Crime

  • ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    കൊല്ലം: വീട്ടിലെത്തിയ അയല്‍വാസിയായ ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അഞ്ചല്‍ പോലീസ് പിടികൂടി. തടിക്കാട് തേവര്‍തോട്ടം കാണിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ മണിക്കുട്ടനെ(35)യാണ് അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത്: മണിക്കുട്ടന്റെ വീട്ടില്‍ കൊതുകുതിരിവാങ്ങാന്‍ എത്തിയ കുട്ടിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. ഭയന്ന് ബഹളംവെച്ച കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പിടിച്ച് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വായകൊണ്ട് കൈയിലെ കെട്ടഴിച്ച് കുട്ടി രക്ഷപ്പെടുകയായിരുന്നു.

    Read More »
  • വായ്പയെടുത്തയാള്‍ മരിച്ചു; ഇടനിലക്കാരനെ ഫൈനാന്‍സ് ഉടമയും സംഘവും മര്‍ദിച്ചു

    പാലക്കാട്: ഫൈനാന്‍സ് സ്ഥാപനത്തില്‍നിന്ന് വായ്പയെടുത്തയാള്‍ മരിച്ചതിനെ തുടര്‍ന്ന് വായ്പക്ക് ഇടനില നിന്നയാളെ ഫൈനാന്‍സ് ഉടമയും സംഘവും മര്‍ദിച്ചു. കുഴല്‍മന്ദം ചിതലി പഴയകളം വീട്ടില്‍ പ്രമോദാണ് (45) മര്‍ദനത്തിനിരയായത്. പരിക്കേറ്റ പ്രമോദിനെ കുഴല്‍മന്ദം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. കുഴല്‍മന്ദത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പ്രമോദ് സുഹൃത്ത് കഞ്ചിക്കോട് സന്ദീപിന് 25000 രൂപ വായ്പയെടുത്ത് നല്‍കിയിരുന്നു. വായ്പാ ഈടായി പ്രമോദിന്റെ ആര്‍.സി ബുക്കും സന്ദീപിന്റെ രണ്ട് ചെക്ക് ലീഫും നല്‍കി. പലിശയിനത്തില്‍ കുറച്ച് തുക സന്ദീപ് നല്‍കിയിരുന്നു. എന്നാല്‍, നാല് മാസം മുമ്പ് സന്ദീപ് മരിച്ചു. വായ്പാതുക തിരിച്ച് ലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഫൈനാന്‍സ് ഉടമയും സംഘവും പ്രമോദിന്റെ വീട്ടിലെത്തി ഭാര്യ അനിതയെയും മകളെയും ഭീഷണിപ്പെടുത്തുകയും വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന ബൈക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പ്രമോദ് സംഘത്തെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തു. ആ സമയം ഫൈനാന്‍സ് ഉടമ കാറുകൊണ്ട് ഇടിച്ച് പ്രമോദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ വേണ്ടി പ്രമോദ് കാറിന്റെ…

    Read More »
  • പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു; പനമരത്ത് വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം

    വയനാട്: പനമരത്ത് എല്‍.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം. 11 ാം വാര്‍ഡ് മെമ്പറായ ജനതാദളിലെ ബെന്നി ചെറിയാനെയാണ് ഒരു സംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി പനമരം ടൗണില്‍ വെച്ചായിരുന്നു ആക്രമണം ഗുരുതരമായി പരിക്കേറ്റ ബെന്നിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബെന്നി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു, ഇരുമ്പ് വടി കൊണ്ടായിരുന്നു ആക്രമണം, തലയ്ക്ക് അടിച്ചത് തടഞ്ഞതിനെ തുടര്‍ന്ന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ആഴ്ച, പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിന്റെ ആസിയ ടീച്ചറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. എല്‍.ഡി.എഫ് അംഗമായ ബെന്നി ചെറിയാന്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തതോടെ എല്‍.ഡി.എഫിന് പനമരം പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. 29ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. വധ ഭീഷണിയുണ്ടെന്ന് കാണി്ച്ച് ബെന്നി കഴിഞ്ഞ ദിവസം എസ്.പിക്ക് പരാതി നല്‍കിയിരുന്നു.

    Read More »
  • ലഹരിക്കടിമയായ മകന്‍ സൗദിയില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തി; കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, ദേഹമാസകലം കടിച്ചുപറിച്ചു

    റിയാദ്: സൗദിയിലെ ജുബൈലില്‍ ഇന്ത്യക്കാരനെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. സേഫ്റ്റി ടെക്നീഷ്യനായി ജോലി ചെയ്തു വന്നിരുന്ന ഉത്തര്‍ പ്രദേശ് ലഖ്നൗ സ്വദേശി ശ്രീകൃഷ്ണ ബ്രിജ്നാഥ് യാദവിനെയാണ് മകന്‍ കുമാര്‍ യാദവ് അതിദാരുണമായി കൊലപ്പെടുത്തിയത്. കേസില്‍ മകന്‍ പിടിയിലായി. ബ്രിജ്നാഥിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലും ശരീരമാസകലം കടിച്ച് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. സൗദി സുരക്ഷാ വിഭാഗത്തില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. ലഹരിക്ക് അടിമയായ മകനെ അതില്‍നിന്ന് രക്ഷിക്കാനായി ഒന്നര മാസം മുമ്പാണ് ബ്രിജ്നാഥ് സൗദിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, ഇവിടെയെത്തിയ മകന്‍ ലഹരി വസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അക്രമാസക്തനാവുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, സൈഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗദി സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

    Read More »
  • ആതിര കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാം സുഹൃത്ത്; കൂടെ വരാനുള്ള ആവശ്യം നിരസിച്ചത് കൊലയ്ക്ക് കാരണമെന്ന് പൊലീസ്

    തിരുവനന്തപുരം: കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് ജോണ്‍സണ്‍. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. അങ്ങനെയാണ് രണ്ടുപേരും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് തക്കം പാര്‍ത്ത് ഒരാഴ്ചയോളം ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊല്ലത്തെ സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ജോണ്‍സണ്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതി കൊണ്ടുപോയ വീട്ടമ്മയുടെ സ്‌കൂട്ടര്‍ പൊലീസ്…

    Read More »
  • ലോട്ടറിയടിച്ചതിനുള്ള പാര്‍ട്ടിക്കിടെ തലയ്ക്ക് അടിയേറ്റു; യുവാവ് ഗുരുതരാവസ്ഥയില്‍

    കണ്ണൂര്‍: തലയ്ക്ക് അടിയേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍. കായലോട് കുണ്ടല്‍കുളങ്ങര  കെ.ശ്രീജേഷ് (42) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പിണറായി പോലീസില്‍ ബന്ധപ്പെട്ടെങ്കിലും രണ്ടാഴ്ചയിലേറെയായിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഡിസംബര്‍ 27-ന് വൈകിട്ട് 5.30-ന് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞാണ് മകന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നാണ് ശ്രീജേഷിന്റെ അച്ഛന്‍ കെ.നാരായണന്‍ പറയുന്നത്. രാത്രി വൈകിയും തിരിച്ചെത്തിയില്ല. ശനിയാഴ്ച രാവിലെയായിട്ടും വീട്ടിലെത്താതായതോടെ തിരക്കിയെങ്കിലും വിവരം ലഭിച്ചില്ല. ഞായറാഴ്ച അയല്‍ക്കാരനാണ് മകന് അപകടം പറ്റിയെന്നും അടിയന്തരമായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തണമെന്നും പറഞ്ഞത്. ആശുപത്രിയിലെത്തിയെങ്കിലും ശ്രീജേഷ് അവിടെ ചികിത്സ തേടിയില്ലെന്ന് അറിഞ്ഞതിനാല്‍ മടങ്ങി. കൂട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും അദ്ദേഹം പറയുന്നു. ശ്രീജേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് ഞായറാഴ്ച വൈകിട്ട് നാലിന് പോലീസ് വീട്ടിലെത്തി അറിയിച്ചു. നാരായണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുമ്പോഴേക്കും…

    Read More »
  • ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ കൊല്ലപ്പെടാത്തതില്‍ നിരാശ; വേണുവിന്റെ കുടുംബത്തിന് ‘പണി’ കൊടുക്കുമെന്ന് പറഞ്ഞു, കുറ്റബോധമില്ലാതെ ഋതു

    എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന കേസില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി. അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്ന് പ്രതി മൊഴി നല്‍കി. ഇന്നലെ റിതു ജയന്റെ വീട് അടിച്ചുതകര്‍ത്തിരുന്നു. ഒരു വിഭാഗം നാട്ടുകാരാണ് ആക്രമണം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ പിരിച്ചുവിട്ടു. സംഭവത്തില്‍ രണ്ടുപേരെ വടക്കേക്കര പൊലീസ് പിടികൂടിയിരുന്നു. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൊല നടത്തിയതില്‍ ഋതുവിന് കുറ്റബോധമില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. കൊല്ലപ്പെട്ടവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പ്രതി സുഹൃത്തുക്കളോട് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേ?ഹം വ്യക്തമാക്കി. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ല. വേണുവിന്റെ കുടുംബത്തിന് പണി കൊടുക്കുമെന്ന് പ്രതി…

    Read More »
  • ഷാരോണിന് മുമ്പ് നാല് കാമുകന്‍മാര്‍! ഗ്രീഷ്മയുടെ മുന്നിലെ പല്ല് നഷ്ടമായതിങ്ങനെ…

    തിരുവനന്തപുരം: ഷാരോണിനെ പ്രണയിക്കുന്നതിന് മുമ്പ് ഗ്രീഷ്മയ്ക്ക് നാല് പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ഗ്രീഷ്മയുടെ അയല്‍വാസികള്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ബന്ധുവായ ഇയാള്‍ പറയുന്നു. ആദ്യഭര്‍ത്താവ് മരണപ്പെടുമെന്ന് ജാതകത്തില്‍ പറയുന്നത് ഗ്രീഷ്മ വിശ്വസിച്ചിരുന്നുവെന്നും, ഇതിന് ഇരയായി മാറ്റുകയായിരുന്നു പ്രണയബന്ധങ്ങളെ എന്നുമാണ് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു യുവാവുമായി ബൈക്കില്‍ ചുറ്റുന്നതിനിടെ സംഭവിച്ച ആക്സിഡന്റിലാണ് ഗ്രീഷ്മയുടെ മുന്‍വശത്തെ പല്ല് പോയതെന്ന ആരോപണവും നാട്ടുകാരില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഷാരോണിനോട് ഗ്രീഷ്മ തന്നെ ജാതകത്തിലെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അയാള്‍ വിശ്വസിച്ചിരുന്നില്ല. നാഗര്‍കോവിലിലുള്ള സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ തന്നെ ഷാരോണില്‍ നിന്നകലാന്‍ ഗ്രീഷ്മയില്‍ ശ്രമിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ട് ഷാരോണിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. ഷാരോണിന്റെ വീട്ടില്‍ വച്ചാണ് ഗ്രീഷ്മയെ താലി കെട്ടിയത്. തമിഴ്നാട് അതിര്‍ത്തിയിലെ കുഴിത്തുറ പാലത്തിന് സമീപത്ത് വച്ചാണ് ഇരുവരും പലപ്പോഴും കണ്ടുമുട്ടിയിരുന്നത്. നവംബര്‍ മാസത്തില്‍ വീട്ടില്‍നിന്ന് ഇറങ്ങിവരാമെന്ന് ഷാരോണിന് ഗ്രീഷ്മ വാക്കുനല്‍കിയിരുന്നു. ജാതകദോഷം അവസാനിപ്പിക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യമെന്നും ബന്ധു പറയുന്നു. പൈശാചിക…

    Read More »
  • ഹോട്ടല്‍മുറി മണിയറയായി; വീട്ടിലും പള്ളിയിലും താലികെട്ട്, എല്ലാത്തിനും തുടക്കം ആ ബസ് യാത്ര

    തിരുവനന്തപുരം: മൂന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമ വാദത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ വിധിച്ചത്. കാമുകനായിരുന്ന ഷാരോണ്‍ രാജിന് കളനാശിനി നല്‍കിയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കാന്‍ ഷാരോണ്‍ ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. 2022 ഒക്ടോബര്‍ മാസം 14ാം തീയതിയാണ് ഷാരോണിന് വിഷം നല്‍കിയത്. ലൈംഗിക ബന്ധം നടത്താനെന്ന വ്യാജേന വീട്ടിലേക്ക് പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം നടത്തിയത്. കൃത്യം 11ാം ദിവസം ഒക്ടോബര്‍ 25നാണ് ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ഷാരോണ്‍ മരിച്ചത്. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ ആയിരുന്നു മരണം സംഭവിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. 2021 ഒക്ടോബറിലാണ് ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വച്ചായിരുന്നു ഷാരോണും ഗ്രീഷ്മയും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതുമെന്നും…

    Read More »
  • കോട്ടയം നഗരസഭയിലെ 2.39 കോടിയുടെ പെന്‍ഷന്‍ തട്ടിപ്പ്; സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാര്‍ശ

    കോട്ടയം: നഗരസഭയില്‍ മുന്‍ ജീവക്കാരന്‍ നടത്തിയ 2.39 കോടിയുടെ പെന്‍ഷന്‍ തട്ടിപ്പ്‌കേസില്‍ സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാര്‍ശ. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതില്‍ നടപടിക്ക് ശിപാര്‍ശ ചെയ്തുള്ള LSGD ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു. ഇടത് യൂണിയന്‍ അംഗവും സെക്രട്ടറിയുമായ അനില്‍ കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 211 കോടി കാണാതായെന്ന പുതിയ വിവാദത്തിനിടെയാണ് പെന്‍ഷന്‍ തട്ടിപ്പിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പെന്‍ഷന്‍ തട്ടിപ്പ് പുറത്തു വന്നു അഞ്ചു മാസം കഴിഞ്ഞിട്ടും പ്രതിയായ മുന്‍ ക്ലര്‍ക്ക് അഖില്‍ സി. വര്‍ഗീസിനെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് LSGD ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേണ റിപ്പോര്‍ട്ടില്‍ ഗൗരവതരമായ കണ്ടെത്തലുകളും ശിപാര്‍കളും ഉണ്ട്. സെക്രട്ടറി അനില്‍ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ റിപ്പോട്ടില്‍ നടപടിക്ക് ശിപാര്‍ശ ചെയ്യുന്നു. തട്ടിപ്പ് നടത്തിയ മുന്‍ ക്ലര്‍ക്ക് അഖിന്റെ ഫയലുകള്‍ ജൂനിയര്‍ സൂപ്രണ്ടോ അക്കൗണ്ടന്റോ പരിശോധിച്ചില്ല. ട്രഷറിയിലേക്കു നല്‍കുന്നതിനൊപ്പം സെക്രട്ടറി അനില്‍ കുമാര്‍ സാക്ഷ്യപ്പെടുത്തിയ…

    Read More »
Back to top button
error: