Crime

  • പെണ്‍സുഹൃത്തിന് നേരേ ലൈംഗികാതിക്രമം; ബംഗളൂരുവില്‍ മലയാളി യുവാവ് ഓട്ടോ ഡ്രൈവറെ കുത്തിവീഴ്ത്തി

    ബംഗളൂരു: പെണ്‍സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊനാനകുണ്ഡെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ ഓട്ടോഡ്രൈവര്‍ സുന്ദര്‍ രാജുവിനാണ് കുത്തേറ്റത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ മുഹമ്മദ് അന്‍സാരിയെ പോലീസ് അറസ്റ്റുചെയ്തു. സുന്ദര്‍രാജുവിനെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ഈമാസം നാലിനാണ് സംഭവമുണ്ടായത്. ചിക്കമഗളൂരു സ്വദേശിയായ പെണ്‍സുഹൃത്തിനൊപ്പമാണ് അന്‍സാരിയെത്തിയത്. ബെംഗളൂരുവില്‍ വാടകയ്ക്ക് വീട് സംഘടിപ്പിക്കാനാണ് ഇരുവരുമെത്തിയത്. എന്നാല്‍ വാടകവീട് ലഭിക്കാതായയോടെ ഇരുവരും സ്വദേശത്തേക്ക് ബസുകയറാന്‍ മജെസ്റ്റിക് ബസ് സ്റ്റാന്‍ഡിലെത്തി. സ്ഥലത്തുണ്ടായിരുന്ന സുന്ദര്‍രാജ് ഇവരെ സമീപിച്ച് ഇനി നാട്ടിലേക്ക് ബസില്ലെന്നും വൈകിയതുകൊണ്ട് മറ്റെവിടേയും മുറി കിട്ടില്ലെന്നും പറഞ്ഞു. പിന്നീട് തന്റെ വീട്ടിലേക്ക് താമസിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലെത്തിയതോടെയാണ് യുവതിക്കുനേരേ സുന്ദര്‍രാജ് അപമര്യാദയായി പെരുമാറിയത്. ഇയാളെ കുത്തിപ്പരിക്കേല്‍പ്പിച്ച് അന്‍സാരി യുവതിയുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ച സുന്ദര്‍രാജ് തന്നെ ഓട്ടോ യാത്രക്കാരായ രണ്ടുപേര്‍ കുത്തിവീഴ്ത്തി കടന്നുകളഞ്ഞെന്നാണ് പറഞ്ഞത്. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് കഴിഞ്ഞദിവസം അന്‍സാരിയെ പിടികൂടിയതോടെയാണ് യുവതിയോട് മോശമായി…

    Read More »
  • ഭാര്യയുടെ കാമുകനെന്ന് സംശയം; കോട്ടയത്ത് ഭര്‍ത്താവിന്റെ ഒളിയാക്രമണത്തില്‍ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു

    കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തില്‍ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 7:30 യോടു കൂടി വടവാതുര്‍ കുരിശിന് സമീപം ആയിരുന്നു അക്രമ സംഭവങ്ങള്‍ ഉണ്ടായത്. കോട്ടയം- മണര്‍കാട് റോഡിലാണ് സംഭവ സ്ഥലം. കൊല്ലപ്പെട്ട രഞ്ജിത്ത് ഇന്നലെ സുഹൃത്തിനൊപ്പം വടവാതുര്‍ കുരിശിന് സമീപം ബസിറങ്ങി. ഇവര്‍ മുന്നോട്ട് നടന്നുപോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന അജേഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ അജേഷ് വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാല്‍, നിലത്തുവീണ രഞ്ജിത്തിനെ അജേഷ് പിന്നെയും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജേഷ് ഓടി. തൊട്ടടുത്ത ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജേഷിന്…

    Read More »
  • ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ആദിവാസി യുവതിയുടെ വെളിപ്പെടുത്തല്‍

    കണ്ണൂര്‍: വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പറയുന്നത്. 2014ല്‍ ബെന്നി വഴി ഭര്‍ത്താവിന്റെ വൃക്ക വിറ്റു. ആറു ലക്ഷം രൂപയ്ക്കാണ് അന്ന് വൃക്ക കച്ചവടം നടന്നത്. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും യുവതി പറഞ്ഞു. വൃക്ക വില്‍ക്കുന്നതിനായി വിലാസമുള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റി ബെന്നി രേഖകള്‍ ശരിയാക്കി. ഭയം കാരണം പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്തു. അയവയവ കച്ചവട ഏജന്റാണ് ബെന്നിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.  

    Read More »
  • പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്കെതിരെ ജനരോഷം; തെളിവെടുപ്പിനിടെ കയ്യേറ്റ ശ്രമം

    കാസര്‍കോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുന്നതിനിടെ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിക്ക് നേരെ ആക്രമണവും ഉണ്ടായി. കുടക് സ്വദേശിയായ പ്രതി സലീമിനെ ഇന്നലെ ആന്ധ്രയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. തുടക്കത്തില്‍ നാട്ടുകാര്‍ സംയമനം പാലിച്ചെങ്കിലും പിന്നീട് രോഷാകുലരാകുകയായിരുന്നു. എന്തിനാണ് പ്രതിയെ മുഖം മറച്ചുകൊണ്ടുവന്നതെന്നും അവനെ കൊല്ലണമെന്നും ആക്രോശിച്ചായിരുന്നു ജനം രോഷാകുലരായത്. പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ തടിച്ചകൂടിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സ്ഥലത്തുനിന്ന് പൊലീസ് കൊണ്ടുപോയത്. ആന്ധ്രപ്രദേശില്‍ ഒളിവില്‍ കഴിയവെയാണ് സലിം പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാകുന്നത്. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രതി മറ്റൊരു ഫോണില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് വീട്ടിലേക്ക് വിളിച്ചു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്. ഫോണ്‍ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തതോടെ സലീമിനെക്കുറിച്ച് സൂചന ലഭിച്ചു. ഒടുവില്‍…

    Read More »
  • ഗുണ്ടാ സംഘങ്ങൾ നടുറോഡിൽ തുറന്ന യുദ്ധം: കാറുകൾ ഇടിപ്പിച്ചും വെട്ടുകത്തി വീശിയും ഉഗ്രൻ പോര്…! 2 യുവാക്കൾ അറസ്റ്റിൽ

    മംഗലാപുരം ഉഡുപി – മണിപ്പാൽ ദേശീയപാതയിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. വെള്ളയും കറുപ്പും നിറങ്ങളിലുള്ള കാറുകളിലെത്തിയ സംഘങ്ങൾ നടുറോഡിൽ വച്ച് വാക്കേറ്റത്തിലേർപ്പെട്ടു.  ഈ ബഹളത്തിനിടെ ഒരു സംഘം കാർ കൊണ്ട് മറ്റേ കാറിന് ഇടിക്കുകയും ചെയ്തു. എതിർ സംഘത്തിലെ ഒരാൾ മറ്റൊരു സംഘത്തെ പിന്നീട് ആക്രമിക്കുകയായിരുന്നു. ഇയാൾ എറിഞ്ഞ വെട്ടുകത്തി കാറിന് മുകളിൽ വീഴുകയും കാറിൻ്റെ ചില്ല് തകരുകയും ചെയ്തു. ഈ സമയം രോഷാകുലരായ സംഘം കാർ മുന്നോട്ട് ഓടിക്കുകയും തിരികെ വന്ന് എതിർ സംഘത്തിൻ്റെ കാർ വീണ്ടും ഇടിക്കുകയും ചെയ്തു. അതിനുപുറമെ, കാർ അതിവേഗത്തിൽ ഓടിച്ചിട്ട് എതിർ സംഘത്തിലെ ഒരാളെ ഇടിക്കുകയും അയാൾ ബോധരഹിതനായി വീഴുകയും ചെയ്തു. ഏറെ നേരം നീണ്ടു നിന്നു അർദ്ധരാത്രിയിലെ പരസ്യ യുദ്ധം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റു ചെയ്തു. ആശിഖ്, റാകിബ് എന്നിവരാണ് പിടിയിലായത്. മറ്റുള്ള പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. രണ്ട് സ്വിഫ്റ്റ് കാറുകൾ, രണ്ട് ബൈക്കുകൾ, വാൾ, കഠാര എന്നിവയൊക്കെ സംഭവവുമായി ബന്ധപ്പെട്ട്…

    Read More »
  • പോര്‍ഷെ അപകടം: ഡ്രൈവറെ അന്യായമായി തടങ്കലില്‍വെച്ചു, കുറ്റം ഏല്‍ക്കാന്‍ ഭീഷണി; 17-കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍

    പുണെ: ആഡംബര കാറിടിച്ച് പുണെയില്‍ രണ്ട് യുവ എന്‍ജിനയര്‍മാരുടെ ജീവനെടുത്ത സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍. നേരത്തെ, 17-കാരന്റെ ജാമ്യത്തിനുവേണ്ടി ഇടപെട്ട പ്രതിയുടെ മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാള്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. നിയമവിരുദ്ധമായി തടവില്‍വെച്ചുവെന്നും കുറ്റം ഏല്‍ക്കുന്നതിന് ഭീഷണപ്പെടുത്തിയെന്നുമുള്ള കുടുംബത്തിലെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന വിചിത്രവാദവുമായി ആരോപണവിധേയനായ 17-കാരനും പിതാവും വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ ഡ്രൈവറുടെ മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതായി പുണെ പോലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കാന്‍ കുടുംബം ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. മുത്തച്ഛന്‍ ഡ്രൈവറെ പൂട്ടിയിടിട്ട് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു. കുറ്റം ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ ഡ്രൈവറെ പിന്നീട് മോചിപ്പിക്കാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ‘സുരേന്ദ്ര കുമാറും മകനും ചേര്‍ന്ന് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. മേയ് 19 മുതല്‍ 20 വരെ അന്യായമായി തടവില്‍വെച്ചു. അദ്ദേഹത്തെ പിന്നീട് ഭാര്യ മോചിപ്പിക്കുകയായിരുന്നു’, ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്‍…

    Read More »
  • കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ല; ആറ്റിങ്ങല്‍ ഇരട്ടക്കൊലയ്ക്ക് കാരണം അവിഹിതബന്ധമെന്ന് കോടതി

    കൊച്ചി: കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന ചാണക്യന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധിന്യായം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തുടങ്ങുന്നത്. തങ്ങളുടെ പങ്കാളികളെയും കുട്ടികളെയും വഞ്ചിച്ച രണ്ടു ടെക്കികളുടെ കാമാസക്തി നിറഞ്ഞ അവിഹിതബന്ധമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് കോടതി പറഞ്ഞു. ഒരുമിച്ച് ജീവിക്കുകയെന്ന ഒരേലക്ഷ്യത്തോടെ പ്രതികള്‍ നടത്തിയ കുറ്റകരമായ ഗുഢാലോചന സംശയാതീതമായി തെളിഞ്ഞു. ഇതിലേക്ക് സൂചന നല്‍കുന്ന വാട്സ്ആപ്പ് ചാറ്റുകളും മറ്റും മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെടുത്തു. ലിജീഷിനെ കൊല്ലാന്‍ ഗുഢാലോചന നടത്തിയെന്നതും സാഹചര്യ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നു വിലയിരുത്തിയ ഹൈക്കോടതി അനുശാന്തിക്കെതിരെ ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ശരിവച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍മായ ഒന്നായി കാണാനാകില്ലെന്ന കാര്യത്തില്‍ ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരായ ജസ്റ്റിസ് പിബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്‍സണ്‍ എന്നിവര്‍ യോജിച്ചു. എന്നാല്‍ മിറ്റിഗേഷന്‍ അന്വേഷണറിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് നിനോമാത്യുവിന് നല്‍കിയ ശിക്ഷ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ അനുബന്ധ വിധിന്യായം എഴുതി. വധശിക്ഷ…

    Read More »
  • കൊച്ചി വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍

    കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന്‍ പിടിയില്‍. ഇന്‍ഡിഗോ വിമാനത്തില്‍ പൂനെയിലേക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിംഗാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ വെടിയുണ്ട പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒന്നേമുക്കാല്‍ കോടിയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൊയ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ജീന്‍സിനകത്ത് അറയുണ്ടാക്കിയാണ് 2333ഗ്രാം 24 കാരറ്റ് തങ്കക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 1,74,63,340രൂപ വിലവരും. ഗ്രീന്‍ചാനല്‍വഴി പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ഇയാളെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് സൂചന. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.  

    Read More »
  • പോലീസിനുനേരെ വാള്‍വീശി രക്ഷപ്പെട്ടു; പ്രതി ഒളിവുസങ്കേതത്തില്‍ നിന്ന് പിടിയില്‍

    തിരുവനന്തപുരം: പോലീസ് സംഘത്തിനുനേരെ വാള്‍ വീശി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റുചെയ്തു. മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ഗോകുലിനെ(26) ആണ് ഒളിസങ്കേതത്തില്‍ നിന്ന് കോവളം പോലീസ് അറസ്റ്റുചെയ്തത്. കോളീയൂര്‍ ഭാഗത്തെ റസിഡന്‍സില്‍പ്പെട്ട ഭാരവാഹികളെയും പ്രദേശവാസികളെയും തടഞ്ഞുനിര്‍ത്തി പണം പിടിച്ചുവാങ്ങുകയും നല്‍കാത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു കോവളം എസ്.ഐ. പ്രദീപ് ഉള്‍പ്പെട്ട സംഘം ഇയാളുടെ വീട് അന്വേഷിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന പ്രതി വാളെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെ വീശുകയും ഇഷ്ടികയെടുത്ത് പോലീസ് ജീപ്പിന്റെ പിന്‍ഭാഗത്തുളള ഗ്ലാസ് ചില്ലിനെ എറിഞ്ഞുതകര്‍ക്കുകയും ചെയ്തശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരുരാത്രിമുഴുവന്‍ നടത്തിയ തിരച്ചിലില്‍ ഇയാളെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജീപ്പ്എറിഞ്ഞുതകര്‍ത്തതിനും ഇയാള്‍ക്കെതിരെ കോവളം പോലീസ് കേസെടുത്തു. കണ്ണന്‍ കാപ്പപ്രകാരം പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം, കോവളം, നേമം, തിരുവല്ലം ഉള്‍പ്പെട്ട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്തു.

    Read More »
  • ബാങ്ക് എംഡിക്കെതിരെ ജീവനക്കാരി നല്‍കിയ ലൈംഗിക പീഡന പരാതി ചോര്‍ത്തി; യോഗത്തില്‍ വായിപ്പിക്കാന്‍ ശ്രമം

    ഇടുക്കി: തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിലെ വനിതാ മാനേജര്‍ മാനേജിങ് ഡയറക്ടര്‍ ജോസ് കെ പീറ്ററിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന പരാതി കുറ്റാരോപിതനു ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്ക് ചെയര്‍മാന്‍ വിവി മത്തായിക്കു നല്‍കിയ പരാതിയാണ് ജോസ് കെ പീറ്ററിന്റെ കൈയില്‍ എത്തിയത്. പരാതി ചോര്‍ന്നു കിട്ടിയ എംഡി, മാനേജര്‍ തലത്തിലുള്ള യോഗത്തില്‍ മുതിര്‍ന്ന വനിതാ ജീവനക്കാരിയെക്കൊണ്ടു പരസ്യമായി വായിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോസ് പീറ്റര്‍ വനിതാ മാനേജരോട് മോശമായി പെരുമാറിയതെന്ന്, എഫ്ഐആറില്‍ പറയുന്നു. നവംബറില്‍ ഇവരെ കാബിനിലേക്കു വിളിപ്പിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു. 30 വര്‍ഷത്തിലേറെയായി ബാങ്കില്‍ ജോലി ചെയ്യുന്ന ഇവരെ എംഡി രാത്രിയില്‍ ഫോണില്‍ വിളിക്കാറുണ്ടെന്നും ലൈംഗിക താത്പര്യം അറിയിച്ചെന്നും എഫ്ഐആര്‍ പറയുന്നു. പത്തും എട്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ജീവനക്കാരി വിധവയാണ്. തൊഴിലിടത്തിലെ ലൈംഗിക പീഡനത്തെക്കുറിച്ച് തൊടുപുഴ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയും കുറ്റാരോപിതനു ചോര്‍ന്നു കിട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പരാതിയും…

    Read More »
Back to top button
error: