Crime
-
പ്രയാഗയെയും ശ്രീനാഥിനെയും ഉടന്‍ ചോദ്യംചെയ്യും; ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടികളെക്കുറിച്ചും അന്വേഷണം
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ഉടന്‍ ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍. ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടികളെക്കുറിച്ചും അന്വേഷിക്കും. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ വിശദ പരിശോധനയ്ക്ക് അയച്ചെന്നും കെഎസ് സുദര്‍ശന്‍ അറിയിച്ചു. മരട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍…
Read More » -
നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു, ടെക്‌സസില്‍ 51-കാരി അധ്യാപിക അറസ്റ്റില്‍
വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ചാണ് അധ്യാപിക ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറയുന്നു. ടെക്‌സസില്‍ ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും സംശയാസ്പദമായ രീതിയില്‍ കണ്ടുവെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ ഫോണ്‍കോള്‍ സന്ദേശം ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ നിയമപാലകര്‍ കണ്ടത് അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചയായിരുന്നു. 51-കാരിയായ ജെന്നിഫര്‍ മാസി എന്ന് പറയുന്ന അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഉടന്‍ തന്നെ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവന്‍പോര്‍ട്ട് ഹൈ സ്‌കൂളിലെ അധ്യാപികയാണ് ജെന്നിഫര്‍ മാസ്സി. നിലവില്‍ ഇവര്‍ കോമള്‍ കൗണ്ടി ജയിലിലാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Read More » -
ബലാത്സംഗത്തിനുശേഷം കഴുത്ത് ഞെരിച്ച് കൊന്നു; പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയില്‍
ലക്‌നൗ: 10 വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന ബലാത്സംഗ കേസ് പ്രതി രണ്‍ധൗള്‍ (48) അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്ന് ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇയാള്‍ സ്‌പെഷല്‍ സെല്‍ നിരീക്ഷണത്തിലായിരുന്നു. യുപിയിലെ ലുഹാരി ഗ്രാമത്തിലുള്ള ഇയാളുടെ വീടിനു സമീപം വൈകിട്ട് നാലിനും അഞ്ചിനുമിടയില്‍ പ്രതി എത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കെണിയൊരുക്കിയത്. 2014ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയിലെ സഞ്ജയ് വാന്‍ എന്ന പ്രദേശത്ത് ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2014 ഓഗസ്റ്റ് 8ന് വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്‍ധൗളിനും കൂട്ടാളിയായ മനോജ് സിങ്, രാം സിങ് എന്നിവര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ രണ്‍ധൗള്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പട്യാല ഹൗസ് കോടതി ഇയാളെ 2015ല്‍ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു.…
Read More » -
പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അതിജീവിതയടക്കം കൂറുമാറിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് വിധിച്ച് കോടതി: പത്തൊന്‍പതുകാരന് 123 വര്‍ഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ
കാസര്‍ഗോഡ്: സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പത്തൊന്‍പത് വയസ്സുകാരന് 123 വര്‍ഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ. പതിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ടതും ഗര്‍ഭിണിയായതും. അരീക്കോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ പതിനൊന്നുമാസംകൂടി സാധാരണ തടവ് അനുഭവിക്കണം. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് സഹോദരന്‍ പെണ്‍കുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് വിധേയമാക്കി ഗര്‍ഭിണിയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംരക്ഷണച്ചുമതലയുള്ള സഹോദരന്‍ തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തുമ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭിണിയായ അതിജീവിത ചികിത്സതേടിയത്. എന്നാല്‍, ആശുപത്രി അധികൃതര്‍ ഈ വിവരം മറച്ചു വെച്ചു. ഈ വിവിരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാല്‍ ചികിത്സിച്ച ഡോക്ടര്‍ കേസിലെ രണ്ടാംപ്രതിയാണ്. ഇയാള്‍ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേചെയ്തിരിക്കയാണിപ്പോള്‍. മറ്റൊരു ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി കുഞ്ഞിന് ജന്മംനല്‍കി. ഇവിടത്തെ ഡോക്ടറാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം…
Read More » -
ശ്രീനാഥ് ഭാസിയും പ്രയാഗയും ഓം പ്രകാശിനെ സന്ദര്‍ശിച്ചു; ലഹരിക്കേസ് അന്വേഷണം സിനിമാതാരങ്ങളിലേക്ക്
കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെ.കെ.ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാതാരങ്ങളും. കൊച്ചി മരടിലെ ആഡംബര ഹോട്ടലില്‍ ഓംപ്രകാശിനെ കാണാനെത്തിയവരില്‍ മലയാളത്തിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇവര്‍ക്കു പുറമേ ഇരുപതോളം പേര്‍ ഓംപ്രകാശിനെയും കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസിനെയും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇരുവര്‍ക്കും ഇന്നു ജാമ്യം അനുവദിച്ചിട്ടുണ്ട്. വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഏതാനും ദിവസം മുമ്പ് കൊച്ചിയില്‍ എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡന്‍സാഫ് സംഘത്തിനാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടു ലഹരി ഇടപാടുകള്‍ നടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ലീറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നു എന്നു പൊലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ന്‍ ഉപയോഗിച്ചതിനുശേഷമുള്ള ചില അവശിഷ്ടങ്ങളും മുറിയില്‍നിന്നു കണ്ടെടുത്തു.…
Read More » -
പ്രണയത്തെ എതിര്‍ത്തതിന് കടുംകൈ; യുവതി വിഷം നല്‍കി കൊലപ്പെടുത്തിയത് 13 കുടുംബാംഗങ്ങളെ!
ഇസ്ലാമാബാദ്: പാകിസ്താനില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഷെയ്സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം. അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്. കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് എല്ലാവരുടേയും മരണമെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തി. തുടര്‍ന്നാണ് ഷെയ്സ്തയെ ചോദ്യം…
Read More » -
കാണാതായ വ്യവസായിയുടെ മൃതദേഹം കണ്ടെത്തി; മുങ്ങിയെടുത്തത് ഈശ്വര്‍ മല്‍പെ
ബംഗളൂരു: കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി പന്‍വേല്‍) കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് ഫാല്‍ഗുനി പുഴയില്‍ തിരച്ചില്‍ നടത്തിയത്. മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയൂദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. താന്‍ മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകള്‍ പൊലീസിനോടു പറഞ്ഞത്. അതിനിടെ, മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന…
Read More » -
കാമുകനൊപ്പമിരുന്ന യുവതിയെ പോലീസ് ചമഞ്ഞ് കാറില്‍ തട്ടിക്കൊണ്ടുപോയി; ‘വ്യാജ പൊതുപ്രവര്‍ത്തകന്‍’ പിടിയില്‍
കൊല്ലം: കാമുകനൊപ്പം ശാസ്താംകോട്ട തടാകതീരത്തിരുന്ന യുവതിയെ പോലീസ് ചമഞ്ഞ യുവാവ് കാറില്‍ തട്ടിക്കൊണ്ടുപോയി. പലയിടത്തും കറങ്ങിയശേഷം യുവതിയെ വഴിയില്‍ ഇറക്കിവിട്ടു. ശാസ്താംകോട്ട പോലീസിന്റെയും പിങ്ക് പോലീസിന്റെയും തന്ത്രപരമായ നീക്കത്തിലൂടെ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി. കൊല്ലം പെരിനാട് കടവൂര്‍ ലാല്‍മന്ദിരത്തില്‍ വിഷ്ണുലാല്‍ (34) ആണ് അറസ്റ്റിലായത്. സുഗന്ധവ്യഞ്ജനത്തൈ വ്യാപാരിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. പോലീസ് പറയുന്നത്: മലപ്പുറം സ്വദേശിയായ യുവാവും നവമാധ്യമംവഴി പരിചയപ്പെട്ട പത്തൊന്‍പതുകാരിയും ശാസ്താംകോട്ട തടാകക്കരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ വിഷ്ണുലാല്‍ അവിടെയെത്തി. പോലീസാണെന്നു പരിചയപ്പെടുത്തി ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് പരിശോധിച്ചശേഷം സമീപത്തുള്ള ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. യുവാവിനോട് നടന്നുവരാന്‍ പറഞ്ഞശേഷം യുവതിയെ സ്റ്റേഷനിലേക്കാണെന്നു പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയി. എന്നാല്‍ ഇയാള്‍ സ്റ്റേഷനില്‍ എത്തിയില്ല. സ്റ്റേഷനിലെത്തിയ യുവാവ്, യുവതിയെ അവിടെ കാണാതായതോടെ വിവരം പോലീസിനെ അറിയിച്ചു. വണ്ടി കണ്ടെത്താന്‍ പോലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചു. കാക്കി കാലുറ ധരിച്ച ഒരാള്‍ രാവിലെമുതല്‍…
Read More » -
മദ്യലഹരിയില്‍ ഒരൊറ്റ ഫോണ്‍ കോള്‍; സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിയായത് നാലു നിരപരാധികള്‍; പോലീസിന് തിരിച്ചടി നല്‍കി കോടതി വിധി
പത്തനംതിട്ട: പതിനാലു കൊല്ലം മുന്‍പ് പതിനെട്ടും പതിനാറും വയസുളള സഹോദരിമാര്‍ ജീവനൊടുക്കിയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി തിരിച്ചടിയായത് നിരപരാധികളെ കേസില്‍ കുടുക്കാന്‍ നോക്കിയ കേരള പൊലീസിനാണ്. രണ്ടു വട്ടം അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടും പ്രതികളായ നാലു യുവാക്കളെ ശിക്ഷിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായില്ല. നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതാണ് പോലീസ് കാണിച്ച മണ്ടത്തരം. കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് മുന്നില്‍ പ്രോസിക്യൂഷനും പോലീസും വിയര്‍ത്തു. 2010 മാര്‍ച്ച് 17 നാണ് പെരുനാട് അച്ചന്‍മുക്കിലെ റബര്‍ തോട്ടത്തിലുള്ള പുകപ്പുരയില്‍ പെരുനാട് കണ്ണന്നുമണ്‍ സ്വദേശികളായ സിന്ധു(18), ബിന്ദു (16) എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഫോണിലേക്ക്് അവസാനം വിളിച്ചു എന്ന് ആരോപിച്ച് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി സുധീഷ് എന്ന് വിളിക്കുന്ന ഗോപാലകൃഷ്ണന്‍, പെരുനാട് മടത്തുംമൂഴി സ്വദേശി മനോജ് കുമാര്‍, വഞ്ചിയൂര്‍ സ്വദേശി അരുണ്‍ നാരായണന്‍ ശശി, പെരുനാട് സ്വദേശി വിനോദ് കുമാര്‍ എന്നിവരെ…
Read More » -
വിസ തട്ടിപ്പിന് ഇരയായ യുവതി ജീവനൊടുക്കി; ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിനെ രക്ഷിച്ചു
ആലപ്പുഴ: വിസ തട്ടിപ്പിന് ഇരയായ യുവതി തൂങ്ങി മരിച്ചു. തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ് മരിച്ചത്. ഭാര്യയുടെ മരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് അരുണിനെ പൊലീസും നാട്ടുകാരും ചേര്‍ന്നു രക്ഷിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലി നോക്കിയിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വിസയില്‍ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. വിസയ്ക്കും വിമാന യാത്രാ ടിക്കറ്റിനുള്ള പണം പാലായിലെ ഏജന്‍സിക്കു നല്‍കിയിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് തട്ടിപ്പിന് ഇരയായതായി അറിയുന്നത്. ഇതില്‍ മനംനൊന്ത് ശരണ്യ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി ശരണ്യയുടെ ഭര്‍ത്താവ് അരുണിനോട് വിവരങ്ങള്‍ അന്വേഷിച്ചശേഷം നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ അരുണ്‍ വീടിനുള്ളില്‍ കയറി വാതില്‍ പൂട്ടിയ ശേഷം തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറി കുടുക്ക് അറുത്തുമാറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഏഴ് വര്‍ഷം…
Read More »