Crime

  • അച്ഛന്റെ ഓട്ടോ ഓടിക്കാനെത്തിയവന്‍ മകള്‍ക്കൊപ്പം പൊറുതി തുടങ്ങി; എട്ടു മാസത്തെ സഹവാസത്തിലുടനീളം അടിയും ഇടിയും, മായാ മുരളിയെ കൊലപ്പെടുത്തി മുങ്ങിയ കാമുകന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. മായയ്‌ക്കൊപ്പം താമസിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്താണ് (31) പിടിയിലായത്. പൊലീസിന്റെ തെരച്ചിലില്‍ തമിഴ്‌നാട്ടിലെ കമ്പത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മെയ് 9നാണ് മുതിയാവിളയിലെ വാടകവീടിനു സമീപത്തെ റബര്‍ പുരയിടത്തില്‍ മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ കാണാതാവുകയായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്. എന്നാല്‍, രാത്രികാലങ്ങളില്‍ പേരൂര്‍ക്കടയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ കറങ്ങിനടക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതോടെ തമിഴിനാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനാണ് രഞ്ജിത്ത് എത്തുന്നത്. ഭര്‍ത്താവ് മരിച്ച മായയുമായി രഞ്ജിത്ത് അടുത്തു. എട്ട് മാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയാണ്. അന്നു മുതല്‍ യുവതിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരിക്കുന്നതിന്റെ തലേദിവസവും യുവതിയെ ക്രൂര മര്‍ദനത്തിന് ഇരയാക്കി. ക്രൂരമര്‍ദനമേറ്റാണു മായ മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍…

    Read More »
  • പയ്യന്നൂരിൽ വന്‍ കവര്‍ച്ച, നഷ്ടപ്പെട്ടത് 75 പവൻ സ്വര്‍ണാഭരണങ്ങളും പണവും

    പയ്യന്നൂര്‍: മഴ ശക്തമായതോടെ കണ്ണൂര്‍ ജില്ലയില്‍ വീണ്ടും വന്‍കവര്‍ച്ച കള്‍ പെരുകുന്നു. പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പയിലെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 75 സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. പെരുമ്പ ജുമാ മസ്ജിദിന് പിറകുവശം താമസിക്കുന്ന പ്രവാസിയായ സിഎച്ച് റഫീക്കിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവര്‍ച്ച നടന്നത്. മുന്‍ഭാഗത്തെ വാതില്‍ കത്തിവാള്‍ ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവുമാണ് കൊണ്ടുപോയത്. രാത്രിയില്‍ വീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ കുടുംബത്തിലെ ഒരാൾ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ അവിടെയായിരുന്നു. ഇവര്‍ മുകളിലത്തെ നിലയില്‍ഉറങ്ങുമ്പോഴാണ് സംഭവം. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സാധനങ്ങള്‍ പുറത്തെത്തിച്ച് പണവും സ്വര്‍ണവും എടുത്ത ശേഷം ബാക്കി രേഖകളും മറ്റും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന…

    Read More »
  • ശിവസേന പോളിങ് ഏജന്റ് ബൂത്തിലെ ടോയ്ലെറ്റില്‍ മരിച്ച നിലയില്‍

    മുംബൈ: ശിവസേന ഉദ്ദവ് താക്കറെ പക്ഷം പോളിങ് ബൂത്ത് ഏജന്റ് മരിച്ച നിലയില്‍. 62 കാരനായ മനോഹര്‍ നാല്‍ഗെയെയാണ് ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ പോളിങ് ബൂത്തിലെ ടോയ്ലെറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഞ്ചാംഘട്ട വോട്ടെടുപ്പിനിടെയാണു സംഭവം. വോര്‍ലിയിലെ എന്‍.എം ജോഷി മാര്‍ഗിലെ ബി.ഡി.ഡി ചൗള്‍ സ്വദേശിയാണു മരിച്ച മനോഹര്‍. വോര്‍ലിയില്‍ ഒരു പോളിങ് ബൂത്തില്‍ ശിവസേനയുടെ ഏജന്റായിരുന്നു. ടോയ്ലെറ്റില്‍ ബോധരഹിതനായി കണ്ടെത്തിയ വയോധികനെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മനോഹറിന്റെ മരണത്തില്‍ സേന ഉദ്ദവ് പക്ഷം മുംബൈ സൗത്ത് ലോക്സഭാ സ്ഥാനാര്‍ഥിയായ അരവിന്ദ് സാവന്ത് തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തി. കമ്മിഷന്റെ പിടിപ്പുകേടാണ് ശിവസേന പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയതെന്ന് സാവന്ത് ആരോപിച്ചു. വോര്‍ലിയില്‍ രാവിലെ ഒരു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ ആവശ്യമായ വെള്ളമോ വായുവോ ഒന്നും ലഭ്യമല്ല. കടുത്ത ചൂടിലും വെയില്‍ കൊണ്ട് വരിനില്‍ക്കുകയാണ് വോട്ടര്‍മാര്‍. ചരിത്രത്തിലെ ഏറ്റവും മോശം വോട്ടിങ്ങാണു കഴിഞ്ഞ ദിവസം നടന്നതെന്നും അരവിന്ദ്…

    Read More »
  • 17കാരന് മദ്യവും വാഹനവും നല്‍കി, 2 ജീവനെടുത്ത കാറിന് 200 കി.മീ വേഗം; പിതാവ് അറസ്റ്റില്‍

    മുംബൈ: പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂര്‍വമായ അശ്രദ്ധ, പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പുണെയിലെ കല്യാണി നഗറില്‍ 17 കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് അനീസ് അവാധിയ, അശ്വിനി കോസ്ത എന്നിവര്‍ കൊല്ലപ്പെട്ടത്. അശ്വിനി സംഭവ സ്ഥലത്തുവച്ചും അനീസ് ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരും ഐടി ജീവനക്കാരാണ്. അപകടം നടക്കുമ്പോള്‍ 200 കിലോമീറ്റര്‍ വേഗത്തിലാണു കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. പ്ലസ്ടു ഫലം വന്നത് ആഘോഷിക്കാന്‍ 17 കാരനും പിതാവും പബ്ബില്‍ പോയി മദ്യപിച്ചശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. മഹാരാഷ്ട്രയില്‍ മദ്യം വാങ്ങാനുള്ള നിയമാനുസൃതമായ പ്രായം 25 ആണ്. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് മദ്യം വിളമ്പിയതിന് ബാറുടമകള്‍ക്കെതിരെയും കേസുണ്ടാകും. 2 പേര്‍ കൊല്ലപ്പെട്ട കേസായിട്ടും ജുവനൈല്‍ നിയമപ്രകാരം പ്രതിക്ക് 15 മണിക്കൂറിനുള്ളില്‍ ജാമ്യം അനുവദിച്ചതും ശിക്ഷയായി റോഡ്…

    Read More »
  • സ്ത്രീകളുടെ ശുചിമുറിയില്‍ കാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

    കൊല്ലം: സ്ത്രീകളുടെ ശുചിമുറിയില്‍ ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെന്മലയിലെ ശുചിമുറി നടത്തിപ്പുകാരന്‍ ആഷിക് ബദറുദ്ദീനാണ് (30) പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ പെണ്‍കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് പുനലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് പിടിയിലായ ആഷിക്. ടേക്ക് എ ബ്രേക്ക് ശുചിമുറിയിലെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  

    Read More »
  • സഹപാഠിയോട് സംസാരിച്ചതിന് അധ്യാപകന്‍ ചെവിക്കടിച്ചു; പത്താംക്ലാസുകാരന്റെ കേള്‍വി ശക്തി നഷ്ടമായി

    ലഖ്നൗ: ക്ലാസില്‍ സംസാരിച്ചതിന് അധ്യാപകന്‍ ചെവിക്ക് അടിച്ചതിന്റെ ഫലമായി പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്ന് പരാതി. ഉത്തര്‍ പ്രദേശിലെ ഉഭോണ്‍ എന്ന സ്ഥലത്തെ സ്വകാര്യ സ്‌കൂളിലാണ് 14 കാരന്‍ അധ്യാപകന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. പിപ്രൗലി ബര്‍ഹാഗോണിലെ സ്‌കൂളിലെ ഗണിത അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. മേയ് 13 നാണ് സംഭവം നടന്നത്. കണക്ക് ക്ലാസ് നടന്നുകൊണ്ടിരിക്കെ കേള്‍വിശക്തി നഷ്ടമായ വിദ്യാര്‍ഥി സഹപാഠിയോട് സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇത് കണ്ട അധ്യാപകനായ രാഘവേന്ദ്ര വിദ്യാര്‍ഥിയുടെ ചെവിയോട് ചേര്‍ന്ന് പലതവണ അടിക്കുകയായിരുന്നെന്നാണ് പരാതി. അടി കിട്ടിയതിന് പിന്നാലെ മകന്റെ കര്‍ണപടം പൊട്ടിയെന്നും കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്നുമാണ് പിതാവിന്റെ പരാതി. രാഘവേന്ദ്ര മര്‍ദിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിയുടെ പിതാവ് പ്രവീണ്‍ കുമാര്‍ മധുകര്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 323 , 325 എന്നീ വകുപ്പുകള്‍ പ്രകാരം അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.  

    Read More »
  • സ്വന്തം വൃക്ക വിറ്റതോടെ സാധ്യത മനസിലാക്കി; അവയവക്കടത്ത് കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

    കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം. 2019ല്‍ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത താന്‍ തിരിച്ചറിഞ്ഞത് എന്നാണ് സബിത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയെന്നാണ് വിവരം. തുടര്‍ന്നാണ് ഇയാള്‍ ഇരകളെ തേടി തുടങ്ങിയത്. പാലക്കാട് സ്വദേശി ഷെമീര്‍ എന്നയാളെയാണ് സബിത്ത് വൃക്ക നല്‍കാനായി കേരളത്തില്‍ നിന്ന് ഇറാനില്‍ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെമീറിനായുള്ള അന്വേഷണത്തില്‍ ആണ് പൊലീസ്. ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനം. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. അവയവക്കടത്തിനായി സബിത്ത് കടത്തിയത് എന്നു കരുതുന്ന ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരാണ്. ഇവര്‍ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തതാണോ എന്ന് വ്യക്തമല്ല. അവയവത്തിനായി കടത്തുന്നവര്‍ക്ക് സബിത്ത് വ്യാജ ആധാറും പാസ്പോര്‍ട്ടും സംഘടിപ്പിച്ചിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. നിയമപരമായ രീതിയിലാണ്…

    Read More »
  • കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

    കാസര്‍കോട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് വിവരം. കര്‍ണാടക- കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ കേരള പോലീസിന്റെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ തിരിച്ചറിയാന്‍പോലും കഴിയാഞ്ഞത് പോലീസിനെ ഏറെ കുഴക്കിയിരുന്നു വിവാഹം കഴിച്ചശേഷം ഭാര്യയും മക്കളോടുമൊപ്പം പെണ്‍കുട്ടിയുടെ വീടിന് അടുത്ത് വര്‍ഷങ്ങളായി ഇയാള്‍ താമസിച്ചുവരികയായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് കാസര്‍കോട് മേല്‍പ്പറമ്പ് പോലീസ് റജിസ്റ്റര്‍ ചെയ്ത സമാനരീതിയിലുള്ള മറ്റൊരു പോക്‌സോ കേസിലും സലീം പ്രതിയാണ് എന്ന നിര്‍ണായക വിവരവും പുറത്തുവന്നിട്ടുണ്ട്. കാസര്‍കോട് പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈ.എസ്.പി.മാരാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കുടക് ഉള്‍പ്പടെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാനാകുമെന്നാണ് കരുതുന്നത്. കേസില്‍…

    Read More »
  • ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ടെക്കിയും: പോയത് 13.75 ലക്ഷം

    തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരിക്ക് 13.75 ലക്ഷം രൂപ നഷ്ടമായി. കഴക്കൂട്ടം കുളത്തൂര്‍ മണ്‍വിളയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ചതിക്കപ്പെട്ടത്. ഷെയര്‍ ട്രേഡിങ്ങിലൂടെ കോടികള്‍ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ച് വിവരങ്ങള്‍ ഫെയ്‌സ്ബുക് മെസഞ്ചര്‍ വഴി പങ്കുവച്ചായിരുന്നു തുടക്കം. പിന്നീട് മുപ്പതും നാല്‍പ്പതും പേരുള്ള വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ചേര്‍ത്തു. അംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ച ശേഷം ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് അയ്യായിരം രൂപ നിക്ഷേപിച്ചപ്പോള്‍ നാല്‍പതിനായിരം രൂപവരെ ലാഭം കിട്ടിയതായി പലതരം സ്‌ക്രീന്‍ ഷോട്ടുകളും രേഖകളും ഗ്രൂപ്പില്‍ പങ്കുവച്ചു. അംഗങ്ങളുടെ സന്ദേശങ്ങള്‍ വിശ്വസിച്ച യുവതി ഗ്രൂപ്പിലുള്ളവരുടെ നിര്‍ദേശപ്രകാരം ഫോണില്‍ ട്രേഡിങ് ആപ് ഇന്‍സ്റ്റാള്‍ ചെയ്തു. പിന്നീട് ഗ്രൂപ്പില്‍ വരുന്ന അക്കൗണ്ട് നമ്പറുകളിലേക്ക് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. ആദ്യം 50,000 രൂപയാണ് നിക്ഷേപിച്ചത്. ഇതില്‍ മൂന്നിരട്ടി ലാഭം കിട്ടിയതായി ആപ്പില്‍ കാണിച്ചതോടെ വീണ്ടും അരലക്ഷം രൂപ കൂടി നിക്ഷേപിച്ചു. കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രേരിപ്പിച്ചതോടെ 3,75,000 രൂപയും…

    Read More »
  • റിയല്‍എസ്റ്റേറ്റ് വമ്പന്റെ മകനോടിച്ച പോര്‍ഷെ ഇടിച്ച് രണ്ടുമരണം; മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം, ശിക്ഷ ഉപന്യാസം എഴുത്ത്!

    മുംബെ: ബൈക്കില്‍ കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ 17കാരന് അറസ്റ്റിലായി 15 മണിക്കൂറിനുള്ളില്‍ ജാമ്യം. ശനിയാഴ്ച രാത്രിയാണ് 17കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും കൊല്ലപ്പെട്ടത്. പൂനെയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ മകനാണ് പ്രതി. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം ലഭിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. യെര്‍വാഡ ട്രാഫിക് പൊലീസിനൊപ്പം 15 ദിവസം പ്രവര്‍ത്തിക്കണം, റോഡ് അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാനത്തിന് ചികിത്സ തേടണം, കൗണ്‍സലിംഗ് സെഷനുകളില്‍ പങ്കെടുക്കണം എന്നിവയാണ് കോടതി നിര്‍ദേശം. മദ്ധ്യപ്രദേശില്‍ നിന്നുള്ള എഞ്ചിനീയര്‍മാരായ അനീഷ് അവാദിയ (24), അശ്വിനി കോഷ്ത (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൂനെയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ശനിയാഴ്ച രാത്രി 2.15ഓടെ സുഹൃത്തുക്കളുമൊത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനുശേഷം മടങ്ങവേയാണ് ഇരുവരും സഞ്ചരിച്ച ബൈക്കില്‍ പോര്‍ഷെ ഇടിച്ചത്. മണിക്കൂറില്‍ 200 കിലോമീറ്ററിലധികം സ്പീഡിലാണ് പോര്‍ഷെ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ 20 അടിയോളം മുകളിലേയ്ക്ക്…

    Read More »
Back to top button
error: