കാസര്‍കോട്: ചന്തേരയില്‍ പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഡോ. സി.കെ.പി. കുഞ്ഞബ്ദുള്ളയ്‌ക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിയെ ഡോക്ടര്‍ പരിശോധനയുടെ പേരില്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ കുടുംബാംഗങ്ങളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഡോക്ടര്‍ ഒളിവിലാണെന്നാണ് വിവരം. ഇയാളെ പോലീസ് അന്വേഷിച്ച് വരികയാണ്.