CrimeNEWS

ഷാരോണിന് മുമ്പ് നാല് കാമുകന്‍മാര്‍! ഗ്രീഷ്മയുടെ മുന്നിലെ പല്ല് നഷ്ടമായതിങ്ങനെ…

തിരുവനന്തപുരം: ഷാരോണിനെ പ്രണയിക്കുന്നതിന് മുമ്പ് ഗ്രീഷ്മയ്ക്ക് നാല് പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ഗ്രീഷ്മയുടെ അയല്‍വാസികള്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ബന്ധുവായ ഇയാള്‍ പറയുന്നു. ആദ്യഭര്‍ത്താവ് മരണപ്പെടുമെന്ന് ജാതകത്തില്‍ പറയുന്നത് ഗ്രീഷ്മ വിശ്വസിച്ചിരുന്നുവെന്നും, ഇതിന് ഇരയായി മാറ്റുകയായിരുന്നു പ്രണയബന്ധങ്ങളെ എന്നുമാണ് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു യുവാവുമായി ബൈക്കില്‍ ചുറ്റുന്നതിനിടെ സംഭവിച്ച ആക്സിഡന്റിലാണ് ഗ്രീഷ്മയുടെ മുന്‍വശത്തെ പല്ല് പോയതെന്ന ആരോപണവും നാട്ടുകാരില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്.

ഷാരോണിനോട് ഗ്രീഷ്മ തന്നെ ജാതകത്തിലെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അയാള്‍ വിശ്വസിച്ചിരുന്നില്ല. നാഗര്‍കോവിലിലുള്ള സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ തന്നെ ഷാരോണില്‍ നിന്നകലാന്‍ ഗ്രീഷ്മയില്‍ ശ്രമിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ട് ഷാരോണിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു.

Signature-ad

ഷാരോണിന്റെ വീട്ടില്‍ വച്ചാണ് ഗ്രീഷ്മയെ താലി കെട്ടിയത്. തമിഴ്നാട് അതിര്‍ത്തിയിലെ കുഴിത്തുറ പാലത്തിന് സമീപത്ത് വച്ചാണ് ഇരുവരും പലപ്പോഴും കണ്ടുമുട്ടിയിരുന്നത്. നവംബര്‍ മാസത്തില്‍ വീട്ടില്‍നിന്ന് ഇറങ്ങിവരാമെന്ന് ഷാരോണിന് ഗ്രീഷ്മ വാക്കുനല്‍കിയിരുന്നു. ജാതകദോഷം അവസാനിപ്പിക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യമെന്നും ബന്ധു പറയുന്നു.

പൈശാചിക മനസിന്റെ ഉടമയാണ് ഗ്രീഷ്മയെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും ചൂണ്ടിക്കാട്ടിയാണ് നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീര്‍ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമാണ് വധശിക്ഷ നടപ്പാക്കേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: