CrimeNEWS

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, കൂട്ടബലാത്സംഗത്തിനിരയാക്കി; മുഖ്യ പ്രതി അറസ്റ്റില്‍

കൊല്ലം: യുവതിയുടെ നഗ്നചിത്രം പകര്‍ത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമായി ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റില്‍. ഷാല്‍ കൃഷ്ണനാണ് പോലീസിന്റെ പിടിയിലായത്.

നിര്‍ധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ആ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ രണ്ടും മൂന്നും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു

Back to top button
error: