Crime

  • ഡോ. വന്ദനാ ദാസ്‌ കൊല്ലപ്പെട്ട കേസിൽ വാദം പൂർത്തിയായി, വിധി 29 ന്

    കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദനാ ദാസ്‌ കൊല്ലപ്പെട്ട കേസിലെ വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ പൂര്‍ത്തിയായി. 29-നു വിധി പറയും.പ്രതിയെ കുറ്റമുക്‌തനാക്കണമെന്ന ഹര്‍ജിയെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ്‌ ജി. പടിക്കല്‍ ശക്‌തമായെതിര്‍ത്തു. കൃത്യമായ ആസൂത്രണത്തോടെയാണു പ്രതി നിഷ്‌ഠൂരമായ ആക്രമണം നടത്തിയതെന്നും അതിനാല്‍ കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്കു മാനസികരോഗമുണ്ടെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂരിന്റെ വാദം. എന്നാല്‍, പ്രതി ആശുപത്രിയില്‍ മനഃപൂര്‍വം ബഹളമുണ്ടാക്കുന്നതിനിടെ കത്രിക കൈക്കലാക്കി ഒളിപ്പിച്ചുവച്ചതും ഡോ. വന്ദനയുടെ ദേഹത്തു പലതവണ മുറിവേല്‍പ്പിച്ചതും ക്രൂരമായ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതാണെന്നു പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. 26 തവണ നെഞ്ചത്തും മുഖത്തും ഉള്‍പ്പെടെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണവേളയില്‍ മാധ്യമങ്ങള്‍ക്കു പോലീസ്‌ വിവരങ്ങള്‍ നല്‍കിയെന്നു പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ സത്യസന്ധമായ അനേ്വഷണവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു മാധ്യമധര്‍മമാണെന്നും അതു വിലക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രതാപ്‌ ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്‌, ശില്‍പ ശിവന്‍, ഹരീഷ്‌…

    Read More »
  • വനമേഖലയിൽ കണ്ടെത്തിയ അസ്ഥികൂടത്തിനു ആഴ്ചകളോളം പഴക്കം 

    കല്‍പ്പറ്റ : വയനാട് വനമേഖലയിൽ അസ്ഥികൂടം കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളത്ത് കുറുക്കൻമൂല വനമേഖലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആഴ്ചകളോളം പഴക്കമുള്ള തലയോട്ടിയാണ് കണ്ടെത്തിയത്.   പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി . അസ്ഥികൂടം ആരുടെതാണെന്ന് സംബന്ധിച്ച് ഇതുവരെ വിവരം പോലീസിന് ലഭിച്ചിട്ടില്ല.  

    Read More »
  • പല സ്ത്രീകളുമായും ബന്ധം; ഒഴിവാക്കാന്‍ ക്രൂരമര്‍ദനം, തിരികെപോകാന്‍ ഉറപ്പിച്ചതോടെ മായയെ കൊന്നു

    തിരുവനന്തപുരം: പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനാനിലയത്തില്‍ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതി രഞ്ജിത്തി(31)ന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി പോലീസ്. ഒപ്പംതാമസിച്ചിരുന്ന മായ തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഉറപ്പായതോടെയാണ് ഇയാള്‍ യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. മായയുടെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഒപ്പം താമസിച്ചിരുന്ന ഓട്ടോഡ്രൈവറായ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെ പോലീസിന് പിടികൂടാനായത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായത്. മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബര്‍ തോട്ടത്തില്‍ മേയ് 9-ന് രാവിലെയാണ് മായയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അന്നുമുതല്‍ രഞ്ജിത്ത് ഒളിവിലായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷം കുടപ്പനക്കുന്ന്, മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര തുടങ്ങി പലയിടത്തും കറങ്ങിനടക്കുന്ന രഞ്ജിത്തിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവില്‍പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രഞ്ജിത്തിന്റെ നിരന്തരമായ ഉപദ്രവം കാരണം മായ തിരികെ…

    Read More »
  • റഫീക്കയും മകന്‍ ഷഫീക്കും കൊടുംക്രിമിനലുകള്‍; 14 കാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലും പ്രതികള്‍

    തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കോവളം സ്വദേശി റഫീക്ക ബീവിയും മകന്‍ ഷഫീക്കും കൊടുംക്രിമിനലുകള്‍. ശാന്തകുമാരി കേസില്‍ പിടിയിലായ ശേഷം നടന്ന ചോദ്യം ചെയ്യലില്‍ റഫീഖാ ബീവിയും മകന്‍ ഷഫീഖും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്നു കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷം മുന്‍പു ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരിയുടേതും കൊലപാതകമെന്ന് തെളിയുകയായിരുന്നു. പ്രതി ഷെഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഷെഫീഖിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് പുനരന്വേഷണം ആരംഭിച്ചു. ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെണ്‍കുട്ടിക്ക് ശാരീരികമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മരുന്നുകള്‍ കഴിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചുവെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള വാടക വീട്ടിലായിരുന്നു ഷെഫീഖും റഫീഖാ ബീവിയും അന്ന് താമസിച്ചിരുന്നത്. ഈ കേസ് ഇപ്പോള്‍ വിചാരണഘട്ടത്തിലാണ്. നെയ്യാറ്റിന്‍കര അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ശാന്തകുമാരി കേസില്‍ പ്രതിളെ വധശിക്ഷയ്ക്കു വിധിച്ചത്. റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്,…

    Read More »
  • തൃശൂരെ ഒരു പഞ്ചായത്തിലെ വൃക്കയും കരളും വിറ്റത് ഏഴുപേര്‍; ഏറെയും സ്ത്രീകള്‍

    തൃശ്ശൂര്‍: ഇറാന്‍ കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സ്വദേശി നടത്തിയ വന്‍ അവയക്കച്ചവടത്തിന് പിന്നാലെ തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തല്‍. തൃശ്ശൂര്‍ മുല്ലശ്ശേരി പഞ്ചായത്തിലാണ് അവയവക്കച്ചവടം നടന്നിരിക്കുന്നത്. പഞ്ചായത്തില്‍ മാത്രം കുറഞ്ഞകാലത്തിനിടയ്ക്ക് ഏഴ് പേര്‍ അവയവ കച്ചവടത്തിന് ഇരയായെന്ന് മുല്ലശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എ ബാബു വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമായതെന്നും സ്ത്രീകളാണ് ഇരകളായതെന്നും സി.എ ബാബു ചൂണ്ടിക്കാട്ടി. വൃക്കയും കരളുമാണ് വില്‍പ്പന നടത്തിയത്. പത്ത് മുതല്‍ പന്ത്രണ്ട് ലക്ഷം വരെയാണ് ഇതിന് പ്രതിഫലം ലഭിച്ചതെന്നും ഇരകളുടെ സാമ്പത്തിക പരാധീനതകള്‍ മുതലെടുത്താണ് മാഫിയകള്‍ അവയവ കച്ചവടം നടത്തിയതെന്നും സി.എ ബാബു ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്തംബറില്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നും സി.എ ബാബു പറഞ്ഞു. വിവരം ലഭിച്ച ഉടനെ ഈ സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു. ഏജന്റ് മുഖേനയാണ് അവയവം ദാനം ചെയ്തതെന്ന് ഇവര്‍ വ്യക്തമാക്കിയതായും…

    Read More »
  • വിദ്യാര്‍ഥിനികളുടെ നഗ്നവിഡിയോ പകര്‍ത്തി ഭീഷണി, പെണ്‍വാണിഭം; സഹപാഠിയുടെ അമ്മയും 6 പേരും അറസ്റ്റില്‍

    ചെന്നൈ: പ്ലസ്ടു വിദ്യാര്‍ഥിനികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച സ്ത്രീയെയും 6 കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തില്‍ നടന്ന റെയ്ഡില്‍ രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരകളാക്കിയതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ബ്യൂട്ടീഷ്യന്‍ കോഴ്സും നൃത്തവും പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ കെ.നദിയ (37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ പെണ്‍വാണിഭത്തിനു നിര്‍ബന്ധിച്ചത്. നദിയുടെ നിര്‍ബന്ധത്തിനു വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്യുകയും 25,000 മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഹൈദരാബാദ്, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് നദിയ ഇടപാടുകള്‍ നടത്തിയിരുന്നത്. ഇടപാടുകാരില്‍ കൂടുതലും പ്രായമായ പുരുഷന്മാരായിരുന്നു. പെണ്‍കുട്ടികള്‍ പലതവണ പെണ്‍വാണിഭ സംഘവുമായുളള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ നഗ്‌ന വിഡിയോകള്‍ രക്ഷകര്‍ത്താക്കളെ കാണിക്കുമെന്നായിരുന്നു നദിയയുടെ ഭീഷണി. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിനായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറി.

    Read More »
  • കവര്‍ച്ചയ്ക്കു ശേഷം വീട്ടമ്മയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനുമടക്കം മൂന്നു പ്രതികള്‍ക്കും വധശിക്ഷ

    തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, റഫീഖയുടെ കാമുകന്‍ അല്‍ അമീന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചില്‍ ഒളിപ്പിച്ചു കടന്നുകളഞ്ഞു എന്നാണ് കേസ്. 2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. പിന്നീട് വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാരിയുടെ അയല്‍വാസിയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു റഫീഖാ ബീവിയും, മകന്‍ ഷഫീഖും. ഇവര്‍ക്കൊപ്പമായിരുന്നു മറ്റൊരു പ്രതിയായ അല്‍ അമീനും താമസിച്ചിരുന്നത്. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു.  

    Read More »
  • വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നല്‍കി, വരനെ കത്തികൊണ്ട് കുത്തി; അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റില്‍

    ജയ്പുര്‍: വിവാഹ പന്തലിലെത്തി വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റില്‍. രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയിലെ ഉഞ്ച ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വിവാഹത്തിനെത്തിയ അധ്യാപകന്‍ സ്റ്റേജിലെത്തി വരനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. എന്നാല്‍ തലപ്പാവ് ധരിച്ച വരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മെയ് 12നാണ് സംഭവം. കൃഷ്ണ- മഹേന്ദ്ര എന്നിവരുടെ വിവാഹാഘോഷ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വിവാഹ വേദിയിലെത്തിയ ഉഞ്ച സ്വദേശിയായ ശങ്കര്‍ലാല്‍ ഭാരതി സ്റ്റേജിലെത്തി വധുവിന് സമ്മാനം നല്‍കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വരനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ വധുവും ബന്ധുക്കളും ആക്രമണത്തെ തടഞ്ഞു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചതോടെ കല്യാണ വേദിയിലേക്ക് പൊലീസ് എത്തുകയും പ്രശ്‌നത്തില്‍ ഇടപെടുകയുമായിരുന്നു. പൊലീസ് എത്തിയതോടെ പ്രതികളും കൂട്ടാളികളും സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. വരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിട്ടുണ്ട്. ഇയാള്‍ സ്റ്റേജിലെത്തുന്നതും സമ്മാനം നല്‍കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ശങ്കര്‍ലാലും വധു കൃഷ്ണയും മുമ്പ് സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു.…

    Read More »
  • പുനെയിലെ പോര്‍ഷെ കാര്‍ അപകടം; 17 കാരന്‍ ഒരു പബ്ബില്‍ ചെലവഴിച്ചത് 48,000 രൂപ!

    മുംബൈ: പൂനെയിലെ പ്രമുഖ ബില്‍ഡറുടെ 17 വയസ്സുള്ള മകന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് യുവ ടെക്കികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിന് മുമ്പ് യുവാവ് പ്ലസ് ടു വിജയച്ചതിന്റെ പാര്‍ട്ടി നടത്താനായി കൂട്ടുകാര്‍ക്കൊപ്പം രണ്ടു പബ്ബുകളിലാണ് ചെലവഴിച്ചത്. അതിലൊരു പബ്ബില്‍ ഒന്നരമണിക്കൂറിന് 48,000 രൂപ ചെവഴിച്ചതായി പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി 10.40 ന് കൗമാരക്കാരനും സുഹൃത്തുക്കളും സന്ദര്‍ശിച്ച ആദ്യത്തെ പബ്ബായ കോസിയില്‍ 48,000 രൂപ ബില്ല് അടച്ചതായി പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. ”ഈ പബ്ബിന്റെ സമയം കഴിഞ്ഞതിനാല്‍ 12.10 ന് അവര്‍ രണ്ടാമത്തെ പബ്ബായ ബ്ലാക് മാരിയോട്ടിലേക്ക് പോയി. 17 കാരന്‍ അടച്ച 48,000 രൂപയുടെ ബില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ബില്ലില്‍ പബ്ബില്‍ വിളമ്പിയ മദ്യത്തിന്റെ വിലയും ഉള്‍പ്പെടുന്നതായി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 17 കാരനും കൂട്ടുകാരും പബ്ബുകള്‍ സന്ദര്‍ശിക്കുകയും കാര്‍ ഓടിക്കുന്നതിന് മുമ്പ് മദ്യം കഴിക്കുകയും ചെയ്തിരുന്നു.…

    Read More »
  • പലതവണ പീഡിപ്പിച്ചു, തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

    തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ എം.എല്‍.എ. ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലുംവെച്ച് ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. ഇതിന്റെ പേരിലാണ് വധശ്രമക്കുറ്റം ചുമത്തിയത്. യുവതിയുമായി എം.എല്‍.എയ്ക്ക് അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആദ്യം യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയും ചെയ്ത കോവളം സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസ് കോവളം പോലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നല്‍കിയ മൊഴിയിലും പീഡനാരോപണത്തില്‍ യുവതി ഉറച്ച് നിന്നതോടെയാണ് ബലാത്സംഗക്കേസെടുത്ത് അന്വേഷണം തുടങ്ങിയത്.…

    Read More »
Back to top button
error: