Crime
-
പുത്തന്‍വേലിക്കരയില്‍ നാലു വയസുകാരിക്ക്് പീഡനം; ബ്രാഞ്ചംഗത്തെ പുറത്താക്കി സി.പി.എം; യാതൊരുവിധ സംരക്ഷണവും നല്‍കില്ലെന്ന് മുഖ്യമന്ത്രി
എറണാകുളം: പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തേലത്തുരുത്ത് ബ്രാഞ്ച് അംഗം ബി.കെ. സുബ്രഹ്‌മണ്യനെതിരേയാണ് നടപടി. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ബ്രാഞ്ച് കമ്മിറ്റി കൂടി നടപടികള്‍ പ്രഖ്യാപിച്ചു. അതിനു ശേഷം ഏരിയ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു. പരാതി വരികയും കേസെടുക്കുകയും ചെയ്ത ശേഷം സുബ്രഹ്‌മണ്യന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇത്രയും ദിവസമായിട്ടും അറസ്റ്റിലേക്കോ മറ്റുനടപടിക്രമങ്ങളിലേക്കോ പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 15-നാണ് പോലീസ് കേസെടുത്തത്. പീഡനവിവരം ചോദിക്കാന്‍ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്. 4 വയസ്സുകാരിയെ പീഡിപ്പിച്ചു; ബ്രാഞ്ചംഗത്തിനെതിരേ കേസ്, ചോദിക്കാനെത്തിയ പിതാവിനെ മര്‍ദിച്ചു അതേസമയം, ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്കു യാതൊരുവിധ സംരക്ഷണവും നല്‍കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കേസിന്റെ കാര്യത്തിലും കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ…
Read More » -
ബാങ്ക് കൊള്ളയടിച്ച കേസിലടക്കം പ്രതി, സ്‌കൂളിനടുത്ത് വാടകവീട്ടില്‍നിന്ന് പിടിയിലായത് 50 ചാക്ക് ഹാന്‍സുമായി
ആലപ്പുഴ: മുളക്കുഴയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം ജില്ല ലഹരി വിരുദ്ധ സ്‌കോഡും ചെങ്ങന്നൂര്‍ പൊലീസും സംയുക്തമായി പിടിച്ചെടുത്തു. പത്തനംതിട്ട മെഴുവേലി പുത്തന്‍ പറമ്പില്‍ ബിനുവിനെ (52) അറസ്റ്റു ചെയ്തു. 50പരം ചാക്ക് ഹാന്‍സാണ് പിടിച്ചെടുത്തത്. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂര്‍ ഡിവൈ എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ സി.ഐ വിപിനും പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബാങ്ക് കൊള്ളയടിച്ചത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസില്‍ ബിനു പ്രതിയാണെന്നും സ്‌കൂളിനോട് ചേര്‍ന്ന് വലിയ വീട് വാടകയ്ക്ക് എടുത്ത് മാസങ്ങളായി ലഹരി വസ്തുക്കള്‍ സ്റ്റോക്ക് ചെയ്ത് വിതരണം നടത്തിവരികയാണെന്നും സമാന കേസുകളില്‍ നേരത്തെയും പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു
Read More » -
കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി, പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിരയും!
തിരുവനന്തപുരം: കഠിനംകുളത്തു പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍, വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു 30) ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളില്‍ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. ഇതു പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് വ്യക്തമാക്കി. ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നല്‍കി. ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്. ആതിരയുടെ സ്‌കൂട്ടറില്‍ തന്നെയാണു കൊലപാതകി കടന്നുകളഞ്ഞത്. ഈ സ്‌കൂട്ടര്‍ പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതി ട്രെയിനില്‍…
Read More » -
ബന്ധുവായ യുവാവിനെ തലയ്ക്കടിച്ചു കൊന്നു, അച്ഛനും മകനും അറസ്റ്റിൽ
കണ്ണൂർ വലിയ അരീക്കാമലയിലെ വീട്ടിൽ അനീഷ് എന്ന 40കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ബന്ധുക്കളായ അച്ഛനെയും മകനെയും കുടിയാന്മല പൊലിസ് അറസ്റ്റു ചെയ്തു. അയൽവാസികളായ ചപ്പിലി പത്മനാഭൻ (55) മകൻ ജിനൂപ് (25) എന്നിവരാണ് അറസ്റ്റിലാത്. അനീഷിൻ്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് പത്മനാഭൻ. തലയ്ക്ക് ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ചോര വാർന്നൊഴുകി അനീഷ് ഇവരുടെ വീട്ടു വരാന്തയിൽ വീണു മരിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയ പൊലിസ് ഇന്നലെ (ചൊവ്വ) പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വാക്കു തർക്കത്തിനിടയിൽ അനീഷിനെ ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ മർദ്ദിച്ചതായി പ്രതികൾ സമ്മതിച്ചത്. ശനിയാഴ്ച്ച രാത്രി, ബഹളം കേട്ടതിനെ തുടർന്ന് അനീഷ് ഇവരുടെ വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് വീട്ടു വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്. കണ്ണൂർ റൂറൽ പൊലിസ് കമ്മിഷണർ അനുജ് പലി…
Read More » -
അധ്യാപകന്‍ ഫോണ്‍ പിടിച്ചുവെച്ചു; തീര്‍ത്തുകളയുമെന്ന് വിദ്യാര്‍ഥിയുടെ ഭീഷണി
പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഫോണ്‍ വാങ്ങിയതിലും വിദ്യാര്‍ഥി പ്രശ്നമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിക്കുന്നത്.സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകര്‍ ഇതുവരെ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം സംഭവത്തില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
Read More » -
വെടിവയ്പ് കേസിലെ പ്രതിയായ ലേഡിഡോക്ടറുടെ പീഡനപരാതി; വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത്തിനെയാണ് കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ ഭാര്യയെ വീട്ടില്‍ കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച് പരുക്കേല്‍പ്പിച്ച സംഭവത്തിലാണ് വനിതാ ഡോക്ടര്‍ പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വച്ച് 2021 ഓഗസ്റ്റില്‍ സുജിത്ത് ബലപ്രയോഗത്തിലൂടെ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഇതിനു ശേഷം പെട്ടന്ന് സൗഹൃദം അവസാനിപ്പിച്ച ദേഷ്യത്തിലാണു സുജിത്തിന്റെ ഭാര്യയെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണു വെടിവയ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്. ശാരീരിക ബന്ധത്തിനു താല്‍പര്യം ഇല്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് സുജിത്തിനെതിരെ പൊലീസ് ചുമത്തിയത്. 42 കിലോമീറ്റര്‍ കാറോടിച്ചു തിരുവനന്തപുരം നഗരമധ്യത്തിലെ വീട്ടിലെത്തി ആയിരുന്നു പ്രതിയായ വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെടിവച്ചത്. കുറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണു പ്രതിയെത്തിയത്. കുറിയര്‍…
Read More » -
നിക്കാഹിന്റെ തലേന്ന് വരന്റെ വീട്ടിലെത്തി, കല്യാണം മുടക്കി; പെണ്‍വീട്ടുകാരുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
മലപ്പുറം: തിരൂരില്‍ യുവതിയുടെ കല്യാണം മുടക്കിയ യുവാവ് അറസ്റ്റില്‍. അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ് (31)നെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടായി സ്വദേശിയുടെ മകളുടെ വിവാഹമാണ് റാഷിഫ് മുടക്കിയത്. വിവരമറിഞ്ഞ യുവതിയുടെ കുടുംബം റാഷിഫിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നിക്കാഹ് നടക്കാനിരുന്ന യുവതിയുടെ വിവാഹമാണ് പ്രതി മുടക്കിയത്. വിവാഹത്തലേന്ന് വരന്റെ വീട്ടുകാരെ സമീപിച്ച് ഇയാള്‍ യുവതിയെപ്പറ്റി മോശമായ അഭിപ്രായം പറയുകയും വരന്റെ വീട്ടുകാരെ നിക്കാഹില്‍ നിന്നും പിന്തിരിപ്പിക്കുകയും ആയിരുന്നുവെന്ന് തിരൂര്‍ പൊലീസ് പറഞ്ഞു. നിക്കാഹ് മുടങ്ങിയതിന് പിന്നാലെ കാരണം അന്വേഷിച്ചപ്പോഴാണ് യുവതിയുടെ കുടുംബം റാഷിഫിന്റെ ഇടപെടല്‍ തിരിച്ചറിയുന്നത്. പിന്നാലെ വധുവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മകളെ അപമാനിച്ചതിനും അപവാദപ്രചരണം നടത്തിയതിനും വിവാഹത്തിനായി ഒരുക്കങ്ങള്‍ നടത്തി എട്ട് ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് യുവാവിനെതിരെ കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാഷിഫ് പിടിയിലായത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
Read More » -
മറയൂരിലെ കെഎസ്ഇബി ജീവനക്കാരനും അമ്മയും കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം
കണ്ണൂര്‍: മാലൂര്‍ നിട്ടാറമ്പില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മറയൂരില്‍ കെഎസ്ഇബി ജീവനക്കാരനായ സുമേഷ് പറമ്പന്‍ (38), അമ്മ നിര്‍മ്മല പറമ്പന്‍ (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. സുമേഷിനെ തൂങ്ങിമരിച്ച നിലയിലും നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മാലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം. നിര്‍മ്മലയുടെ മൃതദേഹം ഇരുനില വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലും സുമേഷിനെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവര്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനാല്‍ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി അകത്തി കയറിനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസം പഴക്കമുള്ളതിനാല്‍ മൃതദേഹങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. ഇയാള്‍ പതിവായി ലഹരി ഉപയോഗിക്കുന്നായാളാണെന്നും വീട്ടില്‍ നിന്ന് ബഹളം പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. നേരത്തെ പേരാവൂര്‍ സെക്ഷനില്‍ ലൈന്‍മാനായിരുന്നു സുരേഷ്. ജോലി സമയത്ത് ലഹരി…
Read More » -
കഠിനംകുളത്ത് വീട്ടമ്മയായ യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍; സ്‌കൂട്ടറും കാണാനില്ല, ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി തിരച്ചില്‍
തിരുവനന്തപുരം: കഠിനംകുളത്ത് കഴുത്തില്‍ കുത്തേറ്റ് യുവതി മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാവിലത്തെ പൂജയ്ക്കുശേഷം പതിനൊന്നരയോടെ രാജീവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കഴുത്തില്‍ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ഗോവിന്ദനെ സ്‌കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ അനുമാനം. എട്ടേമുക്കാലിനും ഒന്‍പതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്‌കൂള്‍ ബസ് വരുന്നത്. അതിനിടെ, വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടര്‍ കാണാതായിട്ടുണ്ട്. ഇതു കൊലപാതകം നടത്തിയയാള്‍ കൊണ്ടുപോയെന്നാണ് സൂചന. യുവതിയുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയമുള്ള എറണാകുളം സ്വദേശിയായ യുവാവ് രണ്ടുദിവസം മുമ്പ് വീട്ടില്‍ വന്നിരുന്നു. ഇയാളെ പൊലീസ് അന്വേഷിച്ചു വരുന്നതായാണ് സൂചന. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Read More » -
4 വയസ്സുകാരിയെ പീഡിപ്പിച്ചു; ബ്രാഞ്ചംഗത്തിനെതിരേ കേസ്, ചോദിക്കാനെത്തിയ പിതാവിനെ മര്‍ദിച്ചു
കൊച്ചി: സി.പി.എം. പ്രവര്‍ത്തകന്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. തേലത്തുരുത്ത് ബ്രാഞ്ച് അംഗം ബി.കെ. സുബ്രഹ്‌മണ്യനെതിരേ ജനുവരി 15-നാണ് പോലീസ് കേസെടുത്തത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പീഡനവിവരം ചോദിക്കാന്‍ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ നെഞ്ചില്‍ പാട് കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് നാലു വയസ്സുകാരി പീഡനവിവരം പുറത്തുപറയുന്നത്. സുബ്രഹ്‌മണ്യനെ കാണുന്നത് ഇഷ്ടമല്ലെന്നും ഇയാള്‍ ഉപദ്രവിച്ചുവെന്നും കുട്ടി പറഞ്ഞു. അതിക്രമത്തിന് ശേഷം കുഞ്ഞ് രാത്രി ഞെട്ടി എഴുന്നേല്‍ക്കാനും മാതാപിതാക്കളെ അടിക്കാനും തുടങ്ങിയതായും മാതാപിതാക്കള്‍ പറയുന്നു. കുട്ടിയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു സുബ്രഹ്‌മണ്യന്‍. ഇയാളുടെ ഭാര്യ നടത്തിയിരുന്ന അം?ഗനവാടിയിലായിരുന്നു കുട്ടി പോയിരുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്ത് കുട്ടിയെ അം?ഗനവാടിയില്‍ കൊണ്ടുപോയിരുന്നത് സുബ്രഹ്‌മണ്യനാണ്. ജനുവരി 14-നാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി സമര്‍പ്പിക്കുന്നത്. അന്നുമുതല്‍ ഇയാള്‍ ഒളിവിലാണ്. കുട്ടിയുടെ പിതാവിനെ മര്‍ദിച്ച വിവരം പോലീസില്‍ പറഞ്ഞെങ്കിലും അധികൃതര്‍ കേസെടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. നിരവധി തവണ…
Read More »