പോളിംഗ് കൂടിയത് യുഡിഎഫിന് ശരിക്കും ഗുണം ചെയ്യുമോ? ആത്മവിശ്വാസത്തിനു പിന്നിലെന്ത്? ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഇപ്പോഴും മുന്‍തൂക്കം എല്‍ഡിഎഫിന്; കടുത്ത മത്സരം നടക്കുന്ന സിറ്റിംഗ് സീറ്റ് ഒഴിവാക്കിയാലും 64 സീറ്റ് കിട്ടുമെന്ന് റിപ്പോര്‍ട്ട്; ഒഴിവാക്കിയത് ഈ മണ്ഡലങ്ങള്‍

തിരുവനന്തപുരം: എസ്‌ഐആറിനുശേഷം വോട്ടിംഗ് ശതമാനം ഉയര്‍ന്നതു ചൂണ്ടിക്കാട്ടി യുഡിഎഫും എല്‍ഡിഎഫും സീറ്റുകള്‍ പ്രവചിച്ചു തുടങ്ങിയെങ്കിലും ഇന്നലെ പുറത്തുവന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും എല്‍ഡിഎഫിനു തന്നെ മുന്‍തൂക്കം. 40ല്‍ അധികം മണ്ഡലങ്ങളില്‍ 80 ശതമാനത്തിനു മുകളിലാണ് പോളിംഗ്. 18 മണ്ഡലങ്ങളില്‍ 75 ശതമാനത്തില്‍ താഴെയാണു പോളിംഗ്. പോളിംഗ് ശതമാനം ഉയര്‍ന്നതു വിലയിരുത്തിയാല്‍ 80 ശതമാനത്തിനു മുകളില്‍ പോള്‍ ചെയ്തതെല്ലാം യുഡിഎഫിന്റെ നിലവിലെ മണ്ഡലങ്ങളാണ്.
70 ശതമാനത്തില്‍ താഴെ പോളിംഗ് വന്നയിടങ്ങളില്‍ അഞ്ചു സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന്റെ പക്കലുള്ളത്. ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കില്‍ വലിയ വോട്ടിംഗ് ശതമാനം വരേണ്ടതായിരുന്നു എന്ന് തെരഞ്ഞെടുപ്പു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വര്‍ക്കല, ഗുരുവായൂര്‍, ചെങ്ങന്നൂര്‍, കാട്ടാക്കട, മാവേലിക്കര, കടുത്തുരുത്തി, ചങ്ങനാശേരി, കോട്ടയം, പുതുപ്പള്ളി, റാന്നി, കോന്നി, തിരുവല്ല എന്നിവിടങ്ങളില്ലൊം 75-70 ശതമാനത്തിനു താഴെയാണ് വോട്ടിംഗ്. വലിയ ഭരണ വിരുദ്ധ വികാരം ഈ മണ്ഡലങ്ങളിലില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.
30-40 സീറ്റുകളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. 25-30 മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാണ്. 50 മണ്ഡലങ്ങൡ ക്രിസ്ത്യന്‍- മുസ്ലിം വോട്ടുകള്‍ ഒരുപക്ഷേ നിര്‍ണായകമായേക്കാം. നിര്‍ണായകമാണ്. ന്യൂനപക്ഷ വിഭാഗം ഇടതുപക്ഷത്തിനെതിരേ തിരിഞ്ഞോ എന്നതില്‍ ഇപ്പോഴും സംശയങ്ങളുണ്ട്.
80 ശതമാനത്തില്‍ അധികം സ്ത്രീകള്‍ ഇക്കുറി വോട്ടു ചെയ്തു. അതില്‍ ഒരുപാടു ഘടകങ്ങളുണ്ടാകും. ന്യൂനപക്ഷ വോട്ടുകളുടെ കാര്യത്തില്‍ ഇടതുപക്ഷം സോഷ്യല്‍ എന്‍ജിനീയറിംഗ് നടത്തിയിട്ടുണ്ട്. എപി വിഭാഗം, ഇകെ സുന്നി വിഭാഗം, ജമാ-അത്ത് കൗണ്‍സില്‍, എസ്ഡിപിഐ എന്നിവയെല്ലാം ചേരുന്നതാണ് മുസ്ലിം ന്യൂനപക്ഷം. ഇതില്‍ എപി വിഭാഗം ഇടതിനെ പിന്തുണച്ചിട്ടുണ്ടെന്നാണു കരുതുന്നത്. ജമാഅത്ത് കൗണ്‍സില്‍, എസ്ഡിപിഐയുടെ പിന്തുണയും ഘടകമായി മാറും.
അതുപോലെ ക്രിസ്ത്യന്‍ വിഭാഗവും ഒന്നാകെ യുഡിഎഫിന് വോട്ടു ചെയ്‌തെന്നു കരുതാനാകില്ല. അതിലൊന്നാണ് 20 ലക്ഷം വോട്ടര്‍മാരുള്ള പെന്തക്കോസ്ത് വിഭാഗം. അവര്‍ക്കിടയില്‍ ഇടതിനെ പിന്തുണയ്ക്കണമെന്ന സന്ദേശം പ്രചരിച്ചിരുന്നു. മറ്റു ചെറു ഹിന്ദു ഗ്രൂപ്പുകളില്‍നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണു പറയുന്നത്.
ഇതിനൊപ്പമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നത്. 64 സീറ്റുവരെ സംശയമില്ലാതെ ലഭിക്കുമെന്നാണു പറയുന്നത്. അതില്‍ ഇടതിനു ലഭിക്കാന്‍ സാധ്യതയുള്ള പല മണ്ഡലങ്ങളും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. പത്തനാപുരം, കായംകുളം, അമ്പലപ്പുഴ, തളിപ്പറമ്പ്, നാദാപുരം, തൃത്താല, ഇരിങ്ങാലക്കുട, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, നേമം എന്നിവിടങ്ങളടക്കം ഒഴിവാക്കിയാണ് ഈ റിപ്പോര്‍ട്ട്. 16 മണ്ഡലങ്ങളില്‍ നേമത്ത് ബിജെപി ജയിച്ചേക്കുമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് യുഡിഎഫ് നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വോട്ടിംഗ് ശതമാനത്തില്‍ പ്രതീക്ഷ വയ്ക്കുമ്പോഴും പ്രതിപക്ഷ നേതാവ് മത്സരിച്ച പറവൂരും പുതുപ്പള്ളിയുമടക്കമുള്ളയിടങ്ങളില്‍ ആറായിരത്തോളം വോട്ടുകള്‍ കുറഞ്ഞു എന്നതാണ് ഏറ്റവുമൊടുവിലത്തെ കണക്കുകള്‍. എന്നാല്‍, ലീഗിന്റെയും സിപിഎമ്മിന്റെയും സീറ്റുകളില്‍ എസ്‌ഐആറിന്റെ പശ്ചാത്തലത്തില്‍ അവര്‍ പരമാവധി വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. ലീഗ് പരമാവധി ആളുകളെ ബൂത്തുകളില്‍ എത്തിച്ചിട്ടുമുണ്ട്. ഇവിടങ്ങളില്‍ വോട്ടിംഗ് ശതമാനവും ആകെ വോട്ടുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ നൂറു സീറ്റില്‍നിന്ന് 85 ലേക്ക് ലീഗ് ആകെ സീറ്റുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
വടക്കന്‍ കേരളത്തില്‍ ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മാത്രമാണ് വര്‍ധനയുള്ളത്. തെക്കന്‍ കേരളത്തില്‍ ആനുപാതികമായ വര്‍ധനയില്ല. ഇക്കാര്യം മുന്നില്‍ കണ്ട് ഇടതുപക്ഷവും കാര്യമായ നീക്കം നടത്തിയിട്ടുണ്ട്. അതിനാല്‍ ഇടതിന്റെ കോട്ടകള്‍ കാര്യമായി ഇളകില്ലെന്നും സിപിഎം വിലയിരുത്തുന്നു.
#KeralaElection2026, #Congress, #UDF, #PollingPercentage, #KeralaPolitics, #PRSunil, #ElectionAnalysis, #UDFConfidence, #VoterTurnout, #MalayalamNews, #LDF, #NDA, #ElectionUpdate, #KeralaElections, #BreakingNews #KeralaAssemblyElection2026, #VoterTurnoutKerala, #CongressNews, #PoliticalAnalysisMalayalam, #KeralaPolls, #HighPollingPercentage, #UDFKerala, #PRSunilReporting, #ElectionStrategy, #KeralaVoters, #IndianPolitics, #MalayalamLiveNews, #ElectionDayKerala, #PoliticalWave, #VoterSentiment






