Crime
-
നിനോ മാത്യുവിന് കൊലക്കയറിൽ നിന്ന് മോചനം, പരോളില്ലാതെ 25 വര്‍ഷം കഠിനതടവ്; അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തന്നെ: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി വിധി ഇങ്ങനെ
രണ്ടു ടെക്കികൾക്കിടയില്‍ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം. അതിന്റെ ഫലമായി വയോധികയായ സ്ത്രീയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ സ്ത്രീയുടെ ഭർത്താവിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. ഈ വസ്തുതകളിൽ ഊന്നിയാണ് ആറ്റിങ്ങൽ ഇരട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിന്യായം ആരംഭിക്കുന്നത്. മുഖ്യപ്രതി നിനോ മാത്യുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്‌തു. പക്ഷേ പരോളില്ലാതെ 25 വര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. 4 വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന 2-ാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയോട് ഒരു ദയവും കാട്ടാന്‍ നീതിപീഠം തയാറായില്ല. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം തടവുശിക്ഷ ശരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. കേരളത്തെയാകെ നടുക്കിയ കൊടുംക്രൂരകൃത്യം അരങ്ങേറിയത് 2014 ഏപ്രില്‍ 16ന് ഉച്ചയ്ക്കാണ്. ഒരുമിച്ചു ജീവിക്കാൻ വേണ്ടി നൊന്തു പ്രസവിച്ച 4 വയസ്സുകാരി മകള്‍ സ്വാസ്തികയെയും ഭര്‍ത്തൃമാതാവ് ഓമനയെയും അനുശാന്തിയും നിനോയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റു.…
Read More » -
ഒമ്പത് മാസമായി ശമ്പളമില്ല; ബിവ്റേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി
കോഴിക്കോട്: കൃത്യമായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് ബിവ്റേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. കോഴിക്കോട്ട് രാമനാട്ട് ഔട്ട്ലെ?റ്റിലെ എല്‍ഡി ക്ലാര്‍ക്കായ കെ ശശികുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇയാളെ വീടിന് പിന്‍വശത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒമ്പത് മാസത്തോളമായി ശശികുമാറിന് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ജോലിക്ക് കൃത്യമായ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും ശമ്പളം മുടങ്ങിയിരുന്നു. ഓണത്തിന് ലഭിക്കേണ്ട ഒരു ലക്ഷത്തോളം രൂപയുടെ ബോണസും കിട്ടിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരാതിപ്പെട്ടതോടെ കഴിഞ്ഞ ദിവസം മുഴുവന്‍ ശമ്പളം കിട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതിനിടയില്‍ ശശികുമാറിനെതിരെ മറ്റൊരു പരാതി ലഭിച്ചതിനെ തുടര്‍ന്ന് ശമ്പളം വീണ്ടും തടയുകയായിരുന്നു.
Read More » -
പത്താം ക്ലാസുകാരന്‍ 13കാരിയെ ക്ലാസ് മുറിയില്‍ ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ പകര്‍ത്തി, നാലു പേര്‍ അറസ്റ്റില്‍
അമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലില്‍ പകര്‍ത്തിയ നാലുപേരെ പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ സ്‌കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും നാലു യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വേനലവധിക്കായി സ്‌കൂള്‍ അടച്ച സമയത്താണ് അതിക്രമം നടന്നത്. ഇത് നാലു പുരുഷന്‍മാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണം നല്‍കിയില്ല. തുടര്‍ന്ന് പ്രതികള്‍ വാട്ട്‌സാപ്പ് വഴി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.…
Read More » -
കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം; ഫ്‌ലാറ്റിലെത്തിച്ചത് ഹണിട്രാപ്പിലൂടെ
കൊല്‍ക്കത്ത: ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അന്‍വാറുള്‍ അസിം അനാറിനെ നഗരത്തിലെ ആഡംബര ഫ്‌ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെയെന്ന് വിവരം. എംപിയെ തന്ത്രത്തില്‍ ഫ്‌ലാറ്റിലെത്തിച്ച് വാടകകൊലയാളികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൃത്യത്തില്‍ പങ്കുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമബംഗാളിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതികളിലൊരാളുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. അന്‍വാറുള്‍ അസിം അനാറിന്റെ യു.എസ്. പൗരനായ സുഹൃത്ത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ യു.എസിലുള്ള ഇയാള്‍ക്ക് കൊല്‍കത്തയില്‍ ഒരു ഫ്‌ലാറ്റ് ഉള്ളതായും അധികൃതര്‍ സൂചിപ്പിച്ചു. എംപിയെ കൊല്ലപ്പെട്ട നലയില്‍ കണ്ടെത്തിയ ന്യൂ ടൗണിലെ അപ്പാര്‍ട്ട്‌മെന്റ് എക്‌സൈസ് വകുപ്പിലെ ജീവനക്കാരന്റെ ഉടമസ്ഥയിലുള്ളതാണെന്നും സുഹൃത്തിന് പാട്ടത്തിന് നല്‍കിയതാണെന്നും പോലീസ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ സിഐഡി പരിശോധിച്ചുവരികയാണ്. ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം അനാര്‍ ഫ്‌ലാറ്റിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുള്ളതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എംപിക്കൊപ്പം ഫ്‌ലാറ്റില്‍ പ്രവേശിച്ചവര്‍…
Read More » -
കാസര്‍കോട്ട് 10 വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍; കുടുക്കിയത് വീട്ടിലേക്കുള്ള ഫോണ്‍വിളി
കാസര്‍കോട്: പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായത്. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ സഹായമായത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷത്തില്‍ അധികമായി യുവാവ് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കുടകില്‍ എത്തുമ്പോള്‍ മാതാവിന്റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമാകുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്. കുടക് , മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം. നേരത്തെ മാല പിടിച്ചു…
Read More » -
വഴിയാത്രക്കാരെ തടഞ്ഞ് പണപ്പിരിവ്; പിടിക്കാനെത്തിയ പോലീസിനുനേരെ വാളുവീശി രക്ഷപെട്ട് യുവാവ്
തിരുവനന്തപുരം: കോവളം കോളിയൂരില്‍ സ്ഥിരമായി വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്തുവന്ന യുവാവിനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ വാളുവീശി ആക്രമണം. പോലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച പ്രതി ഓടി രക്ഷപ്പെട്ടു. കൈലിപ്പാറ കോളനി സ്വദേശി ഗോകുല്‍ കണ്ണന്‍ (22) ആണ് കോവളം പോലീസിനെ ആക്രമിക്കുകയും വാളുകാട്ടി ഭീഷണിപ്പെടുത്തുകയും ജീപ്പിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. കോവളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളിയൂര്‍ പുലരി റസിഡന്‍സിലുളള നാട്ടുകാരെയാണ് ഗോകുല്‍ കണ്ണന്‍ സ്ഥിരമായി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നത്. പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ബൈക്ക് യാത്രികരെ തടഞ്ഞാണ് ഇയാള്‍ പണപ്പിരിവ് നടത്തിയിരുന്നത്. റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയെയും ഇയാള്‍ ഇത്തരത്തില്‍ ആക്രമിച്ചു. ഇതേത്തുടര്‍ന്ന് കോളിയൂര്‍ പുലരി റസിഡന്‍സിന്റെ ഭാരവാഹികള്‍ കോവളം എസ്.എച്ച്.ഓയ്ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ. പ്രദീപ് ഉള്‍പ്പെട്ട പോലീസ് സംഘം…
Read More » -
പൂനെ പോര്‍ഷെ അപകടം; അപകടസമയത്ത് കാറോടിച്ചത് ഡ്രൈവറെന്ന് 17കാരന്റെ പിതാവ്
മുംബൈ: മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വാദവുമായി പിതാവ്. അപകടം നടക്കുമ്പോള്‍ തന്റെ മകനല്ല പോര്‍ഷെ കാറോടിച്ചിരുന്നതെന്നും കുടുംബ ഡ്രൈവറായിരുന്നുവെന്നും വിശാല്‍ അഗര്‍വാള്‍ പറഞ്ഞു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന 17കാരന്റെ രണ്ട് സുഹൃത്തുക്കളും വിശാലിന്റെ വാദങ്ങളെ പിന്തുണച്ചിട്ടുണ്ട്. അതേസമയം, അപകടം നടന്ന രാത്രി കാറോടിച്ചതായി ആരോപിക്കപ്പെടുന്ന ഡ്രൈവറെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അപകട സമയത്ത് പോര്‍ഷെ ഓടിച്ചിരുന്നത് താനാണെന്ന് ഫാമിലി ഡ്രൈവര്‍ തന്റെ ആദ്യ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ വിശാല്‍ അഗര്‍വാളിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. അപകടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.കേസുമായി ബന്ധപ്പെട്ട് 17കാരന്റെ മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളിനെയും പൂനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്. മകനെയും പേരക്കുട്ടിയെയും കുറിച്ച് കൂടുതല്‍ അറിയാനും അപകട ദിവസം അവരുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ചറിയാനുമാണ് ചോദ്യം ചെയ്യല്‍. പ്രതിയുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയുടെ റിപ്പോര്‍ട്ട് കേസിന്റെ അന്വേഷണത്തിന് പ്രധാനമല്ലെന്ന് പൂനെ പൊലീസ് കമ്മീഷണര്‍…
Read More » -
തന്നെ ‘തിരിച്ചറിയാത്ത’ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; ഗുണ്ട കൊട്ടിയം ഷിജു അറസ്റ്റില്‍
കൊല്ലം: തന്നെ ‘തിരിച്ചറിഞ്ഞില്ല’ എന്ന കാരണം പറഞ്ഞു വിദ്യാര്‍ഥിയെ മര്‍ദിച്ച ഗുണ്ടയെ ചിതറ പൊലീസ് പിടികൂടി. ചിതറ ബൗണ്ടര്‍മുക്കില്‍ താമസിക്കുന്ന കൊട്ടിയം ഷിജുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നുമുക്ക് സജീര്‍ മന്‍സില്‍ മുസമ്മലിന് (18) ആണ് മര്‍ദനമേറ്റത്. കൊല്ലത്ത് കോച്ചിങ് ക്ലാസിന് പോയ മുസമ്മില്‍ സ്വകാര്യ ബസില്‍ വീട്ടിലേക്ക് വന്നതാണ്. ബൗണ്ടര്‍മുക്കില്‍ ബസ് ബ്രേക്ക് ഡൗണായി. വിദ്യാര്‍ഥികളും യാത്രക്കാരും ബസില്‍ നിന്ന് ഇറങ്ങി റോഡില്‍ നിന്നു. അതുവഴി സ്‌കൂട്ടറില്‍ എത്തിയ ഷിജു എല്ലാവരോടും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ‘നിനക്ക് മാറാന്‍ ബുദ്ധിമുട്ട് ഉണ്ടോടാ’ എന്നും ‘ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ’ എന്നും ചോദിച്ചു മുസമ്മലിനെ ക്രൂരമായി മര്‍ദിക്കുകയും രണ്ടു കൈ കൊണ്ടും കഴുത്തില്‍ കുത്തിപ്പിടിച്ചു ബസിനോട് ചേര്‍ത്ത് വച്ച് പൊക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഷിജുവിന്റെ സുഹൃത്തായ ഷിബുവും മുസമ്മലിനെ മര്‍ദിച്ചു. മര്‍ദനത്തില്‍ അവശനായ മുസമ്മല്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍…
Read More » -
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, കൂട്ടബലാത്സംഗത്തിനിരയാക്കി; മുഖ്യ പ്രതി അറസ്റ്റില്‍
കൊല്ലം: യുവതിയുടെ നഗ്നചിത്രം പകര്‍ത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമായി ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റില്‍. ഷാല്‍ കൃഷ്ണനാണ് പോലീസിന്റെ പിടിയിലായത്. നിര്‍ധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ആ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ രണ്ടും മൂന്നും പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു
Read More » -
വേലി ചാടുന്ന കാമിനിക്ക് കാമുകൻ്റെ കൊലക്കത്തിയിൽ അന്ത്യം, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പരപുരുഷൻ്റെ ചൂടു തേടിപ്പോകുന്ന ഭാര്യമാർ വായിച്ചറിയാൻ…
കഴിഞ്ഞ 3 മാസത്തിനിടെ കേരളത്തിൽ 12 ലധികം ഭർതൃമതികളായ യുവതികൾ കാമുകന്മാരുടെ കൊലക്കത്തിക്കിരയായി പിടഞ്ഞു മരിച്ചു. പേരൂര്‍ക്കട സ്വദേശി മായാ മുരളി എന്ന 39 കാരിയുടെ കൊലപാതകമാണ് ഈ പരമ്പരയിലെ ഒടുവിലത്തേത്. കേസിലെ പ്രതി ഓട്ടോഡ്രൈവറായ 31 കാരൻ രഞ്ജിത്തിന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം താമസിച്ചിരുന്ന മായ ഇതറിഞ്ഞ് തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഉറപ്പായതോടെ ഇയാള്‍ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നത്രേ. കൊലപാതകം നടന്ന് രണ്ടാഴ്ചക്കു ശേഷം രഞ്ജിത്തിനെ തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്ന് പൊലീസ് പിടികൂടി. * * * പയ്യന്നൂര്‍ അന്നൂരില്‍ അനില എന്ന ഭര്‍തൃമതിയെ കാമുകനായ സുദര്‍ശന്‍ ബാബു തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും ക്രൂരമായാണ് കൊലപ്പെടുത്തിയത്. യുവതി താനുമായി അകലുന്നു എന്ന് ബോധ്യമായതാണ് അതിൻ്റെ കാരണം. കൊലപാതകത്തിനു ശേഷം 22 കിലോമീറ്റർ അകലെ സ്വന്തം നാട്ടിൽ പോയി സുദര്‍ശന്‍ ജീവനൊടുക്കി. രണ്ട് വര്‍ഷത്തിലേറെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദര്‍ശന്‍ സ്‌കൂളിലെ…
Read More »