CrimeNEWS

ജോലിക്ക് പോകുന്നതിനിടെ വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി; ബൈക്കിലെത്തിയവര്‍ മാല പൊട്ടിച്ചു കടന്നു

തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു കടന്നു. തിരുവനന്തപുരം ബാലരാമപുരം സിസിലിപുരത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നത്. ബാലരാമപുരം രാമപുരം കോഴോട് ശക്തി വിലാസം ബംഗ്ലാവില്‍ സജിലകുമാരി(57)യുടെ മാലയാണ് ബൈക്കിലെത്തിയവര്‍ പൊട്ടിച്ച് കടന്നത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. സജിലകുമാരി സിസിലിപുരത്തെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. എതിര്‍ ദിശയില്‍ നിന്നും ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ നിന്നും ബലമായി മാല പൊട്ടിച്ച് ഉച്ചക്കട ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് വെച്ച് പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Signature-ad

 

Back to top button
error: