കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്. മൂന്നുവര്‍ഷത്തില്‍ താഴെ തടവ് കിട്ടാനുള്ള കുറ്റമാണെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണണമെന്ന് കാണിച്ച് നോട്ടീസ് നല്‍കി. അതേസമയം, പ്രിന്‍സിപ്പലിനെ മര്‍ദിച്ചു എന്ന പരാതിയില്‍ നടപടിയില്ല.
തുടരന്വേഷണത്തില്‍ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം.
അതേസമയം, തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല, നാലുവിദ്യാര്‍ഥികളടക്കം കണ്ടാല്‍ അറിയുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ പരാതില്‍ നല്‍കിയത്. പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ പ്രിന്‍സിപ്പലിനെതിരെ ഭീഷണിപ്രസംഗം നടത്തിയ എസ്എഫ്ഐ നേതാവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടില്ല.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി കോളജില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സ്റ്റാഫ് സെക്രട്ടറി കെപി രമേശനും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളജ് ഇന്നലെ പൊലീസ് സംരക്ഷണത്തില്‍ തുറന്നു.