Breaking NewsLead NewsNEWSpoliticsWorld

‘ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?’; 168 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാൻ

ടെഹ്റാൻ: തെക്കൻ ഇറാനിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 168 കുരുന്നുകൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികർക്കെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഉന്നത യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി.

“ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?” എന്ന ചോദ്യത്തോടെയാണ് ഇറാൻ എംബസികൾ സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചത്. യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് സ്പ്രൂവൻസി’ലെ കമാൻഡർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

Signature-ad

മിനാബിലെ ‘ഷജറേ തയ്യിബ’ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ പ്രയോഗിക്കാൻ ഉത്തരവിട്ടത് ഇവരാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇതൊരു മനഃപൂർവമായ കൂട്ടക്കൊലയാണെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഇറാന്റെ നിലപാട്.

ഫെബ്രുവരി 28-നായിരുന്നു ലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. സ്കൂളിന് സമീപമുള്ള സൈനിക താവളം ലക്ഷ്യം വെച്ചുള്ള ആക്രമണം ഇന്റലിജൻസ് പിഴവ് മൂലം സ്കൂളിൽ പതിച്ചതാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും, ഇറാൻ ഇത് തള്ളിക്കളയുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: