CrimeNEWS

ഒമ്പത് മാസമായി ശമ്പളമില്ല; ബിവ്റേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി

കോഴിക്കോട്: കൃത്യമായി ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് ബിവ്റേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. കോഴിക്കോട്ട് രാമനാട്ട് ഔട്ട്ലെ?റ്റിലെ എല്‍ഡി ക്ലാര്‍ക്കായ കെ ശശികുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇയാളെ വീടിന് പിന്‍വശത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഒമ്പത് മാസത്തോളമായി ശശികുമാറിന് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ജോലിക്ക് കൃത്യമായ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും ശമ്പളം മുടങ്ങിയിരുന്നു.

Signature-ad

ഓണത്തിന് ലഭിക്കേണ്ട ഒരു ലക്ഷത്തോളം രൂപയുടെ ബോണസും കിട്ടിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരാതിപ്പെട്ടതോടെ കഴിഞ്ഞ ദിവസം മുഴുവന്‍ ശമ്പളം കിട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതിനിടയില്‍ ശശികുമാറിനെതിരെ മറ്റൊരു പരാതി ലഭിച്ചതിനെ തുടര്‍ന്ന് ശമ്പളം വീണ്ടും തടയുകയായിരുന്നു.

Back to top button
error: