വയനാട്: പനമരത്ത് എല്‍.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം. 11 ാം വാര്‍ഡ് മെമ്പറായ ജനതാദളിലെ ബെന്നി ചെറിയാനെയാണ് ഒരു സംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി പനമരം ടൗണില്‍ വെച്ചായിരുന്നു ആക്രമണം ഗുരുതരമായി പരിക്കേറ്റ ബെന്നിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബെന്നി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു, ഇരുമ്പ് വടി കൊണ്ടായിരുന്നു ആക്രമണം, തലയ്ക്ക് അടിച്ചത് തടഞ്ഞതിനെ തുടര്‍ന്ന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ആഴ്ച, പഞ്ചായത്ത് പ്രസിഡന്റായിരുന്ന
സി.പി.എമ്മിന്റെ ആസിയ ടീച്ചറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. എല്‍.ഡി.എഫ് അംഗമായ ബെന്നി ചെറിയാന്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തതോടെ എല്‍.ഡി.എഫിന് പനമരം പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. 29ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. വധ ഭീഷണിയുണ്ടെന്ന് കാണി്ച്ച് ബെന്നി കഴിഞ്ഞ ദിവസം എസ്.പിക്ക് പരാതി നല്‍കിയിരുന്നു.