CrimeNEWS

ബിഎസ്പി നേതാവിന്റെ കൊലപാതകം; പിന്നില്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക?

ചെന്നൈ: തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ. ആംസ്‌ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്. ആര്‍ക്കോട്ട് സ്വദേശി സുരേഷിന്റെ കൊലപാതകവുമായി ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നാണ് സൂചന. അറസ്റ്റിലായ എട്ടു പേരില്‍ ഒരാളായ പൊന്നൈ ബാലു, കൊല്ലപ്പെട്ട സുരേഷിന്റെ സഹോദരനാണെന്നതും ഈ കുടിപ്പകയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആംസ്‌ട്രോങ്ങും മുന്‍പ് കൊല്ലപ്പെട്ട സുരേഷും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍, 2022 ല്‍ ആര്‍ക്കോട്ടില്‍ നടന്ന ഒരു സ്വര്‍ണ്ണ പണയ തട്ടിപ്പുമായി സുരേഷിന് ബന്ധമുണ്ടായിരുന്നുവെന്നും തട്ടിപ്പിന് ഇരകളാക്കപ്പെട്ടവരെ ആംസ്‌ട്രോങ് പിന്തുണച്ചത് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വിഴ്ത്തിയെന്നുമാണ് നിഗമനം. സുരേഷിനെ കൊലപ്പെടുത്താന്‍ ജയ്പാല്‍ എന്നയാളെ നിയോഗിച്ചത് ആംസ്‌ട്രോങ്ങാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് ആംസ്‌ട്രോങിന്റെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സുരേഷിനെ കൊലപ്പെടുത്തിയ കേസില്‍ ജയ്പാല്‍ നിലവില്‍ ജയിലിലാണ്.

Signature-ad

അതേസമയം, ആംസ്‌ട്രോങിന്റെ കൊലപാതകത്തില്‍ അപലപിച്ച നടന്‍ വിജയ്, ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ മുന്‍ കരുതല്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ, ആസംട്രോങ്ങിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ബിഎസ്പി ദേശീയ അധ്യക്ഷ മായാവതി ഇന്ന് ചെന്നൈയിലെത്തും. മൃതദേഹം സൂക്ഷിച്ചിരുന്ന ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയ്ക്ക് മുന്‍പില്‍ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ബിഎസ്പി പ്രവര്‍ത്തകര്‍ നടത്തിയത്.

 

Back to top button
error: