റിയാദ്: സൗദിയിലെ ജുബൈലില്‍ ഇന്ത്യക്കാരനെ മകന് ക്രൂരമായി കൊലപ്പെടുത്തി. സേഫ്റ്റി ടെക്നീഷ്യനായി ജോലി ചെയ്തു വന്നിരുന്ന ഉത്തര്‍ പ്രദേശ് ലഖ്നൗ സ്വദേശി ശ്രീകൃഷ്ണ ബ്രിജ്നാഥ് യാദവിനെയാണ് മകന് കുമാര്‍ യാദവ് അതിദാരുണമായി കൊലപ്പെടുത്തിയത്. കേസില്‍ മകന് പിടിയിലായി.
ബ്രിജ്നാഥിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലും ശരീരമാസകലം കടിച്ച് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. സൗദി സുരക്ഷാ വിഭാഗത്തില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്.
ലഹരിക്ക് അടിമയായ മകനെ അതില്‍നിന്ന് രക്ഷിക്കാനായി ഒന്നര മാസം മുമ്പാണ് ബ്രിജ്നാഥ് സൗദിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, ഇവിടെയെത്തിയ മകന് ലഹരി വസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അക്രമാസക്തനാവുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, സൈഫുദ്ദീന് എന്നിവരുടെ നേതൃത്വത്തില്‍ സൗദി സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.