Crime

  • ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന യുവതിയുമായി അടുപ്പത്തിലായി; ഉന്നത ബന്ധങ്ങള്‍ക്ക് തെളിവായി വാടകയ്ക്ക് വീട് എടുത്ത് നല്‍കി; ‘ലിവിങ് ടുഗതര്‍’ ആരംഭിച്ചതോടെ ഗര്‍ഭിണിയായി; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണി; ഒളിവിലാണെന്ന ആരോപണം തള്ളി മലയാളി കായികാധ്യാപകന്‍

    ബംഗളൂരു: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയില്‍ മലയാളി കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു. ബംഗളൂരുവിലെ ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളില്‍ ക്രിക്കറ്റ് അധ്യാപകനായി ജോലി ചെയ്യുന്ന അഭയ് മാത്യുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മകളോടൊപ്പം കഴിയുന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. മാത്യു യുവതിയുടെ മകളുടെ സ്‌കൂളിലെ അധ്യാപകനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന യുവതിയെ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയത്ത് ഒരു ചെറിയ വായ്പയ്ക്കായി യുവതി മാത്യുവിനെ സമീപിച്ചു. തനിക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ അടക്കം വലിയ സ്വാധീനമുണ്ടെന്ന് മാത്യു, യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വാടകയ്ക്ക് വീട് എടുത്തി നല്‍കി ഇയാള്‍ യുവതിയുടെ വിശ്വാസം പിടിച്ചു പറ്റുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ രണ്ടുവര്‍ഷമായി യുവതിയോടൊപ്പം ലിവിങ് ടുഗതര്‍ ബന്ധത്തില്‍ കഴിയുകയായിരുന്നു. 2025 ജനുവരിയില്‍ മാത്യുവുമായുള്ള ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. എന്നാല്‍ പിന്നീട് ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നു. അടുത്തിടെ യുവതി വിവാഹം ആവശ്യപ്പെട്ടപ്പോള്‍ പ്രതി പിന്‍മാറുകയും…

    Read More »
  • സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ഉപജീവനമാണ്… 73 കാരനായ ലോട്ടറി കച്ചവടക്കാരനില്‍നിന്ന് 10 ടിക്കറ്റുകള്‍ തട്ടിയെടുത്തത് കുട്ടികളുമായി ബൈക്കിലെത്തിയ ആള്‍; കോട്ടയത്ത് ലോട്ടറി തട്ടിപ്പ് പെരുകുന്നു

    കോട്ടയം: ലോട്ടറിക്കച്ചവടക്കാരില്‍നിന്ന് ടിക്കറ്റും പണവും തട്ടിയെടുക്കുന്നത് പതിവാകുന്നു. കറുകച്ചാല്‍ മുതല്‍ ചമ്പക്കര പള്ളിപ്പടിവരെ നടന്ന് ലോട്ടറി കച്ചവടം ചെയ്യുന്ന നെടുംകുന്നം കുളത്തുങ്കര സുരേന്ദ്രന്റെ കൈയില്‍നിന്ന് 10 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ ആള്‍ തട്ടിയെടുത്തത്. ഇരു കാല്‍മുട്ടുകള്‍ക്കും തേയ്മാനമുള്ള 73-കാരനായ സുരേന്ദ്രന്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്ന് കച്ചവടം ചെയ്യുന്നത്. നെത്തല്ലൂരിന് സമീപം കച്ചവടം ചെയ്യുമ്പോള്‍ രണ്ടുകുട്ടികളുമായി ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ചയാള്‍ ടിക്കറ്റുകള്‍ വാങ്ങിയശേഷം രക്ഷപ്പെടുകയായിരുന്നു. കറുകച്ചാല്‍, നെടുംകുന്നം, ചമ്പക്കര, മാന്തുരുത്തി പ്രദേശങ്ങളില്‍ മുമ്പും പലവട്ടം ലോട്ടറി വില്പനക്കാര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കഴിഞ്ഞമാസം നെടുംകുന്നം കവലയിലെ ലോട്ടറിക്കടയില്‍ നമ്പര്‍ തിരുത്തിയ ടിക്കറ്റ് നല്‍കി കടയുടമ എസ്.എല്‍. മഞ്ജുവില്‍നിന്ന് അയ്യായിരം രൂപ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം നെരിയാനായി പൊയ്കയില്‍ റോഡരികില്‍ ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരന്റെ പണവും ടിക്കറ്റുകളുമടങ്ങിയ ബാഗ് തട്ടിയെടുത്തു. നെടുംകുന്നം മോജിന്‍ഭവനില്‍ മോഹനന്റെ ടിക്കറ്റുകളും ബൈക്കിലെത്തിയവര്‍ തട്ടിയെടുത്തിരുന്നു. നെത്തല്ലൂര്‍ ക്ഷേത്രത്തിന് സീമപത്തും സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. പ്രായമായ ലോട്ടറിക്കച്ചവടക്കാര്‍ക്ക് വ്യാജനോട്ടുകള്‍ നല്‍കിയും…

    Read More »
  • മയക്കുമരുന്ന് ഉണ്ടെന്ന് വിവരം ലഭിച്ചു.., പുലർച്ചെ പ്രതികളെ പിടികൂടാന്‍ പോകുന്നതിനിടെ കാറിൽ ടിപ്പര്‍ ഇടിച്ചു; പൊലീസുകാരന് ദാരുണാന്ത്യം…

    കാസര്‍കോട്: ചെങ്കളയില്‍ ഡ്യൂട്ടിക്കിടെ വാഹാനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ സ്വദേശി സജീഷ് ആണ് മരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് പരിശോധനയക്ക് പോകുന്നതിനിടെ സ്വകാര്യ കാറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് സജീഷ്. ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷിനും അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

    Read More »
  • അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; ബോംബ് പൊട്ടിച്ച് കോണ്‍ഗ്രസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്; ‘ഗാര്‍ഗ് കൊല്ലപ്പെട്ടത് ബിജെപി മുഖ്യമന്ത്രിയെ എതിര്‍ത്തതിനാല്‍’; സംശയം ഉന്നയിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരു

    ന്യൂഡല്‍ഹി: പ്രശസ്ത അസമീസ് ഗായകനും സാംസ്‌കാരിക നായകനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന നീക്കവുമായി അസം കോണ്‍ഗ്രസ്. ഗാര്‍ഗിന്റെ മരണം അന്വേഷിക്കാന്‍ സിബിഐയുടെ മേല്‍നോട്ടമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തയച്ചു. അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തെ അഗാധമായ ദുഖത്തിലേക്കു തള്ളിവിട്ടെന്നും കത്തില്‍ പറയുന്നു. ഹിമാന്ത ബിശ്വശര്‍മ്മ സര്‍ക്കാരിന്റെ ചില നയങ്ങളെ എതിര്‍ത്തതിനാലാണ് ഗാര്‍ഗ് കൊല്ലപ്പെട്ടതെന്ന് സൂചിപ്പിക്കുന്നതിന് ‘ഗണ്യമായ തെളിവുകള്‍’ ഉണ്ടെന്ന് അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അവകാശപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ഗാര്‍ഗ് എതിര്‍ക്കുക മാത്രമല്ല, പരിസ്ഥിതി നാശത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും സംസ്ഥാന സര്‍ക്കാര്‍ ‘ആസാമീസ് വിരുദ്ധ ഘടകങ്ങള്‍ക്കു പിന്തുണ’ നല്‍കുന്നെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. സിംഗപ്പൂരില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകാനു മഹന്തയെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെയും കോണ്‍ഗ്രസ് വക്താവ് റീതം സിംഗ് ചോദ്യം ചെയ്തു. ഗാര്‍ഗ് പരിപാടി അവതരിപ്പിക്കാനിരുന്ന സ്ഥലമാണിത്. 52 കാരനായ ഗാര്‍ഗ് സെപ്റ്റംബര്‍ 19…

    Read More »
  • തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കാമുകിയുടെ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച് പൊട്ടിച്ച് കൊലപ്പെടുത്തി ; മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ടതായി കഥയുണ്ടാക്കാനും നോക്കി

    ബംഗലുരു: വിവാഹിതയായ 20 വയസ്സുള്ള യുവതിയെ കാമുകന്‍ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച ശേഷം സ്‌ഫോടനം നടത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ മൈസൂരു ജില്ലയിലെ സാലിഗ്രാമ താലൂക്കിലെ ഭെര്യ ഗ്രാമത്തിലെ ഒരു ലോഡ്ജില്‍ വെച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത് മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും അയാളെ പിടികൂടി പോലീസിന് കൈമാറി. ഹുന്‍സൂര്‍ താലൂക്കിലെ ഗെരസനഹള്ളി സ്വദേശിനിയാണ് കൊല്ലപ്പെട്ട രക്ഷിത. കേരളത്തില്‍ ജോലി ചെയ്യുന്ന ഒരാളുമായി വിവാഹിതയായിരുന്നു ഇവര്‍. എന്നാല്‍, പെരിയപട്ടണ താലൂക്കിലെ ബെട്ടടപുര ഗ്രാമവാസിയായ സിദ്ധരാജുവുമായി പിന്നീട് പ്രണയത്തിലാകുകയും അയാള്‍ക്കൊപ്പം പോകുകയുമായിരുന്നു. ഇരുവരും ഒരു ലോഡ്ജില്‍ താമസിക്കുന്നതിനിടെ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. വഴക്കിനിടെ, പ്രതി യുവതിയുടെ വായില്‍ സ്‌ഫോടകവസ്തു വെക്കുകയും, ഖനികളില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ട്രിഗര്‍ ഉപയോഗിച്ച് അത് പൊട്ടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നുള്ള ഒരു വീഡിയോയില്‍, യുവതിയുടെ മൃതദേഹം ഒരു കട്ടിലില്‍ കിടക്കുന്നതായി…

    Read More »
  • ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തി കടന്നുകളഞ്ഞു; മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി, ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലും പ്രതി

    തൃശൂര്‍: യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് കീഴടങ്ങി. ഇന്ന് പുലര്‍ച്ചയാണ് ഇയാള്‍ തൃശ്ശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മുളങ്കുന്നത്തുകാവ് സ്വദേശി 26 വയസ്സുള്ള ശാര്‍മിളയെയാണ് ഇയാള്‍ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശാര്‍മിളയെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അമല ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. അടാട്ടെ സ്വകാര്യ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും ഫ്ലാറ്റില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആക്രമണത്തിന് ശേഷം മാര്‍ട്ടിന്‍ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വച്ച് മട്ടന്നൂര്‍ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂര്‍ പുറ്റേക്കര സ്വദേശി മാര്‍ട്ടിന്‍ ജോസഫ്.    

    Read More »
  • ഒരു ലൈംഗീക കുറ്റവാളിയെയെങ്കിലും കൊല്ലണമെന്ന ആഗ്രഹം സാധിച്ചു! അമേരിക്കയില്‍ ബാലപീഡന കേസ് പ്രതിയെ കുത്തിക്കൊന്ന് ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍; കൊലപ്പടുത്തിയത് ബാലികയെ പീഡിപ്പിച്ച പ്രതിയെ; ‘കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവര്‍’ എന്ന് വരുണ്‍ സുരേഷ്

    വാഷിങ്ടണ്‍: ബാലലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവ് കാലിഫോര്‍ണിയയില്‍ അറസ്റ്റില്‍. കാലിഫോര്‍ണിയ ഫ്രെമോണ്ട് സ്വദേശി വരുണ്‍ സുരേഷ് (29) ആണ് പിടിയിലായത്. ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന ഡേവിഡ് ബ്രിമറിനെയാണ് (71) ഇയാള്‍ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് സുരേഷിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോടതി രേഖകള്‍ പ്രകാരം ദീര്‍ഘനാളുകളായി ഒരു ലൈംഗീകാതിക്രമിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് വരുണിന്റെ മൊഴി. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഇത്തരക്കാര്‍ കൊല്ലപ്പെടേണ്ടതുണ്ടെന്നും ഇയാള്‍ മൊഴി പോലീസ് മുമ്പാകെ മൊഴി നല്‍കി. കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന കാലിഫോര്‍ണിയ മീഗന്‍സ് ലോ ഡാറ്റാബേസില്‍ തിരഞ്ഞാണ് വരുണ്‍ ഇരയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 1995ല്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ ഒമ്പതുവര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ച ആളാണ് ഡേവിഡ് ബ്രിമര്‍. വരുണും ഇരയാക്കപ്പെട്ട ഡേവിഡും തമ്മില്‍ മുന്‍പരിചയം ഇല്ലായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പബ്ളിക്ക് അക്കൗണ്ടന്റ് എന്ന ഭാവേനെയാണ് ഇയാള്‍ ഡേവിഡ് ബ്രിമറുടെ വീടിന്…

    Read More »
  • ‘എംബിഎ, പിഎച്ച്ഡി, കൂടാതെ സ്റ്റീവ് ജോബ്സിന്റെയും ഒബാമയുടെയും പ്രശംസ! ഇരുപതോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച ‘സ്വാമി’യുടെ അവകാശവാദങ്ങള്‍ നീളുന്നു; 2009 ലും 2016 ലും പീഡനക്കേസുകള്‍

    ന്യൂഡല്‍ഹി: ഇരുപതോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മാനേജ്‌മെന്റ് ഗുരുവാണെന്ന് സ്വയം അവകാശപ്പെടുന്ന ആത്മീയ നേതാവ് ചൈതന്യാനന്ദ സരസ്വതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ താനൊരു പ്രശസ്ത എഴുത്തുകാരനാണെന്ന ലേബലാണ് അവകാശപ്പെടുന്നത്. അക്കാദമിക് ഗവേഷണങ്ങള്‍ പങ്കുവെക്കുന്ന പ്ലാറ്റ്ഫോമുകളിലെ പ്രൊഫൈല്‍ അനുസരിച്ച് ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും പിഎച്ച്ഡിയും ഇയാള്‍ നേടിയിട്ടുണ്ട്. പോസ്റ്റ്-ഡോക്ടറല്‍ ബിരുദങ്ങളും ഡി.ലിറ്റും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകളില്‍നിന്ന് ഏഴ് ഓണററി ഡി.ലിറ്റ് ബിരുദങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ അവകാശപ്പെടുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ചെതന്യാനന്ദ സരസ്വതിയുടെ പുസ്തകങ്ങളില്‍ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളിലും ഈ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നു. ഈ അവകാശവാദങ്ങളില്‍ പലതും വ്യാജമാണെന്ന് സംശയിക്കുന്നതായും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഈ പുസ്തകങ്ങളുടെയെല്ലാം പുറംചട്ടയില്‍, 28 പുസ്തകങ്ങളും 143 ഗവേഷണ പ്രബന്ധങ്ങളും രചിച്ച ‘അന്താരാഷ്ട്ര പ്രശസ്തനായ എഴുത്തുകാരന്‍’ എന്ന് ചൈതന്യാനന്ദ സ്വയം പരിചയപ്പെടുത്തുന്നു. ‘ഫോര്‍ഗെറ്റ്…

    Read More »
  • വരന് പണിയൊന്നുമില്ലെന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതിച്ചില്ല ; മകള്‍ ഇഷ്ടത്തിന് വിരുദ്ധമായി കാമുകനെ കെട്ടി ; അമ്മായിയപ്പന്റെ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ മകളെ തട്ടിക്കൊണ്ടു പോയി

    ഹൈദരാബാദ്: തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച മകളെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോന്നു. ഹൈദരാബാദിലെ നര്‍സംപള്ളിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്. മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. കീസര പോലീസ് പറയുന്നതനുസരിച്ച് ചെറുക്കന് ഒരു പണിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ബന്ധത്തിന് അനുവദിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാ ക്കളുടെ എതിര്‍പ്പ് അവഗണിച്ച് ദമ്പതികള്‍ നാല് മാസം മുമ്പ് വിവാഹിതരായി. രണ്ട് കുടുംബങ്ങളും ഒരേ ജാതിയില്‍ പെട്ടവരും ബന്ധുക്കളുമാണ്. വിവാഹത്തിന് ശേഷം ദമ്പതികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി. തൊട്ടുപിന്നാലെ വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വരന്റെ വീട്ടില്‍ എത്തിയ തായും ഇത് തര്‍ക്കത്തിനിടയാക്കിയതായും പോലീസ് പറഞ്ഞു. സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും ആരോപിക്കപ്പെടുന്നു. ഭര്‍ത്താവും ബന്ധുക്ക ളും പറയുന്നത്, തങ്ങള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞുവെന്നും, സംഘര്‍ഷത്തിനിടെ തങ്ങളെ മര്‍ദ്ദിച്ചു എന്നുമാണ്. അയല്‍ക്കാര്‍ സഹായത്തിനായി ഓടിയെത്തിയെങ്കിലൂം ഇടപെട്ടില്ല. പക്ഷേ മാതാപിതാക്കള്‍ അവളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് തുടരുന്നു.  കീസറ പോലീസ് സ്റ്റേഷനില്‍ സ്ത്രീ യുടെ…

    Read More »
  • 15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി ; കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍

    ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ബിജോലിയ പ്രദേശത്തുള്ള സീതാ കാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള വനത്തില്‍ നിന്നും 15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. വനത്തിലൂടെ കന്നുകാലികളെ മേയ്ക്കാന്‍ പോയ ഒരാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. അയാള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭില്‍വാരയിലെ മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലെ ബിജോലിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സീതാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള റോഡരികിലെ വനമേഖലയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തെ ആശുപത്രികളിലെ പ്രസവ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം, വനത്തില്‍ കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ഇടയനാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പാറകള്‍ക്കിടയില്‍ ഒരു നവജാതശിശു കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ അയാള്‍…

    Read More »
Back to top button
error: