങ്ങിയെത്താത്തതോടെ ഭര്‍ത്താവ് ലോകേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    Read More »
  • പോയത് സുഹൃത്തിന്റെ വിവാഹച്ചടങ്ങിന്; ഓട്ടോ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

    കൊച്ചി: ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി. നെട്ടൂര്‍ സ്വദേശി ടിഎസ് പ്രവീണ്‍ കുമാറിനെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്. രണ്ടുദിവസമായി പൊലീസും സുഹൃത്തുക്കളും ബന്ധുക്കളും അന്വേഷണം തുടരുകയാണ്. കുണ്ടന്നൂര്‍ സ്റ്റാന്‍ഡിലാണ് പ്രവീണ്‍കുമാര്‍ ഓട്ടോ ഓടിച്ചിരുന്നത്. ഞായറാഴ്ച കുണ്ടന്നൂരിനു സമീപം സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രവീണ്‍കുമാര്‍ പോയിരുന്നു. അന്ന് വൈകിട്ടു മുതലാണ് കാണാതായതെന്ന് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, അന്നുരാത്രി 10 മണി വരെ പ്രവീണ്‍കുമാറിനെ ജങ്ഷനു സമീപം കണ്ടവരുണ്ടെന്നും പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വിവാഹച്ചടങ്ങിനെത്തിയ പ്രവീണ്‍കുമാര്‍ മദ്യപിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. മദ്യലഹരിയില്‍ ഉറങ്ങിപ്പോയ പ്രവീണ്‍കുമാറിന്റെ കയ്യില്‍നിന്ന് ഓട്ടോയുടെ താക്കോലും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ഫോണ്‍ ഒരു സുഹൃത്ത് എടുത്തുവച്ചത് പിന്നീട് വീട്ടില്‍ തിരിച്ചേല്‍പ്പിച്ചു. വീട്ടില്‍ അമ്മ മാത്രമായതിനാല്‍ മനഃപൂര്‍വം മാറിനില്‍ക്കാനും സാധ്യതയില്ല. എത്ര മദ്യപിച്ചാലും പിറ്റേന്നു പുലര്‍ച്ചെ നാലു മണിയോടെ തന്നെ സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തിയിരുന്ന പ്രവീണ്‍കുമാര്‍ എവിടെയാണ് അപ്രത്യക്ഷനായതെന്ന അന്വേഷണത്തിലാണ്…

    Read More »
  • ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

    കൊച്ചി: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി നടപടി. 2020ല്‍ അറസ്റ്റിലായ ബിനീഷിന് ഒരു വര്‍ഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്. ഈ കേസില്‍ ആദായനികുതിയിലടക്കം പൊരുത്തക്കേടുകള്‍ ഇ.ഡി കണ്ടെത്തിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ബുധനാഴ്ച രാവിലെ 10.30 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ബിനീഷ് കോടിയേരിക്ക് എതിരെയുള്ള വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ 2020ല്‍ ലഹരിക്കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തു. ഇവരുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ ബെനാമിയാണ് അനൂപ് എന്നാണ് ഇ.ഡി ആരോപണം.

    Read More »
  • കൊച്ചിയില്‍ ഗുണ്ടകളെ തൂത്തുവാരി; പിടയിലായത് 50ലേറെ പേര്‍

    കൊച്ചി: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി കൊച്ചി സിറ്റി പോലീസ്. രണ്ട് രാത്രികളായി കൊച്ചി നഗരം കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ഗുണ്ടകള്‍, സ്ഥിരം കുറ്റവാളികള്‍, മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരെയാണ് പോലീസ് പിടികൂടിയത്. 50-ലേറെ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഇടപാടുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ കൊച്ചി പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഗുണ്ടകള്‍ കൊച്ചിയിലെത്തുകയും പല കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് തടയാനാണ് ശക്തമായ നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെ 10 മണിവരെ പോലീസിന്റെ റെയ്ഡ് നീണ്ടു. സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട പൂര്‍ണ്ണമായ കണക്കുകളും മറ്റുവിവരങ്ങളും അല്‍പ്പസമയത്തിനകം പുറത്തുവിടുമെന്നാണ് പോലീസ് അറിയിച്ചത്.  

    Read More »
  • പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയായി; സഹപാഠി കസ്റ്റഡിയില്‍

    പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്നും ഗര്‍ഭിണിയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനാലുകാരനെതിരെ പൊലീസ് കേസ് എടുത്തു. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പതിനാലുകാരനെ കസ്റ്റഡിയില്‍ എടുത്തതായും ബലാത്സംഗക്കുറ്റവും പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി.  

    Read More »
  • സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന്‍ ജീവനൊടുക്കി; വെടിയേറ്റത് ആറുപേര്‍ക്ക്

    ഇംഫാല്‍: മണിപ്പൂരില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു. ആറ് സൈനികര്‍ക്കാണ് സഹപ്രവര്‍ത്തകന്റെ വെടിയേറ്റത്. പരിക്കേറ്റവരെ ഇംഫാലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, വെടിയേറ്റവര്‍ മണിപ്പൂര്‍ സ്വദേശികളെല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. വെടിവെയ്പ്പിനു പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം. ആസാം റൈഫിള്‍സ് ക്യാമ്പിലാണ് സംഭവമുണ്ടായത്. സൈനികന്‍ തന്റെ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. മണിപ്പൂര്‍ കലാപവുമായി സംഭവത്തിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കലാപവുമായി ഇതിന് പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അക്രമത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.  

    Read More »
Back to top button
error: