Crime

  • മദ്യക്കടത്തിനിടെ പോലീസുകാരെ ജീപ്പിടിപ്പിക്കാന്‍ ശ്രമം; റീല്‍സ് താരമയ വനിതാ സി.ഐ.ഡിയും കാമുകനും പിടിയില്‍

    അഹമ്മദാബാദ്: അനധികൃതമായി മദ്യം കടത്തുകയും പോലീസുകാരെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഗുജറാത്ത് സി.ഐ.ഡി. ഉദ്യോഗസ്ഥയും കാമുകനും പിടിയിലായി. ഗുജറാത്ത് സി.ഐ.ഡി (ക്രൈം)യിലെ ഹെഡ് കോണ്‍സ്റ്റബിള്‍ നിത ചൗധരി, സുഹൃത്തും മദ്യക്കടത്തുകാരനുമായ യുവരാജ് സിങ് ജഡേജ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച അറസ്റ്റിലായ നിത ചൗധരിക്ക് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചു. അതേസമയം, നിതയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയിച്ചു. ഞായറാഴ്ച വൈകിട്ടാണ് മദ്യക്കടത്തുകാരനായ സുഹൃത്തിനൊപ്പം സി.ഐ.ഡി. ഉദ്യോഗസ്ഥ പോലീസിന്റെ പിടിയിലായത്. ദേശീയപാത 41-ല്‍ ബച്ചാവു ടൗണിലായിരുന്നു സംഭവം. നമ്പര്‍പ്ലേറ്റില്ലാത്ത ജീപ്പില്‍ മദ്യം കടത്തുകയായിരുന്ന ഇരുവരും പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്തിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പോലീസുകാരെ വാഹനം ഇടിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് അമിതവേഗത്തില്‍ വാഹനമോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എസ്.ഐ. ദിനേശ്കുമാര്‍ വാഹനത്തിന് നേരേ വെടിയുതിര്‍ത്തതോടെയാണ് ഇവര്‍ വാഹം നിര്‍ത്തിയത്. തുടര്‍ന്ന് പോലീസ് സംഘം പരിശോധിച്ചപ്പോള്‍ 16 മദ്യക്കുപ്പികളും രണ്ട് ബിയര്‍ക്കുപ്പികളും വാഹനത്തില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ വധശ്രമം…

    Read More »
  • യൂസ്ഡ്കാര്‍ ഷോറൂമില്‍ 102 കോടിയുടെ കള്ളപ്പണ ഇടപാട്; സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ്താരത്തിനും നോട്ടീസ്

    കോഴിക്കോട്: യൂസ്ഡ് കാര്‍ ഷോറൂമില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്. മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള റോയല്‍ഡ്രൈവ് എന്ന ഷോറൂമിലാണ് ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷന്‍ പരിശോധന നടത്തിയത്. സിനിമ, കായിക മേഖലയില്‍ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ പരിശോധനയില്‍ കണ്ടത്തിയെന്നാണ് വിവരം. ഇവര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കും. വന്‍ തുകകളുടെ ഇടപാട് നടക്കുന്നുവെന്ന വിവരത്തിന് പിന്നാലെ ഷോറൂമിന്റെ കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ഷോറൂമുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ആഡംബര കാറുകള്‍ വാങ്ങി കുറച്ചുകാലം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിന് വില്‍ക്കുകയും പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായും വിവരമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സിനിമാതാരങ്ങളും ക്രിക്കറ്റ് താരവും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • ഭാര്യ ജോലിക്ക് പോയപ്പോള്‍ 12കാരനായ മകനെ പീഡിപ്പിച്ച 42കാരന് 96 വര്‍ഷം കഠിനതടവ്

    മലപ്പുറം: 12 വയസുകാരനായ മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നല്‍കണം. 2022 ഏപ്രില്‍ 14നാണ് കേസിന് ആസ്പദമായ സംഭവം. പ്രതി കുടുംബത്തോടൊപ്പം വെറ്റിലപ്പാറയിലാണ് താമസിച്ചിരുന്നത്. ജോലിക്കുപോയ മാതാവ് തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് അവശനായ കുട്ടിയെ കണ്ടത്. കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. അരിക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സി വി ലൈജു മോന്‍, അബ്ബാസലി, സബ് ഇന്‍സ്പെക്ടര്‍ എം കബീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.  

    Read More »
  • മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഉറ്റബന്ധുവായ 48കാരന് 120 വര്‍ഷം കഠിന തടവ്

    മലപ്പുറം: 13കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ 48കാരന് 120 വര്‍ഷം കഠിന തടവ്. 2014 സെപ്റ്റംബറിലാണ് ഭാര്യയുടെ ബന്ധുവായ പെണ്‍കുട്ടിയെ വാഴക്കാട് സ്വദേശി പീഡനത്തിന് ഇരയാക്കിയത്. പ്രതി എട്ട് ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ഉത്തരവിട്ടു. 2014 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തിരുവോണ നാളില്‍ ഭാര്യാവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു വാഴക്കാട് സ്വദേശി. ഭാര്യയുടെ ബന്ധത്തിലുള്ള പെണ്‍കുട്ടി രാത്രി തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിയെ പ്രതി വായ പൊത്തിപ്പിടിച്ച ശേഷം ബലാത്സംഗത്തിനിരയാക്കി. രണ്ടാഴ്ചക്ക് ശേഷവും സമാനമായ രീതിയില്‍ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. ആഴ്ചകള്‍ക്ക് ശേഷം ശാരിരീക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയില്‍ കൊണ്ടുപോയി. പരിശോധിച്ച ഡോക്ടര്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കൊണ്ടോട്ടി സബ് ഇന്‍സ്പെക്ടറായിനുന്ന കെ ശ്രീകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍, ഇന്‍സ്പെക്ടര്‍മാരായിരുന്ന സണ്ണിചാക്കോ,…

    Read More »
  • അമ്മായിയമ്മയുമായി കിടക്കപങ്കിടാന്‍ നിര്‍ബന്ധിച്ച് പീഡനം; ഗുരുതര ആരോപണവുമായി യുവതിയുടെ പരാതി

    ലഖ്നൗ: ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കും എതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയാണ് ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും ആരോപിച്ച് പോലീസിനെ സമീപിച്ചത്. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2022-ലാണ് യുവതിയും ഗാസിപൂര്‍ സ്വദേശിയായ യുവാവും വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ ഭര്‍തൃവീട്ടില്‍നിന്ന് നിരന്തരം പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിച്ചു. ഭര്‍തൃമാതാവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ ഭര്‍തൃമാതാവ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിച്ചു. ഭര്‍തൃസഹോദരി തന്റെ വസ്ത്രങ്ങളെല്ലാം കൈക്കലാക്കി. ഇതേത്തുടര്‍ന്ന് ഒരുമാസത്തോളം ഒരേവസ്ത്രം തന്നെ ധരിക്കേണ്ടിവന്നെന്നും മുറിയില്‍ തടങ്കലിലാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. 2023-ല്‍ കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയും ഉപദ്രവിച്ചു. ഇതിന്റെ പേരില്‍ ശാരീരികമായി പീഡിപ്പിച്ചു. വീട്ടില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് അയല്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ കയറ്റാന്‍ തയ്യാറായതെന്നും പരാതിയില്‍ പറയുന്നു. പിതാവ് ഭര്‍തൃവീട്ടില്‍ സന്ദര്‍ശനത്തില്‍ എത്തിയവേളയിലാണ് നേരിട്ട ഉപദ്രവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതി പിതാവിനൊപ്പം സ്വന്തം…

    Read More »
  • കാമുകന്റെ ഭാര്യ വിവാഹത്തിന് സമ്മതിച്ചു! കാമുകിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ്; വിദ്യാര്‍ഥികളായ കമിതാക്കള്‍ ജീവനൊടുക്കി

    ബംഗളൂരു: കോളേജ് വിദ്യാര്‍ഥിയായ യുവാവിനെയും സഹപാഠിയായ വിദ്യാര്‍ഥിനിയെയും തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരുവിന് സമീപം താമസിക്കുന്ന ചുഞ്ചഗട്ട സ്വദേശി ശ്രീകാന്ത്(25) സൗത്ത് ബംഗളൂരു അഞ്ജനപുര സ്വദേശി അഞ്ജന(20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കമിതാക്കളാണെന്നും കുടുംബം വിവാഹത്തെ എതിര്‍ത്തതിനാല്‍ രണ്ടുപേരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതാണെന്നും പോലീസ് പറഞ്ഞു. നിലവില്‍ വിവാഹിതനായ ശ്രീകാന്ത് ഒരു സ്വകാര്യകോളജിലെ ബി.കോം വിദ്യാര്‍ഥിയാണ്. അഞ്ജന ഇതേ കോളജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയും. കോളേജില്‍വെച്ചാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ശ്രീകാന്തിന്റെ വീട്ടുകാര്‍ ആദ്യംവിവാഹത്തെ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു. ശ്രീകാന്തിന്റെ ഭാര്യയും അഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതംമൂളി. എന്നാല്‍, അഞ്ജനയുടെ കുടുംബം ഇതിനെ പിന്തുണച്ചില്ല. ഇതോടെ അഞ്ജന ശ്രീകാന്തിനൊപ്പം വീടുവിട്ടിറങ്ങുകയും തുടര്‍ന്ന് രണ്ടുപേരും നൈസ് റോഡിന് സമീപത്തെ തടാകത്തില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു. ജൂലൈയ് ഒന്നിനാണ് രണ്ടുപേരെയും കാണാതായത്. സഹോദരന്റെ ഓട്ടോറിക്ഷയുമായി അഞ്ജനയുടെ വീടിന് സമീപമെത്തിയ ശ്രീകാന്ത് ഇതേ…

    Read More »
  • ബി.സി.സി.ഐ സെലക്ഷന് ബോഡിഷേപ്പ് അറിയണമെന്ന് പറഞ്ഞ് നഗ്നചിത്രം കൈക്കലാക്കും! തിരുവനന്തപുരത്ത് ക്രിക്കറ്റ് കോച്ചിന്റെ കാമപ്പേക്കൂത്ത്; ഇരയായി നിരവധി പെണ്‍കുട്ടികള്‍

    തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ഇയാള്‍ ഒട്ടേറെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. ഇതുവരെ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരേ പീഡനപരാതി നല്‍കിയത്. പോക്സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണംചെയ്തെന്നാണ് വിവരം. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ്…

    Read More »
  • ഭാര്യ മരിച്ചത് ഒരു മാസം മുമ്പ്; കോവളത്ത് അമ്മായിയമ്മയും മരുമകനും മരിച്ചനിലയില്‍

    തിരുവനന്തപുരം: കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വര്‍ണം റോഡില്‍ വാടക വീട്ടില്‍ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ശ്യാമള (76), സാബു ലാല്‍ (50) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് സാബു ലാല്‍ മനോവിഷമത്തിലായിരുന്നു. അര്‍ബുദബാധിതയായി ഒരു വര്‍ഷത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ഇവരുടെ മരണം. അമ്മായിഅമ്മയെ, സാബു ലാല്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പ്രാഥമിക നിഗമനം. ശ്യാമളയെ കൊലപ്പെടുത്തി സാബു ലാല്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കൊണ്ടുപോകുന്നു എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു സാബു ലാലിന്റെ മൃതദേഹം. ശ്യാമള നിലത്ത് മരിച്ചു കിടക്കുകയായിരുന്നു.

    Read More »
  • എസ്.ഐ. വേഷത്തില്‍ പഴയ സഹപാഠികളുടെ വീട്ടിലെത്തി മോഷണം; യുവതി അറസ്റ്റില്‍

    ചെന്നൈ: തമിഴ്നാട് പോലീസില്‍ എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി പണവും സ്വര്‍ണവും കവര്‍ന്ന യുവതി പിടിയില്‍. തൂത്തുക്കുടി ജില്ലയിലെ രാജപാളയം സ്വദേശിയായ ഗംഗാദേവിയാണ് രണ്ട് സുഹൃത്തുകളുടെ വീട്ടില്‍ പോലീസ്വേഷത്തിലെത്തി കവര്‍ച്ചനടത്തിയത്. ഇവരുടെ സന്ദര്‍ശത്തെത്തുടര്‍ന്ന് പണം നഷ്ടമായ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ചെന്നൈയ്ക്കുസമീപം ചെങ്കല്‍പ്പേട്ടില്‍ എസ്.ഐ.യായി പ്രവര്‍ത്തിക്കുകയാണെന്നും ഒരു ഏറ്റുമുട്ടല്‍ക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് സ്വന്തംനാട്ടില്‍ വന്നതെന്നും പറഞ്ഞായിരുന്നു ഗംഗാദേവി സുഹൃത്തുക്കളുടെ വീട്ടിലെത്തിയത്. ആദ്യവീട്ടിലെത്തിയപ്പോള്‍ അവിടെ സുഹൃത്തിന്റെ അമ്മമാത്രമെ ഉണ്ടായിരുന്നുള്ളൂ. കുറേസമയം അവിടെ ചെലവഴിച്ചതിനുശേഷം ഗംഗാദേവി മടങ്ങി. ഇവിടെനിന്ന് 2,000 രൂപയും ഒരു സ്വര്‍ണമാലയും കാണാതാകുകയായിരുന്നു. കഴിഞ്ഞദിവസം മറ്റൊരുസുഹൃത്തായ വളര്‍മതിയെ സന്ദര്‍ശിച്ചു. ഗംഗാദേവിയുടെ പെരുമാറ്റത്തില്‍ വളര്‍മതിക്ക് അസ്വാഭാവികതതോന്നിയിരുന്നു. ഇവര്‍ പോയതിനുശേഷം 2,000 രൂപ കാണാതായതോടെ സംശയമായി. തുടര്‍ന്ന്, വളര്‍മതിയും ഭര്‍ത്താവും ഗംഗാദേവിയെ പിന്തുടര്‍ന്ന് പിടികൂടുകയും പണം കണ്ടെത്തുകയുമായിരുന്നു. പിന്നീട് പോലീസെത്തി അറസ്റ്റുചെയ്തു. 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഗംഗാദേവി തൊഴില്‍രഹിതയായിരുന്നു.      

    Read More »
  • കലക്കേസില്‍ ‘ദൃശ്യം’ മോഡല്‍? കൂട്ടുപ്രതികള്‍ അറിയാതെ മൃതദേഹം മാറ്റിയോ എന്ന് സംശയം

    ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് സംശയം. അതിനാല്‍ തന്നെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുകയെന്നത് കേസില്‍ അനിവാര്യമായിരിക്കുകയാണ്. നിലവില്‍ ഇസ്രയേലിലുള്ള ഇയാള്‍ ആശുപത്രിയിലാണെന്നാണ് സൂചന. രക്തസമ്മര്‍ദം കൂടിയെന്നും മൂക്കില്‍ നിന്ന് രക്തം വന്നെന്നുമാണ് വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരം കുടുംബത്തെ അറിയിച്ചതാണ് വിവരം. അനില്‍ സ്വയം നാട്ടിലെത്തിയില്ലെങ്കില്‍, നാട്ടിലെത്തിക്കാന്‍ ഒട്ടേറെ കടമ്പകളുണ്ട്. അനില്‍കുമാറിനെ ഇസ്രായേലില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് നാട്ടിലെത്തിക്കാനാണ് പോലീസ് നീക്കം. കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന…

    Read More »
Back to top button
error: