Crime

  • കാട്ടുപന്നിയെ വെടിവെച്ച് കൊന്നത് വനംവകുപ്പ്; കുഴിച്ചിട്ടവര്‍ മാന്തിക്കൊണ്ടു പോയി ഇറച്ചിയാക്കി, അറസ്റ്റ്

    കൊല്ലം: ഏരൂരില്‍ വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ ജഡം കുഴിച്ചിട്ടവര്‍ രാത്രി എത്തി പുറത്തെടുത്ത് ഇറച്ചിയാക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഏരൂര്‍ വിളക്കുപാറ സ്വദേശി ജോബിന്‍ ജോസഫാണ് വനംവകുപ്പിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ കറുപ്പയ്യ സുരേഷ് ഒളിവിലാണ്. ഏരൂരില്‍ കൃഷി ചെയ്യാന്‍ കഴിയാത്ത വിധം കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതരെത്തി പന്നിയെ വെടിവെച്ച് കൊന്നത്. വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ നിയമ പ്രകാരം തന്നെ ജഡം സംസ്‌കരിച്ചിരുന്നു. വിളക്കുപാറ സ്വദേശി ജോബിന്‍ ജോസഫ്, കറുപ്പയ്യ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പന്നിയുടെ ജഡം കുഴിച്ചു മൂടിയത്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് എല്ലാവരും മടങ്ങി. എന്നാല്‍ രാത്രിയോടെ ജോബിനും കറുപ്പയ്യ സുരേഷും ജഡം സംസ്‌കരിച്ച സ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് കുഴിച്ചുമൂടിയ ജഡം പുറത്തെടുത്ത് ഇറച്ചിയാക്കി പങ്കിട്ടു. സംഭവം അറിഞ്ഞ അഞ്ചല്‍ റെയിഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. പന്നിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ്…

    Read More »
  • അനുസരണകേട് കാട്ടിയതിന് ദത്തുപുത്രന്റെ പുറത്ത് കയറി ഇരുന്ന് 154 കിലോ ഭാരമുള്ള അമ്മ; പത്ത് വയസ്സുകാരന്റെ മരണത്തില്‍ 48 കാരിക്ക് വധശിക്ഷ

    ന്യൂയോര്‍ക്ക്: അനുസരണകേട് കാട്ടിയതിന് പത്തുവയസ് പ്രായമുള്ള ദത്തുപുത്രന്റെ പുറത്ത് കയറിയിരുന്നു ക്രൂരമായി കൊലപ്പെടുത്തിയ 48കാരിക്ക് വധശിക്ഷ വിധിച്ച് കോടതി. 154 കിലോ ഭാരമുള്ള സ്ത്രീയാണ് മകന്‍ അനുസരണ കാട്ടിയതിന് അതിക്രൂരമായ ശിക്ഷ നടപ്പിലാക്കിയത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. അമിത ഭാരമുള്ള ഇവര്‍ കുഞ്ഞിന്റെ പുറത്ത് കയറി ഇരുന്നതിന് പിന്നാലെ കുഞ്ഞ് മരണപ്പെടുക ആയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഡകോട്ട സ്റ്റീവന്‍സണ്‍ എന്ന കുഞ്ഞ് മരിച്ചത്. മകന്‍ മരിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ഒക്ടോബറിലാണ് ജെന്നിഫര്‍ ലീ വില്‍സണ്‍ കുറ്റസമ്മതം നടത്തിയത്. ഇതോടെ ദത്തു പുത്രനെ കൊലപ്പെടുത്തിയ കേസില്‍ 48കാരിക്ക് ഇന്ത്യാനയിലെ കോടതി വധശിക്ഷ വിധിക്കുക ആയിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യാനയിലെ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. അനുസരണക്കേട് കാട്ടിയതിന് വളര്‍ത്തുപുത്രന്റെ പുറത്ത് അഞ്ച് മിനിറ്റോളം സമയം കയറി ഇരുന്നതായാണ് 48കാരി കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. മകന്‍ ചലിക്കുന്നില്ലെന്നും പള്‍സ് ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ട് 48കാരി തന്നെയാണ് വൈദ്യ സഹായം തേടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഇതോടെ…

    Read More »
  • ഭര്‍ത്താവും കാമുകിയുമായുള്ള ‘സല്ലാപം’ ചോര്‍ത്തി കേള്‍പ്പിച്ചു, വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭര്‍ത്താവിന്റെ പരാതിയില്‍ ‘കുടുംബം’കലക്കിക്കെതിരേ കേസെടുത്തു

    പത്തനംതിട്ട: ഭര്‍ത്താവും കാമുകിയുമായുള്ള സംസാരം മൊബൈല്‍ഫോണില്‍ നിന്ന് ചോര്‍ത്തി ഭാര്യയെ കേള്‍പ്പിച്ചു. ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു. തണ്ണിത്തോട് കാര്‍ത്തിക ഭവനം നവീന്‍ പ്രസാദി(30)നെതിരേയാണ് തണ്ണിത്തോട് പോലീസ് കേസെടുത്തിരിക്കുന്നത്. തണ്ണിത്തോട് സ്വദേശിയായ 56 കാരനാണ് പരാതിക്കാരന്‍. ഇദ്ദേഹം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ അറിവുള്ളയാളല്ല. ഫോണ്‍ ഹാങ് ആയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ആദ്യത്തെയാഴ്ച പരാതിക്കാരന്‍ നവീന് പരിശോധനയ്ക്ക് നല്‍കി. ഫോണ്‍ പരിശോധിച്ച നവീന്‍ അതിലെ കാള്‍ റെക്കോഡുകളും മറ്റും സ്വന്തം ഫോണിലേക്ക് മാറ്റുകയും പിന്നീട് പരാതിക്കാരന്റെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്ന് പറയുന്നു. പരാതിക്കാരന്‍ വീട്ടിലില്ലാത്ത സമയം നോക്കി അവിടെ എത്തിയ നവീന്‍ പരാതിക്കാരന്റെ ഭാര്യയെ ശബ്ദരേഖകള്‍ കേള്‍പ്പിക്കുകയും സന്ദേശങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് മനംനൊന്ത പരാതിക്കാരന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് കാട്ടി എസ്.പിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഐ.ടി ആക്ടിലെ 66,43 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

    Read More »
  • 20 പേര്‍ക്ക് 2000 രൂപ വീതം നല്‍കി, സ്വത്തുക്കള്‍ ട്രസ്റ്റിന്; മകന്റെ ഓര്‍മദിനത്തില്‍ അവരും മടങ്ങി…

    തിരുവനന്തപുരം: ഏക മകന്റെ വേര്‍പാടില്‍ മനം നൊന്ത് കഴിഞ്ഞിരുന്ന ദമ്പതികളെ മകന്റെ ഒന്നാം ഓര്‍മദിനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടട അറപ്പുര ക്ഷേത്രത്തിനു സമീപം അറപ്പുര ലെയ്ന്‍ ഹൗസ് നമ്പര്‍ 53 എയില്‍ സ്‌നേഹദേവ് (61), ഭാര്യ ശ്രീകല (56) എന്നിവരെയാണ് മഠത്തുവിളാകം കടവിനു സമീപം നെയ്യാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ നാട്ടുകാരാണ് ആദ്യം ശ്രീകലയുടെയും പിന്നാലെ സ്‌നേഹദേവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരയില്‍ എത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ കാര്‍ അരുവിപ്പുറം ക്ഷേത്രത്തിനു സമീപം കണ്ടെത്തി. ദമ്പതികളുടെ മകന്‍ ശ്രീദേവ് (22) മരിച്ചത് കഴിഞ്ഞവര്‍ഷം ഫെബ്രുവരി 3ന് ആണെങ്കിലും നക്ഷത്രപ്രകാരം ഇന്നലെയായിരുന്നു വാര്‍ഷികച്ചടങ്ങു ദിനം. പേരൂര്‍ക്കട ലോ കോളജ് ലോ അക്കാദമിയിലെ അവസാന വര്‍ഷ നിയമ വിദ്യാര്‍ഥിയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ച ശ്രീദേവിനെ പരിശോധിച്ച ഡോക്ടര്‍, ഇസിജിയില്‍ വ്യതിയാനം…

    Read More »
  • ഡിസിസി ട്രഷറുടെ ആത്മഹത്യകുറിപ്പില്‍ വയനാട് എം.പിയുടെ സ്റ്റാഫംഗങ്ങളുടെ പേരും

    വയനാട്: അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യകുറിപ്പില്‍ വയനാട് എം.പിയുടെ സ്റ്റാഫംഗങ്ങളുടെ പേരും. പ്രിയങ്ക ഗാന്ധി എം.പിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം രതീഷ് കുമാര്‍, രാഹുല്‍ ഗാന്ധി എം.പിയായിരുന്നപ്പോള്‍ ഓഫീസിലുണ്ടായിരുന്ന മുജീബ് കെ.എ എന്നിവരുടെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയ്ക്ക്് ഏഴ് ലക്ഷം കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇത് തിരിച്ചു കൊടുക്കാന്‍ എം.എല്‍.എ തയ്യാറാകാതെ വന്നപ്പോള്‍ ഇരുവരുടെയും സാലറി സര്‍ട്ടിഫിക്കറ്റ് വച്ച് ലോണ്‍ എടുക്കേണ്ടി വരുമെന്നും കുറിപ്പില്‍ പറയുന്നു. 2017- 18 വര്‍ഷമാണ് കുറിപ്പില്‍ പറയുന്ന സംഭവം നടന്നത്. അന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന മുജീബ് എം. പി ഓഫീസില്‍ ഗാന്ധി ചിത്രം തകര്‍ത്ത കേസിലെ പ്രതിയാണ്. അതേസമയം, വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യ പ്രേരണ കേസില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്നലെ രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരായ എം.എല്‍.എയെ ആറുമണിക്കൂറോളം…

    Read More »
  • പൊതുമദ്ധ്യത്തില്‍ അപമാനിച്ചു, സിനിമയില്‍ നിന്ന് മാറ്റി നിറുത്തി; സാന്ദ്രാ താേമസിന്റെ പരാതിയില്‍ ഉണ്ണികൃഷ്ണനെതിരെ കേസ്

    കൊച്ചി: നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പൊതുമദ്ധ്യത്തില്‍ അപമാനിച്ചുവെന്നാണ് പരാതി. നിര്‍മാതാവായ ആന്റോ ജോസഫാണ് കേസിലെ രണ്ടാം പ്രതി. കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റിനിറുത്തിയെന്നും സാന്ദ്രയുടെ പരാതിയില്‍ പറയുന്നുണ്ട്. ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്ന് തന്നെ മാറ്റി നിറുത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടു, തൊഴില്‍ സ്വാതന്ത്ര്യത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയെത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. തുടര്‍ന്ന് ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഹേമാ…

    Read More »
  • കുടുംബം ഉപേക്ഷിച്ച് വരാന്‍ ആതിരയെ നിര്‍ബന്ധിച്ചു, പിന്നെ ഭീഷണി; ഒടുവില്‍ കൊലപാതകം

    തിരുവനന്തപുരം: കഠിനംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ക്കടന്ന് യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ ജോണ്‍സണ്‍ വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണെങ്കിലും ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. ദീര്‍ഘകാലം എറണാകുളത്തായിരുന്നു താമസം. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിറയെ റീലുകളുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി തന്നെയാണ് ആതിരയുമായി അടുത്തത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തികയിടപാടുകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിരയെ ഇയാള്‍ ഭീഷണിപ്പെടുത്തിയ വിവരം ഭര്‍ത്താവ് രാജീവിനും അറിയാമായിരുന്നു. ഇടയ്ക്കിടെ പ്രതി കഠിനംകുളം പരിസരത്തു വന്ന് താമസിക്കാറുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പെരുമാതുറ ജങ്ഷനിലെ ഒരു കെട്ടിടത്തിലായിരുന്നു ഇവിടെ വരുമ്പോള്‍ ഇയാളുടെ താമസം. വിവിധ ജോലികള്‍ക്കായി വന്നുവെന്നായിരുന്നു വീട്ടുടമയോടു പറഞ്ഞിരുന്നത്. ജോണ്‍സണ്‍ കോട്ടയത്ത് പിടിയിലായപ്പോള്‍ വിഷം കഴിച്ച നിലയിലായിരുന്നു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെ കഴുത്തിനു കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഇയാള്‍ക്കെതിരേ…

    Read More »
  • ജയിലില്‍ മുടിമുറിച്ചതോടെ അസ്വസ്ഥത; ‘മണവാള’ന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍

    തൃശൂര്‍: കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വധശ്രമ കേസില്‍ റിമാന്‍ഡിലായി തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിയ യുട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹിന്‍ ഷായുടെ മുടിയാണ് ജയില്‍ ചട്ടപ്രകാരം മുറിച്ചത്. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കുടകില്‍നിന്ന് പിടികൂടിയത്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കിയിരുന്നു. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൃശൂര്‍ പൂരദിവസം കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളജ് വിദ്യാര്‍ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു.

    Read More »
  • മകന്റെ മരണത്തില്‍ മനോവേദന; കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍; നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കി

    തിരുവനന്തപുരം: നെയ്യാറില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ശ്രീകലയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് സമീപത്ത് നിന്നും സ്നേഹദേവിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരും കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകന്റെ വേര്‍പാടില്‍ ഇരുവരും മനോവിഷമത്തിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ ഏക മകന്‍ മരിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.  

    Read More »
  • ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ചു; കുറ്റം സമ്മതിച്ച് വിമുക്തടന്‍

    ഹൈദരാബാദ്: ഭാര്യയെ വെട്ടിക്കൊന്ന ശേഷം കഷണങ്ങളാക്കി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചുവെന്ന് വിമുക്തടന്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന വിമുക്തടന്‍ ഗുരു മൂര്‍ത്തി (45) യാണ് ഭാര്യയെ കാണാതായതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ താന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. 35 കാരിയായ വെങ്കട മാധവിയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 16 ന് വെങ്കട മാധവിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസിന് ഗുരുമൂര്‍ത്തിയെ സംശയം തോന്നി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് താന്‍ കൊലപ്പെടുത്തിയതാണെന്ന് ഗുരുമൂര്‍ത്തി സമ്മതിച്ചത്. ”യുവതിയെ കാണാതായതായി മാതാപിതാക്കള്‍ ഞങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും അവരോടൊപ്പം വന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഇയാളെ സംശയം തോന്നി, അയാളെ ചോദ്യം ചെയ്തു. അയാള്‍ കുറ്റം സമ്മതിച്ചു.” പോലീസ് ഇന്‍സ്‌പെക്ടര്‍ നാഗരാജു പറഞ്ഞു. ഭാര്യയുടെ മൃതദേഹം കുളിമുറിയില്‍ വെച്ച് വെട്ടിനുറുക്കിയ ശേഷം പ്രഷര്‍ കുക്കറില്‍ പാകം ചെയ്തുവെന്നും. ശേഷം, എല്ലുകള്‍ വേര്‍തിരിച്ച്, ഒരു പൊടിച്ച്, വീണ്ടും…

    Read More »
Back to top button
error: