Breaking NewsCrimeKeralaNEWS
ആലുവയിൽ 14കാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം, ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, പരാതിയുമായി അമ്മ

ആലുവ: എറണാകുളം ആലുവയിൽ 14കാരിക്ക് രണ്ടാനച്ഛന്റെ ക്രൂരപീഡനം. അമ്മയുടെ പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ ആലുവ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മ റൂറൽ എസ്പിക്ക് നൽകിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.