CrimeIndiaNEWS

ജോലിക്ക് പോകാന്‍ വൈകും, ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭർത്താവ്

മുംബൈ: ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. മുംബൈ ചെമ്പൂരില്‍ താമസിക്കുന്ന ദിനേശ് അവ്ഹാദ്(46) ആണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ചികിത്സയിലാണ്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദിനേശ് ശാരീരികബന്ധത്തിന് ക്ഷണിച്ചത്. എന്നാല്‍, ജോലിക്ക് പോകാന്‍ വൈകുമെന്നതിനാല്‍ ഭാര്യ വിസമ്മതിച്ചു. ഇതോടെ ശാരീരികബന്ധത്തിന് തയ്യാറാകാത്തതിനെച്ചൊല്ലി ഭാര്യയുമായി ദിനേശ് വഴക്കിട്ടു.

Signature-ad

തര്‍ക്കം രൂക്ഷമായതോടെ ഭാര്യ ദേഷ്യത്തില്‍ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ചു. ഇതിനുപിന്നാലെയാണ് ദിനേശ് സ്റ്റൗവില്‍നിന്ന് കടലാസ് കത്തിച്ച് ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞതെന്നും ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Back to top button
error: