Crime
-
മുന്നോട്ടു കയറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കം; കണ്ടക്ടറെ യാത്രക്കാരന്‍ കുപ്പികൊണ്ട് കുത്തി
എറണാകുളം: സ്വകാര്യ ബസ് യാത്രയ്ക്കിടെ കണ്ടക്ടറെ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പിച്ച കേസില്‍ യാത്രക്കാരനെ പോലീസ് അറസ്റ്റുചെയ്തു. പൂത്തോട്ട റൂട്ടിലെ ‘വേളാങ്കണ്ണി മാതാ’ ബസിലെ കണ്ടക്ടര്‍ ഇലഞ്ഞി പാറേക്കണ്ടത്തില്‍ ജെയിനി (23) നാണ് കുത്തേറ്റത്. കേസില്‍ യാത്രക്കാരന്‍ ഉദയംപേരൂര്‍ പി.കെ.എം.സി. കണ്ണേമ്പിള്ളില്‍ വിനൂബി (34) നെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകീട്ട് 3.10-ന് ഉദയംപേരൂര്‍ നടക്കാവിലായിരുന്നു സംഭവം. തിരക്കിനിടെ മുന്നിലേക്ക് കയറി നില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ജെയിനിന്റെ ഇടതു കൈയില്‍ കടിച്ച ശേഷം ബസില്‍ നിന്നിറങ്ങി പുറത്ത് കിടന്നിരുന്ന പൊട്ടിയ കുപ്പികൊണ്ട് വിനൂബ് വീശിയപ്പോള്‍ ജെയിനിന്റെ വയറിന് മുറിവേറ്റു. പരിക്കേറ്റ കണ്ടക്ടറെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചു. പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
Read More » -
PSC അംഗത്വത്തിന് 60 ലക്ഷം കോഴ, 22 ലക്ഷം കൈപ്പറ്റി; കോഴിക്കോട്ടെ CPM നേതാവിനെതിരേ ആരോപണം
തിരുവനന്തപുരം: പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയതായി പാര്‍ട്ടിക്കുള്ളില്‍ പരാതി. എരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ് പരാതി. 60 ലക്ഷംരൂപ നല്‍കാന്‍ ധാരണയുണ്ടാക്കിയെന്നാണ് വിവരം. ഇതില്‍ 22 ലക്ഷം രൂപ കൈപ്പറ്റി. ഇതേക്കുറിച്ച് സംസ്ഥാനനേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് ഇടപാടിന്റെ വിവരങ്ങള്‍ കണ്ടെത്തിയത്. ആരോഗ്യമേഖലയിലെ ഒരാള്‍ക്ക് പി.എസ്.സി. അംഗത്വം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മന്ത്രി മുഹമ്മദ് റിയാസിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനല്‍കുമെന്ന് വിശ്വസിപ്പിച്ചു. ഇക്കാര്യത്തില്‍ അന്വേഷണംവേണമെന്ന് റിയാസും പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം. പി.എസ്.സി. അംഗങ്ങളെ സി.പി.എം. തീരുമാനിച്ചപ്പോള്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതോടെ, ആയുഷ് വകുപ്പില്‍ ഉയര്‍ന്നസ്ഥാനം വാഗ്ദാനംചെയ്ത് പണം നല്‍കിയയാളെ വിശ്വസിപ്പിച്ചുനിര്‍ത്തി. ഇതിലും തീരുമാനമുണ്ടാകാതിരുന്നതോടെയാണ് കോഴ ഇടപാടിന്റെ വിവരങ്ങള്‍ ചോര്‍ന്നതും പാര്‍ട്ടിക്ക് പരാതിയായി ലഭിക്കുന്നതും. നിയമനം വാഗ്ദാനംചെയ്യുന്നതും ഡീല്‍ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശമടക്കം പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് സൂചന. ഇത്തരം തെളിവുകള്‍ നിലവിലുള്ളതിനാല്‍ പോലീസില്‍ പരാതിപോയാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. പി.എസ്.സി. അംഗത്വം പോലുള്ളകാര്യം ഒരു ഏരിയാസെന്റര്‍…
Read More » -
ബിഎസ്പി നേതാവിന്റെ കൊലപാതകം; പിന്നില്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക?
ചെന്നൈ: തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ. ആംസ്‌ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്. ആര്‍ക്കോട്ട് സ്വദേശി സുരേഷിന്റെ കൊലപാതകവുമായി ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നാണ് സൂചന. അറസ്റ്റിലായ എട്ടു പേരില്‍ ഒരാളായ പൊന്നൈ ബാലു, കൊല്ലപ്പെട്ട സുരേഷിന്റെ സഹോദരനാണെന്നതും ഈ കുടിപ്പകയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആംസ്‌ട്രോങ്ങും മുന്‍പ് കൊല്ലപ്പെട്ട സുരേഷും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍, 2022 ല്‍ ആര്‍ക്കോട്ടില്‍ നടന്ന ഒരു സ്വര്‍ണ്ണ പണയ തട്ടിപ്പുമായി സുരേഷിന് ബന്ധമുണ്ടായിരുന്നുവെന്നും തട്ടിപ്പിന് ഇരകളാക്കപ്പെട്ടവരെ ആംസ്‌ട്രോങ് പിന്തുണച്ചത് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വിഴ്ത്തിയെന്നുമാണ് നിഗമനം. സുരേഷിനെ കൊലപ്പെടുത്താന്‍ ജയ്പാല്‍ എന്നയാളെ നിയോഗിച്ചത് ആംസ്‌ട്രോങ്ങാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് ആംസ്‌ട്രോങിന്റെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സുരേഷിനെ കൊലപ്പെടുത്തിയ കേസില്‍ ജയ്പാല്‍ നിലവില്‍ ജയിലിലാണ്. അതേസമയം, ആംസ്‌ട്രോങിന്റെ കൊലപാതകത്തില്‍ അപലപിച്ച നടന്‍ വിജയ്, ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന…
Read More » -
പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്കെതിരേ പരാതി
കാസര്‍കോട്: ചന്തേരയില്‍ പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഡോ. സി.കെ.പി. കുഞ്ഞബ്ദുള്ളയ്‌ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിയെ ഡോക്ടര്‍ പരിശോധനയുടെ പേരില്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ കുടുംബാംഗങ്ങളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഡോക്ടര്‍ ഒളിവിലാണെന്നാണ് വിവരം. ഇയാളെ പോലീസ് അന്വേഷിച്ച് വരികയാണ്.
Read More » -
ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയവരെ കെട്ടിയിട്ട് മര്‍ദിച്ചു; പണവും പിടിച്ചുപറിച്ചു
കോഴിക്കോട്: ജോലി പരസ്യം കണ്ട് ചെന്നൈയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ റൂമില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. മൂന്ന് പേരാണ് ചെന്നൈയിലേക്ക് പോയത്. ഇതില്‍ ഉദ്ധം എന്ന യുവാവിനാണ് ക്രൂരമായി മര്‍ദനമേറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൈയില്‍ നിന്ന് 30,000 രൂപയും ഒരു വെള്ളി മാലയും അജ്ഞാതര്‍ കൈക്കലാക്കിയെന്നും പറയുന്നു. താമസ സ്ഥലമായ കുന്നമംഗലത്ത് മടങ്ങിയെത്തിയ ഇയാളെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നില്‍ ജോലി പരസ്യം നല്‍കി പണം തട്ടുന്ന വന്‍ റാക്കറ്റ് സംഘമെന്നാണ് സംശയം.
Read More » -
തമിഴ്‌നാട്ടില്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നു; എട്ടു പേര്‍ കസ്റ്റഡിയില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 8 പേര്‍ അറസ്റ്റില്‍. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പകവീട്ടാനാണ് ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം. അറസ്റ്റിലായവരില്‍ സുരേഷിന്റെ സഹോദരനും ഉണ്ട്. ഇവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ബിഎസ്പി നേതാവ് മായാവതി ഇന്ന് ചെന്നൈയിലെത്തും. ഫുഡ് ഡെലിവറി ബോയ്‌സിന്റെ വേഷത്തിലാണ് ആംസ്‌ട്രോങ്ങിനെ ഇവര്‍ പിന്തുടര്‍ന്നിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സംഘം ഇദ്ദേഹത്തിന് പിന്നിലുണ്ടായിരുന്നു. സ്ഥിരമായി തോക്കുകൊണ്ടുനടക്കുന്ന ആളായിരുന്നു ആംസ്‌ട്രോങ്. എന്നാല്‍ കഴിഞ്ഞ ദിവസം തോക്കെടുത്തിരുന്നില്ല. ഇതുമനസ്സിലാക്കിയാണു സംഘം ഇദ്ദേഹത്തെ ആക്രമിച്ചത്. ആംസ്ര്‌ടോങ്ങിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അന്വേഷണം പ്രഖ്യാപിച്ചു. പത്തംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചെന്നൈ പെരമ്പൂരിന് സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ്…
Read More » -
പോലീസുകാരെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടു; കടന്നത് റെയില്‍വേസ്റ്റേഷനിലെ സ്ത്രീകളുടെ ശൗചാലയത്തില്‍നിന്ന്!
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ ശൗചാലയത്തില്‍നിന്ന് പോലീസുകാരെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം ഊര്‍ജിതം. പ്രതി തിരുവനന്തപുരം നെടുമ്പ്രം കണ്ണാറച്ചിറ വിഷ്ണു ഉല്ലാസിനെ കണ്ടെത്താനായി ആലപ്പുഴ സൗത്ത് പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംഭവം രാത്രിയായതിനാല്‍ ഇയാളുടെ നീക്കങ്ങളോ ആവശ്യത്തിനുള്ള ദൃശ്യങ്ങളോ പോലീസിനു ലഭിച്ചിട്ടില്ല. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് ആലപ്പുഴയിലേക്ക് കൊച്ചുവെളി എക്‌സ്പ്രസിലാണ് പ്രതിയുമായി രണ്ടു പോലീസുകാര്‍ എത്തിയത്. ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുകൈകളും ബന്ധിച്ചിരുന്ന വിലങ്ങ് അഴിച്ചുവിട്ടു. ശൗചാലയത്തിലെ ജനാലവഴി ചാടി ഇയാള്‍ രക്ഷപ്പെട്ടു. രാമങ്കരി കോടതിയിലെ ഒരു കേസില്‍ ഹാജരാക്കുന്നതിനാണ് പ്രതിയെ കൊണ്ടുവന്നത്. ഇയാള്‍ ഒട്ടേറ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. മുന്‍പ് രണ്ടുതവണ ജയില്‍ചാടി രക്ഷപ്പെട്ടിട്ടുണ്ട്. എന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നാണു വിലയിരുത്തല്‍. പ്രതി ഒരു കൈയിലെ വിലങ്ങുമായാണ് സഞ്ചരിക്കുന്നത്. ഇതൊളിപ്പിക്കാന്‍ എന്തെങ്കിലുംകൊണ്ടു മറച്ചിരിക്കാമെന്ന് പോലീസ് പറയുന്നു. വരുംദിവസങ്ങളില്‍ അന്വേഷണം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും. പ്രതിയെ റെയില്‍വേ സ്റ്റേഷനിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് കയറ്റിയതെന്നു പറയുന്നു. ഇതിന്റെ വാതില്‍ ഇപ്പോഴും അകത്തുനിന്നുപൂട്ടിയ…
Read More » -
‘തല്ലുകൊണ്ട’ പ്രിന്‍സിപ്പല്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്! മൂന്ന് വര്‍ഷംവരെ തടവ് ലഭിക്കാം; എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടിയില്ല
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്. മൂന്നുവര്‍ഷത്തില്‍ താഴെ തടവ് കിട്ടാനുള്ള കുറ്റമാണെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണണമെന്ന് കാണിച്ച് നോട്ടീസ് നല്‍കി. അതേസമയം, പ്രിന്‍സിപ്പലിനെ മര്‍ദിച്ചു എന്ന പരാതിയില്‍ നടപടിയില്ല. തുടരന്വേഷണത്തില്‍ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം. അതേസമയം, തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല, നാലുവിദ്യാര്‍ഥികളടക്കം കണ്ടാല്‍ അറിയുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ പരാതില്‍ നല്‍കിയത്. പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ പ്രിന്‍സിപ്പലിനെതിരെ ഭീഷണിപ്രസംഗം നടത്തിയ എസ്എഫ്ഐ നേതാവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടില്ല. ബിരുദപ്രവേശനത്തിന്റെ ഭാഗമായി കോളജില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്റ്റാഫ് സെക്രട്ടറി കെപി രമേശനും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്…
Read More » -
സി.ഐ.ടി.യുക്കാര്‍ ആക്രമിക്കാനെത്തി; ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്
മലപ്പുറം: എടപ്പാളില്‍ ആക്രമിക്കാന്‍ പിന്തുടര്‍ന്ന സി.ഐ.ടി.യുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാ(23)നാണ് പരിക്കേറ്റത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ ഇലക്ട്രിക് സാമഗ്രികള്‍ ഇറക്കിയ തൊഴിലാളികളെയാണ് സി.ഐ.ടി.യുക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി കരാര്‍ തൊഴിലാളികള്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കുമ്പോഴായിരുന്നു ഇവിടേക്ക് സി.ഐ.ടി.യുക്കാര്‍ എത്തിയത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതോടെ ഇവര്‍ അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും ഇവിടെനിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ വീണ് ഫയാസിന്റെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഇരു കാലുകള്‍ക്കും പരിക്കേറ്റ ഫയാസ് തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്. സാമഗ്രികള്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു സി.ഐ.ടി.യു തൊഴിലാളികളുടെ ഭീഷണിയെന്നാണ് ആരോപണം. എന്നാല്‍ തങ്ങളവിടെ പോയെന്ന കാര്യം ശരിയാണെങ്കിലും ആരെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സി.ഐ.ടി.യു തൊഴിലാളികളുടെ വിശദീകരണം.
Read More » -
‘അമ്മായിയമ്മച്ചോര്‍’ ഉണ്ടില്ല; യുവാവിനെ ഭാര്യ കത്രികയ്ക്കു കുത്തി
സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. 37കാരനായ സുരേഷിനെയാണ് ഭാര്യ നളിനി ആക്രമിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ സുരേഷ് ബംഗളുരുവിലെ രാജരാജേശ്വരി നഗറില്‍ ഒരു ഹോട്ടല്‍ നടത്തിവരികയാണ്. നാല് വര്‍ഷം മുമ്പാണ് തന്റെ ഒരു സുഹൃത്ത് വഴി ഇയാള്‍ നളിനിയുമായി പരിചയത്തിലായത്. 2021ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ബംഗളുരുവിലെ ബനശങ്കരിയിലാണ് ഇരുവരും താമസിച്ചിരുന്നത്. നളിനിയുടെ മാതാപിതാക്കളും ഇവരുടെ വീടിനടുത്താണ് താമസിക്കുന്നത്. ജൂണ്‍ 26ന് രാത്രിയോടെയാണ് സുരേഷും നളിനിയും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയത്. അന്നേദിവസം വൈകുന്നേരം സുരേഷും നളിനിയും ഇവരുടെ മകനും കൂടി അടുത്തുള്ള പാര്‍ക്കില്‍ പോയിരുന്നു. രാത്രിയായപ്പോഴേക്കും നളിനിയേയും മകനെയും വീട്ടിലാക്കിയ ശേഷം സുരേഷ് അടുത്തുള്ള ബാര്‍ റെസ്റ്റോറന്റില്‍ പോയി അല്‍പ്പം മദ്യപിച്ചിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചാണ് സുരേഷ് വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തി സുരേഷ്…
Read More »