Crime
-
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, കൂട്ടബലാത്സംഗത്തിനിരയാക്കി; മുഖ്യ പ്രതി അറസ്റ്റില്‍
കൊല്ലം: യുവതിയുടെ നഗ്നചിത്രം പകര്‍ത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമായി ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റില്‍. ഷാല്‍ കൃഷ്ണനാണ് പോലീസിന്റെ പിടിയിലായത്. നിര്‍ധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ആ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ രണ്ടും മൂന്നും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു
Read More » -
വേലി ചാടുന്ന കാമിനിക്ക് കാമുകൻ്റെ കൊലക്കത്തിയിൽ അന്ത്യം, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പരപുരുഷൻ്റെ ചൂടു തേടിപ്പോകുന്ന ഭാര്യമാർ വായിച്ചറിയാൻ…
കഴിഞ്ഞ 3 മാസത്തിനിടെ കേരളത്തിൽ 12 ലധികം ഭർതൃമതികളായ യുവതികൾ കാമുകന്മാരുടെ കൊലക്കത്തിക്കിരയായി പിടഞ്ഞു മരിച്ചു. പേരൂര്‍ക്കട സ്വദേശി മായാ മുരളി എന്ന 39 കാരിയുടെ കൊലപാതകമാണ് ഈ പരമ്പരയിലെ ഒടുവിലത്തേത്. കേസിലെ പ്രതി ഓട്ടോഡ്രൈവറായ 31 കാരൻ രഞ്ജിത്തിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം താമസിച്ചിരുന്ന മായ ഇതറിഞ്ഞ് തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഉറപ്പായതോടെ ഇയാള്‍ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നത്രേ. കൊലപാതകം നടന്ന് രണ്ടാഴ്ചക്കു ശേഷം രഞ്ജിത്തിനെ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്ന് പൊലീസ് പിടികൂടി. * * * പയ്യന്നൂര്‍ അന്നൂരില്‍ അനില എന്ന ഭര്‍തൃമതിയെ കാമുകനായ സുദര്‍ശന്‍ ബാബു തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും ക്രൂരമായാണ് കൊലപ്പെടുത്തിയത്. യുവതി താനുമായി അകലുന്നു എന്ന് ബോധ്യമായതാണ് അതിൻ്റെ കാരണം. കൊലപാതകത്തിനു ശേഷം 22 കിലോമീറ്റർ അകലെ സ്വന്തം നാട്ടിൽ പോയി സുദര്‍ശന്‍ ജീവനൊടുക്കി. രണ്ട് വര്‍ഷത്തിലേറെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദര്‍ശന്‍ സ്‌കൂളിലെ…
Read More » -
80 പവന്‍ ചോദിച്ച് പീഡിപ്പിച്ചെന്ന് പരാതി; നവവധുവിന്റെ മരണത്തില്‍ ഭര്‍ത്താവും അമ്മയും റിമാന്‍ഡില്‍
കണ്ണൂര്‍: ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന(23)യാണ് മരിച്ചത്. പരിയാരത്തെ കളത്തില്‍പറമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്. ഒരാഴ്ച മുന്‍പാണ് ഡെല്‍ന ആശുപത്രിയിലായത്. ശനിയാഴ്ചയായിരുന്നു മരണം. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം എന്നിവയുടെ പേരിലാണ് കേസെടുത്തത്. നാലുമാസം മുന്‍പായിരുന്നു വിവാഹം. 80 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെല്‍ന ജീവനൊടുക്കിയെന്നുമാണ് മാതാപിതാക്കളുടെ പരാതി. വിഷം കഴിച്ച ശേഷം ഡെല്‍ന കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കുന്ദമംഗലം മജിസ്ട്രേറ്റ് ഡെല്‍നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പലപ്പോഴായി പോലീസ് ഡെല്‍നയുടെ വീട്ടുകാരില്‍നിന്ന്…
Read More » -
ജോലിക്ക് പോകുന്നതിനിടെ വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി; ബൈക്കിലെത്തിയവര്‍ മാല പൊട്ടിച്ചു കടന്നു
തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു. തിരുവനന്തപുരം ബാലരാമപുരം സിസിലിപുരത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നത്. ബാലരാമപുരം രാമപുരം കോഴോട് ശക്തി വിലാസം ബംഗ്ലാവില്‍ സജിലകുമാരി(57)യുടെ മാലയാണ് ബൈക്കിലെത്തിയവര്‍ പൊട്ടിച്ച് കടന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. സജിലകുമാരി സിസിലിപുരത്തെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. എതിര്‍ ദിശയില്‍ നിന്നും ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ നിന്നും ബലമായി മാല പൊട്ടിച്ച് ഉച്ചക്കട ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് വെച്ച് പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Read More » -
നഷ്ടപ്പെട്ടത് 75 പവനെന്ന് വീട്ടുകാര്‍ 40 പവനെന്ന് പോലീസ്; പെരുമ്പ കവര്‍ച്ചയില്‍ പ്രത്യേക അന്വേഷണസംഘം
കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പ പള്ളിക്കു താഴെ കണ്ടോത്ത് വലിയ പീടികയില്‍ ആമുവിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയവരെ കണ്ടെത്താന്‍ അഞ്ചംഗ അന്വേഷണസംഘത്തെ നിയമിച്ചു. പയ്യന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് സംഘം കേസന്വേഷിക്കുക. കവര്‍ച്ചയ്ക്കുശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ അലമാരയില്‍ തുണികള്‍ക്കിടയില്‍വെച്ചിരുന്ന 36 പവന്‍ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ആദ്യം 75 പവനിലേറെ നഷ്ടപ്പെട്ടു എന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. 40 പവനോളം ആഭരണങ്ങള്‍ മാത്രമാണ് നഷ്ടമായെതെന്ന് പോലീസ് പറഞ്ഞു. കണ്ടോത്ത് പാട്യത്തെ ഡൊമിനിക് തോമസിന്റെ വീട്ടിലും പെരുമ്പയില്‍ കവര്‍ച്ച നടത്തിയവര്‍തന്നെയാണ് കവര്‍ച്ചശ്രമം നടത്തിയതെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. പെരുമ്പയിലെ കവര്‍ച്ച നടന്ന വീടിനു സമീപത്തെ സ്ഥാപനത്തില്‍നിന്ന് കിട്ടിയ സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ടയാള്‍തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി 2.17-നാണ് മോഷ്ടാവ് ആദ്യം സി.സി.ടി.വി.യില്‍ ദൃശ്യമാകുന്നത്. ഒന്നുരണ്ട് വട്ടം കൂടി ഇടവഴി വഴി ഇയാള്‍ അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്നു. അവസാനം തിരിച്ചുപോകുന്നത് പുലര്‍ച്ചെ 4.05-നാണ്. നീളം കൂടിയ ഇയാള്‍ തൊപ്പി…
Read More » -
ദൃശ്യം മോഡല്‍ കൊലപാതകം യുഎസിലും; കാണാതായ സ്ത്രീകളെ കൊന്ന് ഫ്രീസറിലാക്കി കുഴിച്ചിട്ടു, 5 പേര്‍ പിടിയില്‍
ന്യൂയോര്‍ക്ക്: ജീത്തു ജോസഫിന്റെ ഹിറ്റ് ചിത്രം ദൃശ്യത്തിലേതിനു സമാനമായ കൊലപാതകം അമേരിക്കയിലും. ഒന്നര മാസം മുന്‍പ് കാണാതായ സ്ത്രീകളെ കൊന്ന് ഫ്രീസറിലാക്കി കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായി. മാര്‍ച്ച് 30ന് കാന്‍സാസില്‍ നിന്ന് ഒഹ്ലഹോമയിലേക്ക് പോകും വഴി കാണാതായ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളാണ് ഫ്രീസറിലാക്കി കുഴിച്ചിട്ട നിലയില്‍ ഒരു പുല്‍മൈതാനത്ത് കണ്ടെത്തിയത്. ഏപ്രില്‍ 14നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെറോണിക്ക ബട്‌ലര്‍ (27), ജിലിയന്‍ കെല്ലി (39) എന്നീ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. പശുക്കളെ മേയ്ക്കാനായി പ്രതികളില്‍ ഒരാള്‍ പാട്ടത്തിനെടുത്ത മേച്ചില്‍പ്പുറത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കിയാണ് പൊലീസ് സ്ഥലം കണ്ടുപിടിച്ചതും പ്രതികളെ പിടികൂടിയതും. പ്രതികളില്‍ ഒരാളായ ടിഫാനി ആഡംസ് എന്ന 54കാരിയും വെറോണിക്കയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. വെറോനിക്കയുടെ കുട്ടികളുടെ മുത്തശ്ശിയാണ് ആഡംസ്. കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലായിരുന്നു. കൊല്ലപ്പെട്ട അന്ന് വെറോനിക്കയും ജിലിയനും കുട്ടികളെ കാണാനായി പോയതായിരുന്നു. കന്‍സാസിലെ…
Read More » -
18 വര്‍ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ കണ്ടെത്തി; അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി
കൊല്ലം: 18 വര്‍ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. കാന്തപുരം മുണ്ടോചാലില്‍ അബ്ദുല്‍ സലീമിന്റെ (70) മൃതദേഹമാണ് പത്രവാര്‍ത്തയിലൂടെ വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച മൃതദേഹം കബറടക്കി. കൊല്ലം ജില്ലാ ആശുപത്രിയില്‍വച്ച് അഞ്ച് മാസം മുന്‍പാണ് അബ്ദുല്‍ സലാം മരിക്കുന്നത്. ഏറ്റെടുക്കാന്‍ ആരും എത്താതിരുന്നതോടെ സ്വകാര്യ മെഡിക്കല്‍ കോളജിനു പഠനാവശ്യത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു മുന്‍പ് ജില്ലാ ആശുപത്രിയിലെ നഴ്‌സ് മുന്‍കയ്യെടുത്ത് ഇസ്ലാമിക ആചാരപ്രകാരം മരണാനന്തര കര്‍മങ്ങള്‍ നടത്തിയതു സംബന്ധിച്ച വാര്‍ത്ത കണ്ടാണു ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ബാലുശ്ശേരി സ്വദേശിയായ മദ്രസാധ്യാപകനായിരുന്ന സലീമിനെ 2006ലാണ് 52ാം വയസില്‍ കാണാതാകുന്നത്. ഉണ്ണികുളം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പതിനൊന്നാം വാര്‍ഡില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനു പിന്നാലെയാണ് അപ്രത്യക്ഷനാകുന്നത്. പൊലീസും ബന്ധുക്കളും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 2023 ഡിസംബറില്‍ കൊല്ലത്ത് അവശനിലയില്‍ കണ്ടെത്തിയ സലീമിനെ പൊലീസുകാരാണു ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അതേ ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ സുരഭി മോഹന്റെ…
Read More » -
ഒരുമിച്ച് ജീവിക്കണം, അല്ലെങ്കില്‍ മരിക്കും; 16-കാരനായ കാമുകന്റെ വീട്ടില്‍ താമസമാക്കി 25-കാരി
ലഖ്നൗ: ആത്മഹത്യാഭീഷണി മുഴക്കി പ്രായപൂര്‍ത്തിയാകാത്ത കാമുകന്റെ വീട്ടില്‍ക്കയറി താമസിച്ച യുവതിക്കെതിരേ പരാതി. പതിനാറുകാരനായ കാമുകനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിച്ച മീററ്റ് സ്വദേശിയായ 25-കാരിക്കെതിരേയാണ് 16-കാരന്റെ കുടുംബം ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കിയത്. ഇതോടെ പോലീസ് ഇടപെട്ട് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. ഉത്തര്‍പ്രദേശിലെ ഷാംലി സ്വദേശിയായ 16-കാരനൊപ്പം താമസിക്കാനായാണ് മീററ്റില്‍നിന്ന് യുവതിയെത്തിയത്. കാമുകനായ 16-കാരനെ വിവാഹം കഴിക്കണമെന്നും കാമുകന്റെ വീട്ടില്‍ താമസിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. സാമൂഹികമാധ്യമത്തിലൂടെയാണ് 25-കാരിയും 16-കാരനും സൗഹൃദത്തിലായത്. തുടര്‍ന്ന് യുവതി കാമുകനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു. വീട്ടിലെത്തിയ യുവതി ഏതാനുംദിവസങ്ങള്‍ ഇവിടെ താമസിച്ചതായാണ് 16-കാരന്റെ കുടുംബം പറയുന്നത്. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെയാണ് കുടുംബം പരാതിയുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്. സാമൂഹികമാധ്യമത്തിലൂടെയാണ് തന്റെ മകന്‍ യുവതിയെ പരിചയപ്പെട്ടതെന്നായിരുന്നു 16-കാരന്റെ പിതാവിന്റെ പ്രതികരണം. തന്റെ മകന് വിദ്യാഭ്യാസമില്ല. ജോലിക്കും പോകുന്നില്ല. അവര്‍ രണ്ടുപേരും സാമൂഹികമാധ്യമത്തിലൂടെയാണ് സൗഹൃദത്തിലായത്. ഇപ്പോള്‍ യുവതി തന്റെ വീട്ടില്‍ താമസിക്കുകയാണ്.…
Read More » -
വാട്‌സാപ് വഴി ‘അറസ്റ്റ് വാറന്റ്’, ചോദ്യം ചെയ്യാന്‍ വിഡിയോ കോള്‍; ബോധരഹിതയായി വീട്ടമ്മ
എറണാകുളം: മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേന വാട്‌സാപ് കോളില്‍ വിളിച്ചു പണം തട്ടാന്‍ ശ്രമം. അറസ്റ്റ് വാറന്റ് ഉണ്ടെന്നു ഭീഷണിപ്പെടുത്തി വ്യാജ വാറന്റ് പകര്‍പ്പ് അയച്ചു കൊടുത്തതോടെ മൂവാറ്റുപുഴയിലെ വീട്ടമ്മ ബോധരഹിതയായി. മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയില്‍ നാരായണന്‍ നായരുടെ മകള്‍ സുനിയ നായരെയാണു മുംബൈ പൊലീസ് എന്ന വ്യാജേന വാട്‌സാപ്പില്‍ വിളിച്ചത്. സുനിയയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചു മുംബൈയില്‍ നിന്നു സിം കാര്‍ഡ് എടുത്ത് ഒന്നര കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട കേസില്‍ സുനിയയെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് അറിയിച്ചത്. മുംബൈ പൊലീസ് സൈബര്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ പ്രദീപ് സാവന്ത് എന്നാണു തട്ടിപ്പുകാരന്‍ പരിചയപ്പെടുത്തിയത്. വാട്‌സാപ്പില്‍ വീഡിയോ കോള്‍ വിളിച്ചു ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് ഒരു മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ വീഡിയോ കോള്‍ റിക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ സുനിയ ബോധരഹിതയായി വീണു. ഇതോടെ…
Read More » -
ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസിൽ വാദം പൂർത്തിയായി, വിധി 29 ന്
കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസിലെ വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. 29-നു വിധി പറയും.പ്രതിയെ കുറ്റമുക്‌തനാക്കണമെന്ന ഹര്‍ജിയെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ ശക്‌തമായെതിര്‍ത്തു. കൃത്യമായ ആസൂത്രണത്തോടെയാണു പ്രതി നിഷ്‌ഠൂരമായ ആക്രമണം നടത്തിയതെന്നും അതിനാല്‍ കൊലപാതകവും കൊലപാതകശ്രമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്കു മാനസികരോഗമുണ്ടെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂരിന്റെ വാദം. എന്നാല്‍, പ്രതി ആശുപത്രിയില്‍ മനഃപൂര്‍വം ബഹളമുണ്ടാക്കുന്നതിനിടെ കത്രിക കൈക്കലാക്കി ഒളിപ്പിച്ചുവച്ചതും ഡോ. വന്ദനയുടെ ദേഹത്തു പലതവണ മുറിവേല്‍പ്പിച്ചതും ക്രൂരമായ ഉദ്ദേശ്യം വെളിപ്പെടുത്തുന്നതാണെന്നു പ്രോസിക്യൂട്ടര്‍ ഖണ്ഡിച്ചു. 26 തവണ നെഞ്ചത്തും മുഖത്തും ഉള്‍പ്പെടെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണവേളയില്‍ മാധ്യമങ്ങള്‍ക്കു പോലീസ് വിവരങ്ങള്‍ നല്‍കിയെന്നു പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ സത്യസന്ധമായ അനേ്വഷണവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു മാധ്യമധര്‍മമാണെന്നും അതു വിലക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രതാപ് ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ ശിവന്‍, ഹരീഷ്…
Read More »