CrimeNEWS

സി.ഐ.ടി.യുക്കാര്‍ ആക്രമിക്കാനെത്തി; ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്

മലപ്പുറം: എടപ്പാളില്‍ ആക്രമിക്കാന്‍ പിന്തുടര്‍ന്ന സി.ഐ.ടി.യുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാ(23)നാണ് പരിക്കേറ്റത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ ഇലക്ട്രിക് സാമഗ്രികള്‍ ഇറക്കിയ തൊഴിലാളികളെയാണ് സി.ഐ.ടി.യുക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.

ഇന്നലെ രാത്രി കരാര്‍ തൊഴിലാളികള്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കുമ്പോഴായിരുന്നു ഇവിടേക്ക് സി.ഐ.ടി.യുക്കാര്‍ എത്തിയത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതോടെ ഇവര്‍ അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും ഇവിടെനിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ വീണ് ഫയാസിന്റെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

Signature-ad

ഇരു കാലുകള്‍ക്കും പരിക്കേറ്റ ഫയാസ് തൃശൂര്‍ മെഡി. കോളജില്‍ ചികിത്സയിലാണ്. സാമഗ്രികള്‍ ഇറക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു സി.ഐ.ടി.യു തൊഴിലാളികളുടെ ഭീഷണിയെന്നാണ് ആരോപണം. എന്നാല്‍ തങ്ങളവിടെ പോയെന്ന കാര്യം ശരിയാണെങ്കിലും ആരെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സി.ഐ.ടി.യു തൊഴിലാളികളുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: