Crime
-
ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍
ഇടുക്കി: കൈക്കൂലി ആരോപണത്തിന് പിന്നാലെ ഇടുക്കി ഡിഎംഒയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഡോ. എല്‍ മനോജാണ് അറസ്റ്റിലായത്. മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. കൈക്കൂലി ആരോപണത്തിന് പിന്നാലെ മനോജിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെന്‍ഷന് ഡോ. എല്‍ മനോജ് സ്റ്റേ വാങ്ങിയിരുന്നു. ആരോപണത്തില്‍ വേണ്ടത്ര അന്വേഷണം നടത്താതെയാണ് നടപടിയെന്നും ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഇന്ന് സര്‍വീസില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൈക്കൂലി പണം ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നാണ് കണ്ടെത്തല്‍. ഇതോടെ ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
Read More » -
ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ ലഹരി സാന്നിധ്യം; ശ്രീനാഥിനെയും പ്രയാഗയെയും വിളിപ്പിക്കും
കൊച്ചി: കൊച്ചി ലഹരിക്കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലീസ്. അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല. ഉറപ്പായും ഇവരെ വിളിപ്പിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. കൊച്ചിയിലേക്ക് വന്‍ തോതില്‍ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കേസില്‍ പൊലീസില്‍ നിന്ന് ര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിവരങ്ങള്‍ തേടി. തികള്‍ വിദേശത്തുനിന്നും ലഹരി എത്തിച്ച് ഡിജെ പാര്‍ട്ടികള്‍ക്കായി തരണം ചെയ്തിരുന്നുവെന്ന് പൊലീസിന്റെറിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു . സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം ബന്ധിച്ച പരാതിയില്‍ രിശോധന പുനരാരംഭിക്കാന്‍ എക്‌സൈസ് നീക്കമാരംഭിച്ചു. ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടുള്ള ലഹരി പാര്‍ട്ടി സംബന്ധിച്ചുള്ള വിവരശേഖരണം മരട് പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടല്‍ മുറിയില്‍ ഇന്നലെ ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. പ്രയാഗയും ശ്രീനാഥും ഹോട്ടല്‍ മുറിയില്‍ എത്തിയത് ലഹരി…
Read More » -
അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു; നടിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്
കൊച്ചി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്ന നടിയുടെ പരാതിയില്‍ കേസ് എടുത്ത് പോലീസ്. ഉന്നതര്‍ക്കെതിരേ പീഡന പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു ആലുവ സ്വദേശിനിയായ നടിയുടെ പരാതി. പരാതിയില്‍ കേസ് എടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരുടേയും പേര് ചേര്‍ത്തിട്ടില്ല. മുകേഷിനും ജയസൂര്യക്കുമെതിരേ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് തന്റെ അശ്ലീലചിത്രങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയത്. ആലുവ സൈബര്‍ പോലീസിനാണ് പരാതി നല്‍കിയത്. ആ പരാതിയിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ പലതും വ്യാജ അക്കൗണ്ടുകളിലൂടെയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. നടി തന്നെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിനാലാണ് ആരുടേയും പേര് എഫ്.ഐ.ആറില്‍ പറയാത്തതെന്നാണ് വിവരം. സംഭവം വിശദമായി പരിശോധിക്കുമെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Read More » -
പിണറായിയെ താഴെയിറക്കാനെത്തി; യൂത്ത് കോണ്‍. ഉപാധ്യക്ഷ അരിതാ ബാബുവിന്റെ ഒന്നര പവന്‍ ഡിം!
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാര്‍ച്ചിന് എത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണം കവര്‍ച്ച പോയി. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനിര്‍ത്തിയതായിരുന്നു ത്വരിത ബാബു. തുടര്‍ന്ന് ജലപീരങ്കിയേറ്റ അരിതയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സിടി സ്‌കാന്‍ ചെയ്യാന്‍ പോകുന്ന സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവര്‍ത്തകയുടെ ബാഗില്‍ ആയിരുന്നു ഒന്നരപവനോളം സ്വര്‍ണം സൂക്ഷിച്ചത്. സ്വര്‍ണം നഷ്ടമായതില്‍ കന്റോന്‍ന്മെന്റ് പോലീസില്‍ പരാതി നല്‍കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും രണ്ട് റൗഡ് കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പോലീസിന്റെ ക്രമിനല്‍ വല്‍ക്കരണം എന്നിവക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ യുവജനസംഘടനകള്‍ സംഘടിപ്പിച്ച നിയമസഭ മാര്‍ച്ചിന് പി.കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
Read More » -
മുന്നോട്ട് വയ്ക്കുക ആരേയും വീഴ്ത്തുന്ന ഓഫര്‍; ഷൈനിയുടെ വലയില്‍ വീണത് നിരവധിപേര്‍
ആലപ്പുഴ: സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശിനി നിവേദ്യത്തില്‍ ഷൈനി സുശീലനാണ് (36) പൊലീസിന്റെ പിടിയിലായത്. കായംകുളത്ത് മിനി കനകം ഫിനാന്‍സ് എന്ന പേരില്‍ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനം നടത്തി വരികയായിരുന്നു ഷൈനി. ആളുകളില്‍ നിന്ന് സ്വര്‍ണം ഈടായി വാങ്ങി പണം നല്‍കുന്നതായിരുന്നു യുവതിയുടെ ബിസിനസ്. പിന്നീട് ആളുകള്‍ പണം തിരികെ നല്‍കി സ്വര്‍ണം തിരിച്ചെടുക്കാന്‍ എത്തുമ്പോള്‍ പലിശയും മുതലും വാങ്ങിയ ശേഷം സ്വര്‍ണം തിരികെ നല്‍കില്ല. താന്‍ പുതിയതായി ഒരു ബിസിനസ് ആരംഭിക്കാന്‍ പോകുകയാണെന്നും സ്വര്‍ണം അതിലേക്ക് നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. മറ്റേതൊരു ബിസിനസ് ചെയ്താലും കിട്ടാത്ത ലാഭം, നിങ്ങള്‍ ചെയ്യേണ്ടത് സ്വര്‍ണം നിക്ഷേപിക്കുകയെന്നത് മാത്രമാണ്. വിഹിതം കൃത്യമായി അക്കൗണ്ടിലെത്തും തുടങ്ങി നിരസിക്കാന്‍ പറ്റാത്ത ഓഫറുകളാണ് മുന്നോട്ടുവയ്ക്കുക. ഇത്തരത്തില്‍ നിരവധിപേരില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം ഒടുവില്‍ പണവുമില്ല സ്വര്‍ണവുമില്ല എന്ന…
Read More » -
കോട്ടയത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; അടുത്തുകൂടിയത് അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞ്
കോട്ടയം: നാട്ടകത്ത് കാറിലെത്തി എട്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അതിരമ്പുഴ സ്വദേശി ആസിഫിനെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛന്റെ സുഹൃത്താണെന്നു പറഞ്ഞ് കാറില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍, ചൊവ്വാഴ്ച രാത്രിയോടെയാണ് ആസിഫിനെ അറസ്റ്റുചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ 78, 137 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ലഹരിക്കേസുകളില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രതിയാണ്. നേരത്തേയും കോട്ടയത്തെ മാങ്ങാനം, പുതുപ്പള്ളി ഭാ?ഗങ്ങളില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം ഈ പരാതികളില്‍ പോലീസ് നടത്തിയില്ല. ഈ സംഭവങ്ങള്‍ക്ക് പിന്നിലും ആസിഫ് തന്നെയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറഞ്ഞത് ഇങ്ങനെ, ”വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞുവരുമ്പോള്‍ സമീപത്തെ ക്ഷേത്രത്തിനടുത്ത് ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. കാറിലൂണ്ടായിരുന്ന ആള്‍ കഞ്ഞിക്കുഴിക്ക് പോകുന്ന വഴി ചോദിച്ചു. പിന്നീട് വീട്ടില്‍ക്കൊണ്ടുപോയി വിടണമോയെന്നും ചോദിച്ചു. എന്നാല്‍,…
Read More » -
നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് 50 ലക്ഷം രൂപ തട്ടി; പ്രമുഖ വ്യവസായിയുടെ മരണത്തില്‍ മലയാളി ദമ്പതികള്‍ പിടിയില്‍
ബംഗളുരു: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനും വ്യവസായിയുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയെ തുടര്‍ന്ന് സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ മലയാളി യുവതിയെയും ഭര്‍ത്താവിനെയും കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റിലായത്. ഇവരുള്‍പ്പെടെ 6 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികള്‍. ഇവര്‍ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കംപാടിയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങള്‍ക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വാട്‌സാപ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ല്‍ കുളൂര്‍…
Read More » -
ഡി അഡിക്ഷന്‍ സെന്ററില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി; പിന്നില്‍ ലഹരി മാഫിയയെന്ന് ബന്ധുക്കള്‍
എറണാകുളം: കളമശ്ശേരിയില്‍ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ലഹരി മാഫിയ ബന്ധം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍. മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. എക്‌സൈസ് മന്ത്രിക്ക് കുടുംബം പരാതി നല്‍കി. ലഹരി ചികിത്സയ്ക്കായി സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച നഗരസഭ ജനപ്രതിനിധിയുടെ മകനെയാണ് അനുവാദമില്ലാതെ കളമശ്ശേരിയിലെ അഡിക്ഷന്‍ സെന്ററില്‍ കടന്നു കയറിയവര്‍ തട്ടിക്കൊണ്ടു പോയത്. ക്ലിനിക്കും യുവാവിന്റെ രക്ഷിതാക്കളും കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്നാണ് പിതാവിന്റെ പരാതി. മകനെ ലഹരി സംഘങ്ങളില്‍ നിന്നു രക്ഷിക്കണമെന്ന് നഗരസഭ കൗണ്‍സിലര്‍ നേരിട്ട് എക്‌സൈസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് നേരെ ലഹരി സംഘത്തില്‍ നിന്ന് വധഭീഷണിയുണ്ടായി ഇതോടെ അന്വേഷണം നിലച്ചു. എന്നാല്‍ യുവാവിനെ കടത്തിക്കൊണ്ടു പോയതല്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ് ഇറങ്ങിപ്പോയതാണെന്നും പൊലീസ് പറയുന്നത്.
Read More » -
വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞു; യുവാവിന് ഒന്നര വര്‍ഷം കഠിനതടവും പിഴയും
തിരുവനന്തപുരം: വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറഞ്ഞു ശല്യം ചെയ്ത യുവാവിന് തടവുശിക്ഷ. ഒന്നരവര്‍ഷം കഠിനതടവും 5,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തൈക്കാട് മേട്ടുക്കട സ്വദേശി ധനുഷിനെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത പ്രതിയെ തമ്പാനൂര്‍ പൊലീസാണ് പിടികൂടിയത്. 2023 ജൂണ്‍ 21-ന് രാവിലെ മേട്ടുക്കട ഭാഗത്തുവെച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
Read More » -
KSRTC ജീവനക്കാരെ പേര്‍ഷ്യന്‍ ഭാഷയില്‍ തെറി പറഞ്ഞു; ചോദ്യംചെയ്തയാളെ ഓട്ടോറിക്ഷ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പേര്‍ഷ്യന്‍ ഭാഷയില്‍ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തയാളെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വിളപ്പില്‍ശാല സ്വദേശി മനു(42)വാണ് അറസ്റ്റിലായത്. തിരുവനന്തപുരം വിതുര ബസ് ഡിപ്പോയ്ക്കു സമീപം ഞായറാഴ്ച രാത്രി 7:30 ആണ് സംഭവം. ബോണക്കാട്ട് പോയി മടങ്ങുകയായിരുന്നു മനുവിനും കുടുംബത്തിനും ബസ് കിട്ടിയില്ല. തുടര്‍ന്ന് ജീപ്പ് വിളിച്ച് വിതുരയില്‍ എത്തി. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറിയ ഇവര്‍ ബസ് നേരത്തെ പുറപ്പെട്ടു എന്ന് ആരോപിച്ച് സെക്യൂരിറ്റിയും സ്റ്റേഷന്‍ മാസ്റ്ററെയും പേര്‍ഷ്യന്‍ ഭാഷയില്‍ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. ആ സമയം സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന തേവിയോട് സ്വദേശി രമണന്‍ ഇത് ചോദ്യം ചെയ്തു. അവിടെ നിന്നു പോയ മനു അല്പസമയത്തിനുശേഷം ഓട്ടോറിക്ഷയുമായെത്തി ഒരു കടയുടെ മുന്നില്‍ നിന്ന രമണനെ ഇടിച്ചുതെറിപ്പിച്ചു. തെറിച്ചു വീണ രമണന്റെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. എല്ല് പൊട്ടിയിട്ടുണ്ട്. ഇദ്ദേഹത്തെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് മനു മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Read More »