Crime
-
മാരുതിക്കാറിന്റെ സീറ്റില്‍ ചാരിക്കിടത്തിയിരിക്കുന്നത് കണ്ടു; കലയുടെ മൃതദേഹം കണ്ടിരുന്നെന്ന് അയല്‍വാസി
ആലപ്പുഴ: പതിനഞ്ചുവര്‍ഷം മുന്‍പ് മാന്നാര്‍ ഇരമത്തൂരില്‍നിന്നു കാണാതായ കല എന്ന യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. മൃതദേഹം കണ്ടിരുന്നെന്ന് കലയുടെ ഭര്‍ത്താവ് അനിലിന്റെ അയല്‍വാസിയായ വിനോദ് ഭവനില്‍ സോമന്‍ മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തെക്കുറിച്ച് സോമന്‍ പറയുന്നത്: അക്കാലത്ത് ഇരമത്തൂരിലെ ഐക്കര ജങ്ഷനില്‍ ചായക്കട നടത്തുകയായിരുന്നു താന്‍. കൊല്ലത്തുനിന്ന് രാത്രി പതിനൊന്നരയോടെ എത്താറുള്ള പാല്‍വണ്ടിയുംകാത്ത് സംഭവദിവസം കടയില്‍ത്തന്നെ കിടക്കുകയായിരുന്നു. ഇപ്പോള്‍ കേസില്‍ മാപ്പുസാക്ഷിയും വാദിയുമായ സുരേഷ്‌കുമാര്‍ രാത്രി പന്ത്രണ്ടരയോടെ കടയിലെത്തി തന്നെ വിളിച്ചുണര്‍ത്തി ഒരു സഹായംചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. താനന്ന് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്നു. വിവരം എന്തെന്നുപറയാതെ ചിറ്റമ്പലം ജങ്ഷനിലേക്കു കൊണ്ടുപോയി. അവിടെച്ചെന്നപ്പോള്‍ വെള്ള മാരുതിക്കാറിന്റെ പിന്‍സീറ്റില്‍ കലയെ ചാരിക്കിടത്തിയിരിക്കുന്നതു കണ്ടു. ആ സീറ്റില്‍ത്തന്നെ പ്രതികളിലൊരാളായ ജിനുവും ഡ്രൈവര്‍സീറ്റില്‍ മറ്റൊരു പ്രതിയായ പ്രമോദും മുന്നില്‍ ഇടതുസീറ്റില്‍ കലയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ അനിലും ഉണ്ടായിരുന്നു. മറ്റൊരാള്‍ കാറിനു പുറത്തു നിന്നിരുന്നു. വേണ്ടത്ര വെളിച്ചമില്ലാഞ്ഞതിനാല്‍ ആരാണെന്നു മനസ്സിലായില്ല. കാറിനുള്ളില്‍ പിക്കാസ്, മണ്‍വെട്ടി, കയര്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.…
Read More » -
പി.എസ്.സി അംഗത്വത്തിന് സി.പി.എം നേതാവ് കോഴവാങ്ങിയിട്ടില്ല; വാങ്ങിയത് ഹോമിയോ ഡോക്ടര്‍ നിയമനത്തിന്!
കോഴിക്കോട്: സി.പി.എം നേതാവ് കോഴ വാങ്ങിയത് പി.എസ്.സി ഹോമിയോ ഡോക്ടര്‍ നിയമനത്തിന് വേണ്ടി. ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെയാണ് പരാതി. നേരത്തെ പി.എസ്.സി അംഗത്വത്തിന് വേണ്ടി കോഴ വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രമോദ് കോട്ടൂളിക്കെതിരെ കടുത്ത നടപടി പാര്‍ട്ടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സി.ഐ.ടി.യുവിന്റെ ചുമതലകളും വഹിക്കുന്ന നേതാവാണ് പ്രമോദ്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കം പ്രമോദിനെ പുറത്താക്കിയേക്കും. സി.ഐ.ടി.യുവില്‍നിന്നും പുറത്താക്കും. മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് പറഞ്ഞാണ് കോഴ വാങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. നേതാവ് കോഴ വാങ്ങിയെന്ന വാര്‍ത്ത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. തട്ടിപ്പുകള്‍ പലതരത്തില്‍ നടക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും ഒരുതരത്തിലുള്ള വഴിവിട്ട രീതികളും നിയമനത്തില്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
ദുര്‍മന്ത്രവാദം നടത്തുന്നതായി സംശയം; ജമ്മുവില്‍ ക്ഷേത്രത്തിനു തീയിട്ട യുവാവ് അറസ്റ്റില്‍
ജമ്മു: ക്ഷേത്രം തീയിട്ട് നശിപ്പിക്കുകയും ശ്രീകോവില്‍ തകര്‍ക്കുകയും ചെയ്ത് യുവാവ്. ജമ്മു നഗ്രോട്ടയിലെ നരേന്‍ ഖൂ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രത്തിനു നേരെയാണ് ശനിയാഴ്ച ആക്രമണം നടന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് പിടികൂടി. പ്രദേശവാസിയായ അര്‍ജുന്‍ ശര്‍മയാണ് അറസ്റ്റിലായത്. സമുദായത്തിലെ ചില അംഗങ്ങള്‍ ക്ഷേത്രത്തില്‍ മന്ത്രവാദം നടത്തിവന്നിരുന്നതായും ഇതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്നുമാണ് ഇയാളുടെ വാദം. ശനിയാഴ്ച രാത്രി ക്ഷേത്രത്തില്‍ ആരോ തീയിടുകയും വിഗ്രഹങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നഗ്രോട്ട പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ്.പി ബ്രിജേഷ് ശര്‍മ പറഞ്ഞു. തുടര്‍ന്ന് ഫോറന്‍സിക്, ക്രൈംബ്രാഞ്ച് സംഘം പൊലീസ് നായ്ക്കളുമായി സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെയും അന്വഷണത്തിന്റെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ സംശയാസ്പദമായ നാല് പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരില്‍ അര്‍ജുന്‍ ശര്‍മയും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് എസ്.പി പറഞ്ഞു. മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട്…
Read More » -
വീടിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്തുകയറി; കൊരട്ടിയില്‍ 35 പവന്‍ കവര്‍ന്നു
തൃശ്ശൂര്‍: കൊരട്ടിയില്‍ വീട്ടില്‍നിന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു. കൊരട്ടി ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കഴിഞ്ഞദിവസം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവസമയത്ത് പ്രകാശനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ വീട്ടിലെ മറ്റൊരുമുറിയില്‍ ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ടതോടെയാണ് ഗൃഹനാഥനായ പ്രകാശന്‍ സംഭവമറിയുന്നത്. തുടര്‍ന്ന് ലൈറ്റ് ഓഫാക്കാനായി ഈ മുറിയിലെത്തിയപ്പോള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലായിരുന്നു. പരിശോധിച്ചപ്പോള്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയതായി വ്യക്തമായി. മുറിയിലുണ്ടായിരുന്ന ചില ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വീട്ടുവളപ്പില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. വീടിന്റെ പിറകുവശത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. തൊട്ടടുത്തവീട്ടില്‍നിന്ന് കമ്പിപ്പാര എടുത്താണ് ജനല്‍ക്കമ്പികള്‍ തകര്‍ത്തതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
‘അടിച്ച് ഫിറ്റായി’ ശിവസേനാ നേതാവിന്റെ മകനോടിച്ച ആഡംബര കാറിടിച്ച് വീട്ടമ്മ മരിച്ചു; കാമുകിയോട് യാത്ര പറഞ്ഞ് പ്രതി മുങ്ങി, പിതാവ് കസ്റ്റഡിയില്‍
മുംബൈ: രണ്ട് പേരുടെ മരണത്തിനിടയാക്കിയ പൂനെ പോര്‍ഷെ കാര്‍ അപകടത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് മുംബൈയിലും സമാന സംഭവം. ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവിന്റെ മകന്‍ മദ്യപിച്ച് അമിതവേ?ഗത്തിലോടിച്ച ബിഎംഡബ്ല്യു കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. വര്‍ളി സ്വദേശിനി കാവേരി നഖ്വ(45) യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലെ ഹൈവേയിലായിരുന്നു അപകടം. മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ ശിവസേനാ ഷിന്‍ഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ(24) ഓടിച്ച കാര്‍ ഇടിച്ചാണ് സ്ത്രീ മരിച്ചത്. ഭര്‍ത്താവ് പ്രദിപ് നക്വയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കാവേരിയെ മിഹിര്‍ ഷായോടിച്ച കാര്‍ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മത്സ്യവില്‍പ്പനക്കാരിയായ കാവേരി മീന്‍ വാങ്ങാനായി മാര്‍ക്കറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഉയര്‍ന്ന് കീഴ്‌മേല്‍ മറിയുകയും കാവേരിയും പ്രദിപും കാറിന്റെ ബോണറ്റിലേക്ക് വീഴുകയും ചെയ്തു. പ്രാണരക്ഷാര്‍ഥം പ്രദിക് ബോണറ്റില്‍ നിന്നും ചാടിയിറങ്ങിയെങ്കിലും കാവേരിക്ക് രക്ഷപ്പെടാനായില്ല. കാറില്‍ കുരുങ്ങിയ കാവേരിയുമായി വാഹനം 100 മീറ്റര്‍ മുന്നോട്ടേക്ക് പോയി.…
Read More » -
ഇതൊക്കെ ശ്രദ്ധിക്കെണ്ടെ അമ്പാനേ! തേക്കിന്‍കാട് മൈതാനത്ത് ‘രംഗണ്ണന്റെ’ ബര്‍ത്ത്‌ഡേ പാര്‍ട്ടി; 32 പേര്‍ പിടിയില്‍
തൃശൂര്‍: ആവേശം മോഡലില്‍ തേക്കിന്‍കാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാള്‍ പാര്‍ട്ടി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 16 പേരുള്‍പ്പെടെ 32 പേര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഉള്‍പ്പെടെ ബാക്കി 16 പേര്‍ക്കെതിരെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. പാര്‍ട്ടി തുടങ്ങുന്നതിന് മുന്‍പേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവന്‍ മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീല്‍ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ ?ഗുണ്ടാനേതാവിന്റെ അനുചരന്മാര്‍ സന്ദേശം നല്‍കിയിരുന്നു. വിവരം അറിഞ്ഞതോടെ പൊലീസ് നിരീക്ഷണത്തിലായി മൈതാനം. ചെറുപ്പക്കാര്‍ ഒത്തുകൂടിയപ്പോള്‍ 4 ജീപ്പുകളില്‍ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.
Read More » -
യൂണിഫോമും ഐഡി കാര്‍ഡുമില്ലാതെ എസ്ടി ടിക്കറ്റ്; ചോദ്യംചെയ്ത കണ്ടക്ടറെ വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ബസ് കയറിത്തല്ലി
കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം. മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി എസ്.ടി. ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടര്‍ ആരോപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് അനുവദിക്കാനാകില്ലെന്നും പറഞ്ഞു. പിന്നീടാണ് പെണ്‍കുട്ടി ബന്ധുക്കളേയും മറ്റും കൂട്ടിവന്ന് മര്‍ദിച്ചതെന്നാണ് വിവരം. ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയില്‍ തലപൊട്ടിയ പ്രദീപ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് പ്രദീപ് തന്നെ മാനസിമായി പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്. ”എസ്ടി ടിക്കറ്റാണെന്ന് പറഞ്ഞ് രണ്ടുരൂപ തന്നു, ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ അതൊന്നും കിട്ടിയില്ലെന്ന് പറഞ്ഞു. യൂണിഫോം ധരിച്ചിരുന്നില്ല. നാളെമുതല്‍ ഇങ്ങനെ അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റോപ്പില്‍ ഇറങ്ങി. ബസ് തിരിച്ചുവരുമ്പോള്‍ 40 ഓളം പേര്‍ ബസ് തടഞ്ഞു. പെണ്‍കുട്ടിയും നാലുപേരും ബസിനുള്ളില്‍ കയറി മര്‍ദിക്കുകയായിരുന്നു” -കണ്ടക്ടര്‍…
Read More » -
ചികിത്സിക്കാന്‍ പണമില്ല; 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റില്‍. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് തയ്യബിന്റെ ക്രൂരകൃത്യമെന്ന് പൊലീസ് പറഞ്ഞു. ചാക്കില്‍പൊതിഞ്ഞ ശേഷമാണ് കുട്ടിയെ കുഴിച്ചു മൂടിയത്. തയ്യബിനെ റിമാന്‍ഡ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. അതേസമയം, ലഹോറില്‍ വീട്ടുജോലിക്കാരിയായ 13 വയസ്സുള്ള പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദിച്ചതിന് ഗൃഹനാഥനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ്. ഗൃഹനാഥന്‍ ഹസാമിനെ അറസ്റ്റ് ചെയ്തു, ഭാര്യ ഒളിവിലാണ്. വീട്ടില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ കൈയ്ക്കും മൂക്കിനും ഉള്‍പ്പെടെ സാരമായ പരുക്കുണ്ട്. ബാലവേല നിരോധനനിയമങ്ങളൊന്നും നിലവിലില്ലാത്ത രാജ്യമാണ് പാക്കിസ്ഥാന്‍.
Read More » -
ടിവി റിമോര്‍ട്ടിന്റെ പേരില്‍ അമ്മയുമായി വഴക്ക്; ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു
ആലപ്പുഴ: ടിവിയുടെ റിമോര്‍ട്ട് നല്‍കാത്തതിന് അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്. ടിവിയുടെ റിമോര്‍ട്ടിനെ ചൊല്ലിയുളള തര്‍ക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അമ്മ ടിവിയുടെ റിമോര്‍ട്ട് മാറ്റിവച്ചിരുന്നു. റിമോര്‍ട്ട് തരാന്‍ ആദിത്യന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയില്‍ കയറി വാതില്‍ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനല്‍ കമ്പിയിലാണ് ആദിത്യന്‍ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More » -
ബസ്സിന്റെ വഴിമുടക്കി ഓട്ടോ; ഹോണ്‍ അടിച്ചപ്പോള്‍ വടിവാള്‍ കാട്ടി വിരട്ടി ഡ്രൈവര്‍
മലപ്പുറം: വടിവാള്‍ വീശി ബസ്സിനു മുന്നില്‍ ഓട്ടോറിക്ഷയുടെ യാത്ര. ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ വീട്ടില്‍ ഷംസുദ്ദീന് എതിരെയാണ് കേസെടുത്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും ദേശിയ പാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുന്‍പില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്. പുള്ളിക്കലില്‍ ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോള്‍ ഓട്ടോ ബസ്സിനു പിന്നിലുണ്ടായിരുന്നു. പിന്നീട് മുന്നിലേക്ക് കയറിയ ഓട്ടോ ബസ്സിന്റെ വഴി തടസപ്പെടുത്തുകയായിരുന്നു. ബസ് ഡ്രൈവര്‍ ഹോണ്‍ അടിച്ചപ്പോള്‍ ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്കിട്ട് വിരട്ടാനും നോക്കി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തലേക്കര മുതല്‍ കൊളത്തൂര്‍ എയര്‍പോര്‍ട്ട് റോഡ് ജംക്ഷന്‍ വരെ ഇതു തുടര്‍ന്നു. പിന്നീട് ഓട്ടോറിക്ഷ എയര്‍പോര്‍ട്ട് റോഡിലേക്കു പോയി.…
Read More »