Crime
-
കഞ്ചാവുമായി അറസ്റ്റിലായി; യുവാവിന്റെ ഫോണില്‍ ബന്ധുവായ കുഞ്ഞിനെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം
എറണാകുളം: കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പീഡനദൃശ്യം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പൊലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് കഞ്ചാവിന്റെ ഉറവിടങ്ങള്‍ പരിശോധിക്കാനായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച പിഡനദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളുടെ ബന്ധുവായ നാല് വയസുള്ള കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്. ലഹരിക്കടിമയായ ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. അതിനിടെ, പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ സൈഫുല്‍ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ കാത്തൂന്‍ (31) എന്നിവരെയാണ് പെരുമ്പാവൂര്‍ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക്…
Read More » -
വൈവക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തി; ലൈംഗികമായി പീഡിപ്പിച്ചത് പന്ത്രണ്ട് ഡിഗ്രി വിദ്യാര്‍ത്ഥികളെ; ഫിസിക്സ് പ്രൊഫസര്‍ അറസ്റ്റില്‍
ഡെഹ്‌റാഡൂണ്‍: വൈവക്കിടെ ബിരുധ വിദ്യാര്‍ത്ഥികളെ അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ അറസ്റ്റില്‍. ഹരിദ്വാറിലെ റൂര്‍ക്കിയിലുള്ള കെഎല്‍ഡിഎവി പിജി കോളേജില്‍ എക്‌സ്റ്റേണല്‍ എക്‌സാമിനറായി നിയമിതനായ സര്‍ക്കാര്‍ കോളേജ് അസി. പ്രൊഫസര്‍ 44കാരനായ അബ്ദുല്‍ സലീം അന്‍സാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടോളം ബിരുദ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. പെണ്‍കുട്ടികളുടെ പരതായില്‍ കസ്റ്റഡിയിലെടുത്ത അന്‍സാരിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ അന്‍സാരി ബിഎസ്സി നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളെ വൈവ പരീക്ഷയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു. അന്‍സാരി അനുചിതമായി വിദ്യാര്‍ഥികളോട് പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, വ്യക്തിഗത ബോണ്ടില്‍ വിട്ടയക്കാന്‍ നിര്‍ദ്ദേശിച്ചു. റൂര്‍ക്കിക്കടുത്തുള്ള ഗവണ്‍മെന്റ് ഡിഗ്രി കോളേജ് ചുഡിയാലയിലെ ഫാക്കല്‍റ്റി അംഗമായ കുറ്റാരോപിതനായ പ്രൊഫസറിനെതിരെ…
Read More » -
ദൃശ്യത്തിനും മുമ്പേ ദൃശ്യം മോഡല്‍! ഗാനമേളയില്‍ പാടാന്‍പോയ പരിചയം, തൂങ്ങിമരിച്ചെന്ന് മൊഴി; 17-കാരിയുടെ തിരോധാനത്തില്‍ 15 വര്‍ഷത്തിനുശേഷം അറസ്റ്റ്
കാസര്‍കോട്: പതിനഞ്ചുവര്‍ഷം മുന്‍പ് പട്ടികവര്‍ഗ ഉന്നതിയിലെ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പാണത്തൂര്‍ ചെമ്പലാലില്‍ വീട്ടില്‍ ബിജു പൗലോസ് എന്ന ബൈജുവിനെ (52) ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം രൂപവത്കരിച്ച ഐജി പി. പ്രകാശിന്റെയും എസ്പി പ്രജീഷ് തോട്ടത്തിലിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജു പൗലോസിന് നേരേ മുന്‍പേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ തെളിവുണ്ടായിരുന്നില്ല. പെണ്‍കുട്ടി കൊല്ലപ്പെട്ടതായി സംശയം ഉയര്‍ന്നുവെങ്കിലും പ്രതിക്കെതിരേ കൊലപാതകക്കുറ്റം തെളിയാത്തതിനാല്‍ ആ വകുപ്പ് ചേര്‍ത്തിട്ടില്ല. തുടരന്വേഷണത്തില്‍ വ്യക്തതവരുമെന്ന് ഐജി പി. പ്രകാശ് പറഞ്ഞു. പീഡനം, തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതിയെ കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. 2010 ലാണ് കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഉന്നതിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പഠനത്തിനായി കാഞ്ഞങ്ങാട് എത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടുകാര്‍…
Read More » -
വിവാഹം കഴിഞ്ഞ് ഒരാഴ്ച; വാക്കുതര്‍ക്കത്തിനിടെ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ‘പുതുമണവാളന്‍’ അറസ്റ്റില്‍
ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ വാരണാസി ജില്ലയിലെ അമൗലി ഗ്രാമത്തിലാണ് സംഭവം. ജോന്‍പുര്‍ സ്വദേശിനിയായ ആരതി പാല്‍ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജു പാലിനെ (44) വാരണാസി പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ രണ്ട് വിവാഹബന്ധങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷമാണ് രാജു ആരതിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറയുന്നു. മേയ് 9നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പറയുന്നു. വ്യാഴാഴ്ച രാത്രി കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ രാജു ആരതിയെ ക്രൂരമായി മര്‍ദ്ദിച്ചു. പരുക്കേറ്റ ആരതിയെ നര്‍പത്പുറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ചൗബേപൂര്‍ പോലീസ് അറിയിച്ചു. അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read More » -
മാലമോഷ്ടിച്ചെന്ന് കള്ളപ്പരാതി; വീട്ടു ജോലിക്കാരിയായ ദളിത് സ്ത്രീ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; ‘പെണ്‍കുട്ടികളെ കേസില്‍ കുടുക്കുമെന്ന് ഭീഷണി; വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പറഞ്ഞു; മാല കിട്ടിയിട്ടും കവടിയാറില്‍ കണ്ടുപോകരുതെന്ന് എസ്‌ഐ’
തിരുവനന്തപുരം: വീട്ടുജോലിക്കാരി മാല മോഷ്ടിച്ചെന്ന ഉടമയുടെ കള്ളപ്പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട ദലിത് സ്ത്രീ 20 മണിക്കൂർ തിരുവനന്തപുരം പേരൂർക്കട സ്റ്റേഷനിൽ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. പെൺമക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് ചുള്ളിമാനൂർ സ്വദേശിയായ ബിന്ദു മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയില്‍ പോയി കുടിക്കാൻ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും യുവതി പറഞ്ഞു. അമ്പലമുക്കിലെ വീട്ടിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ബിന്ദുവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. അവിടെയെത്തുമ്പോഴാണ് വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ച കുറ്റം തന്റെ പേരിൽ ചാർത്തപ്പെട്ട കാര്യം ബിന്ദു അറിയുന്നത്. അപ്പോൾ സമയം ഏപ്രിൽ 23 ന് വൈകിട്ട് 4 മണി. താൻ കള്ളിയല്ലെന്ന് വീട്ടുടമസ്ഥയുടെടേയും പൊലീസുകാരുടേയും കാലു പിടിച്ചു പറഞ്ഞു ബിന്ദു. കസ്റ്റഡി വിവരം കസ്റ്റഡിയിലെടുക്കപ്പെട്ടയാൾ ആവശ്യപ്പെടുന്നവരെ അറിയിക്കണമെന്നാണ് നിയമം. ബിന്ദു കേണപേക്ഷിച്ചിട്ടും വീട്ടിലറിയിച്ചില്ല. രാത്രിയായയോടെ ആട്ടുകാലിലെ വീട്ടിൽ കാത്തിരിക്കുന്ന പെൺ മക്കളെയോർത്ത് ബിന്ദു കുറ്റമേറ്റു.…
Read More » -
അമ്പലത്തറയിലെ 17 വയസുകാരിയുടെ തിരോധാനം: എല്ലിന്‍ കഷ്ണം രേഷ്മയുടേത് തന്നെ; 15 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍
കാസര്‍കോട്: അമ്പലത്തറയിലെ 17 വയസുകാരി രേഷ്മയുടെ തിരോധാനത്തില്‍ 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. പാണത്തൂര്‍ സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍, പിന്നീട് നടത്തിയ തിരച്ചിലില്‍ എല്ലിന്റെ ഭാഗം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയില്‍ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതെയാവുകയായിരുന്നു. ഇത് സംബന്ധിച്ച് രേഷ്മയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാല്‍, ആദ്യ ഘട്ടത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശേഷം ഹേബിയസ് കോര്‍പസ് ആയി ആദ്യകേസ്…
Read More » -
സിനിമാ നടനെന്ന് ധരിപ്പിച്ച് മുക്കുപണ്ട തട്ടിപ്പ്, പിടിയിലാകാതിരിക്കാന്‍ മരിച്ചെന്ന് സ്വയം പത്രവാര്‍ത്ത നല്‍കി; പ്രതി പിടിയില്‍
കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം, താന്‍ മരിച്ചെന്നു സ്വയം വാര്‍ത്ത നല്‍കിയ യുവാവിനെ പൊലീസ് പിടികൂടി. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയവേയാണു പ്രതി ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയാണ് (41) പിടിയിലായത്. ആധാര്‍ കാര്‍ഡില്‍ എം ആര്‍ സജീവ് എന്നാണ് പേര്. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ വിലാസവുമാണ് നല്‍കിയത്. എന്നാല്‍ വോട്ടര്‍ ഐഡി കാര്‍ഡില്‍ കുമാരനല്ലൂരിലെ വിലാസവും. 2023ല്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂര്‍ ശാഖകളില്‍നിന്ന് 5 ലക്ഷം രൂപയാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു. അന്വേഷിച്ചപ്പോള്‍ ഇയാള്‍ ചെന്നൈയില്‍ മരിച്ചെന്നു വിവരം ലഭിച്ചു. തുടര്‍ന്നാണ് ധനകാര്യസ്ഥാപനം പൊലീസില്‍ പരാതിപ്പെട്ടത്. പത്രത്തില്‍ ചരമവാര്‍ത്തകളുടെ പേജില്‍ ഇയാളുടെ ഫോട്ടോ അടക്കം വാര്‍ത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറില്‍ സംസ്‌കാരം നടക്കുമെന്നും വാര്‍ത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാര്‍ത്തയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് കൊടൈക്കനാല്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. പലയിടങ്ങളിലും…
Read More » -
ആത്മഹത്യ ചെയ്യുമെന്ന് നസിയത്ത് സന്ദേശം അയച്ചു; ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ മൃതദേഹങ്ങള്‍, അമ്മയുടെയും മകന്റെയും മരണത്തില്‍ നടുങ്ങി കിഴവൂര്‍ നിവാസികള്‍
കൊല്ലം: തൊട്ടുമുന്‍പ് വീട്ടുമുറ്റത്തു കണ്ട അമ്മയും മകനും മരിച്ചെന്ന വാര്‍ത്തയുടെ നടുക്കത്തിലാണ് കിഴവൂര്‍ നിവാസികള്‍. മുറ്റമടിച്ചുകൊണ്ടിരുന്ന നസിയത്തിനെ ഏഴരയോടെ അയല്‍വാസികള്‍ കണ്ടിരുന്നു. ഷാനും അടുത്തുതന്നെയുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പതിവുപോലെ സംസാരിച്ചിരുന്നതല്ലാതെ വഴക്കോ ബഹളമോ ഒന്നും ഉണ്ടായില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. കിഴവൂര്‍ എസ്ആര്‍ മന്‍സിലില്‍ നസിയത്ത് (52), മകന്‍ ഷാന്‍ (31) എന്നിവരാണ് മരിച്ചത്. കൊല്ലം പാലത്തറയിലെ ജ്യൂസ് കടയിലെ ജീവനക്കാരിയാണ് നസിയത്ത്. കണ്ണനല്ലൂരിലെ പഴക്കടയില്‍ ജോലിചെയ്തിരുന്ന ഷാന്‍ ദിവസങ്ങളായി ജോലിക്കു പോയിരുന്നില്ല. ഷാനിന്റെ ഭാര്യ റജീന കൊട്ടിയത്തെ തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലിനോക്കുകയായിരുന്നു. കഴിഞ്ഞദിവസം റജീനയെ ഷാന്‍ മര്‍ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റജീനയെ വീട്ടുകാരെത്തി കുളപ്പാടത്തിനടുത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മര്‍ദിച്ചതുമായി ബന്ധപ്പെട്ട് കൊട്ടിയം സ്റ്റേഷനില്‍ പരാതിയും നല്‍കി. മറ്റൊരു പരാതിയും റജീനയുടെ വീട്ടുകാര്‍ ഷാനിനെതിരേ നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴിനും ഷാനെയും നസിയത്തിനെയും അയല്‍വാസികള്‍ വീട്ടുമുറ്റത്ത് കണ്ടിരുന്നു. പിന്നീട്, കുടുംബസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നും ഉടന്‍ വീട്ടിലെത്തണമെന്നും ആവശ്യപ്പെട്ട് നസിയത്ത് ബന്ധുക്കള്‍ക്ക്…
Read More » -
നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് സമീപം ചുറ്റിത്തിരിയുന്ന യുവാവ്; സംശയം തോന്നി പരിശോധിച്ചു, കയ്യോടെ പിടികൂടി പൊലീസ്
കോഴിക്കോട്: നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ബാറ്ററി മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷര്‍മാന്‍ കോളനിയില്‍ അനീഷ് കുമാറിനെ (26 ) ആണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ച് ലയണ്‍സ് പാര്‍ക്കിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ അഭിലാഷ്, എസ് സി പി ഒ രജിത്ത് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More » -
ഇഡി ഏജന്റ് ചമഞ്ഞ് തട്ടിപ്പ്, കശുവണ്ടിമുതലാളിയില്‍നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് കോടി; രണ്ട് പേര്‍ അറസ്റ്റില്‍
കൊച്ചി: കൊട്ടാരക്കരയിലെ കശുവണ്ടിവ്യവസായിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ടുപേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇഡിയുടെ ഏജന്റുമാരെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്. എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നരം മൂന്ന് മണിക്ക് എറണാകുളം പനമ്പിള്ളി നഗറില്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വില്‍സണെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്തു. കശുവണ്ടി വ്യവസായിയുടെ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖയുണ്ടാക്കി പണം കൂടുതലും വിദേശത്താണ് വിനിയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റില്‍നിന്ന് 2024-ല്‍ സമന്‍സ് ലഭിച്ചിരുന്നു. ഇതുപ്രകാരം ഇഡി ഓഫീസില്‍ ഹാജരായ പരാതിക്കാരനോട് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കണക്കും രേഖകളും ആവശ്യപ്പെട്ടു. ഇത് നല്‍കാത്തപക്ഷം കേസെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ഏജന്റാണെന്ന് പറഞ്ഞ് വില്‍സണ്‍ വ്യവസായിയെ ബന്ധപ്പെട്ടത്. ഇഡി ഓഫീസുമായുള്ള തന്റെ ബന്ധം തെളിയിക്കാന്‍…
Read More »