CrimeNEWS

കവര്‍ച്ചയ്ക്കു ശേഷം വീട്ടമ്മയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനുമടക്കം മൂന്നു പ്രതികള്‍ക്കും വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന്‍ ഷഫീഖ്, റഫീഖയുടെ കാമുകന്‍ അല്‍ അമീന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചില്‍ ഒളിപ്പിച്ചു കടന്നുകളഞ്ഞു എന്നാണ് കേസ്. 2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. പിന്നീട് വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്.

Signature-ad

ശാന്തകുമാരിയുടെ അയല്‍വാസിയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു റഫീഖാ ബീവിയും, മകന്‍ ഷഫീഖും. ഇവര്‍ക്കൊപ്പമായിരുന്നു മറ്റൊരു പ്രതിയായ അല്‍ അമീനും താമസിച്ചിരുന്നത്. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം കവര്‍ന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു.

 

Back to top button
error: