Crime
-
ആശുപത്രിയില്‍ അതിക്രമം; ഡോക്ടറെയും മാനേജരെയും കൈയേറ്റംചെയ്ത ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഐഷാല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയ സംഘം ഡോക്ടറെയും ജനറല്‍ മാനേജരെയും കൈയേറ്റം ചെയ്തു. സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ ആംബുലന്‍സ് ഡ്രൈവര്‍ മുക്കൂട് സ്വദേശി മുഹമ്മദ് ആരീഫിനെ (39) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ്‌ചെയ്തു. ആരീഫ്, ഹുദൈഫ്, സിയാദ്, സാദിഖ്, റാഷിദ്, സിനാന്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരേയും കേസെടുത്തട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഡോ. ശിവരാജിനെയും ആശുപത്രി ജനറല്‍ മാനേജര്‍ ഷമീം വടകരയെയും കൈയേറ്റം ചെയ്തത്. റോഡപകടത്തില്‍ പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രിയിലെത്തിയതാണ് ആരീഫ്. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പരിക്കേറ്റയാളെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിലപാടിലായി ഇയാള്‍. കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ആരീഫും ഒപ്പമുള്ളവരും കൂട്ടാക്കിയില്ല. കൊണ്ടുപോയേ തീരു എന്നാണെങ്കില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. അത് വേണ്ടെന്ന് ആരീഫും സംഘവും പറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമില്ലാത്ത ആംബുലന്‍സിലേക്ക് രോഗിയെ വിട്ടുതരില്ലെന്ന് ഡോക്ടറും നിലപാടെടുത്തു. തുടര്‍ന്നാണ് പ്രതികള്‍ ഡോക്ടറെയും ആശുപത്രി ജനറല്‍ മാനേജരെയും കൈയേറ്റം ചെയ്തത്.
Read More » -
പിഎഫില്‍നിന്ന് 3 ലക്ഷം കിട്ടാന്‍ ഒരു ലക്ഷം കൈക്കൂലി; അധ്യാപികയുടെ പരാതിയില്‍ പ്രഥമാധ്യാപകന്‍ പിടിയില്‍
കോഴിക്കോട്: പൊവിഡന്റ് ഫണ്ട് (പിഎഫ്) തുക ലഭിക്കാന്‍ അധ്യാപികയോട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ കോഴിക്കോട് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വടകര പാക്കയില്‍ ജെബി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പുതിയാപ്പ് സ്വദേശി ഇ.വി. രവീന്ദ്രനെ (56) നെയാണ് കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്പി കെ.കെ. ബിജുവും സംഘവും പിടികൂടിയത്. 10000 രൂപയും 90000 രൂപയുടെ ചെക്കും ഇയാളില്‍നിന്ന് കണ്ടെടുത്തു. വിജിലന്‍സ് ഫിനോഫ്തലിന്‍ പൊടി പുരട്ടി നല്‍കിയ നോട്ടുകള്‍ ഉള്‍പ്പെടെ ഇതിലുണ്ടായിരുന്നു. സഹപ്രവര്‍ത്തകയായ അധ്യാപികയാണ് പരാതിക്കാരി. തന്റെ പിഎഫ് അക്കൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സായി ലഭിക്കുന്നതിന് മാര്‍ച്ച് 28-നാണ് ഇവര്‍ അപേക്ഷ നല്‍കിയത്. അഡ്വാന്‍സ് തുക മാറിക്കിട്ടുന്നതിനുളള നടപടിക്രമങ്ങള്‍ വൈകിപ്പിച്ച രവീന്ദ്രന്‍ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒടുവില്‍ അധ്യാപിക കോഴിക്കോട് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച വിജിലന്‍സ്, അധ്യാപകന്‍ അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇയാളെ വലയിലാക്കാന്‍ തന്ത്രം…
Read More » -
13കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: ആരോപണവിധേയയായ അധ്യാപിക ഗര്‍ഭം അലസിപ്പിച്ചു; ഡിഎന്‍എ പരിശോധന, കുട്ടിക്ക് കൗണ്‍സിലിങ്
അഹമ്മദാബാദ്: 13-കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരോപണ വിധേയയായ അധ്യാപികയുടെ 22 ആഴ്ചപ്രായമുള്ള ഗര്‍ഭം അലസിപ്പിച്ചു. പിതൃത്വം നിര്‍ണ്ണയിക്കുന്നതിനായി സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. 13കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അധ്യാപിക സൂറത്ത് ജയിലില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 26-നാണ് തട്ടിക്കൊണ്ടുപോകല്‍, പോക്സോ ആക്ടുകള്‍ പ്രകാരം 23-കാരിയായ അധ്യാപികയ്ക്കെതിരെ കേസെടുത്തത്. ഏപ്രില്‍ 29-ന് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തുനിന്ന് അധ്യാപികയേയും വിദ്യാര്‍ഥിയേയും കണ്ടെത്തിയിരുന്നു. 13-കാരനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക നല്‍കിയ ഹര്‍ജിയില്‍ പ്രത്യേക പോക്സോ കോടതി ജഡ്ജി ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയവെ യുവതിയെ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. പ്രതിയുടെ നില തൃപ്തികരമാണെന്നും എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. മാനസികാഘാതം അനുഭവിച്ചിരുന്നതിനാല്‍, ഇരയായ ആണ്‍കുട്ടിക്ക് അഞ്ച് ദിവസത്തേക്ക് കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.…
Read More » -
സ്വകാര്യ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; രാത്രിയോടെ നാട്ടുകാര്‍ കേട്ടത് വീട്ടമ്മയുടെ നിലവിളി, പിന്നാലെ തീയും പുകയും; കൈമനത്തെ വില്ലന്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കാമുകനോ?
തിരുവനന്തപുരം: കൈമനത്ത് ഒഴിഞ്ഞ പുരയിടത്തില്‍ കരുമം സ്വദേശി ഷീജ(50)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എങ്കിലും കൊലപാതകസാധ്യതയും പരിശോധിക്കുന്നുണ്ട്. ഷീജയുടെ കാമുകന്‍ സജികുമാറിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊലപാതകസാധ്യത ഉണ്ടോ എന്നു വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ശാസ്ത്രീയപരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. സജിയുടെ വീടിന്റെ തൊട്ടടുത്ത പുരയിടത്തിലാണ് ഷീജയുടെ മൃതദേഹം കണ്ടത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സജികുമാറിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയതാണെന്നാണു നിഗമനം. ഇയാള്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കോവിഡ് സമയത്താണ് സജികുമാറും ഷീജയും പരിചയപ്പെട്ടത്. ഷീജയുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ സജികുമാര്‍, അതുകാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഷീജയുമായുള്ള ഇയാളുടെ ഫോണ്‍ ചാറ്റില്‍ ഭീഷണി സംബന്ധിച്ച തെളിവുകളുണ്ട്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് സംഭവദിവസം ഷീജയെ ഇയാള്‍ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വച്ചുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ദാരുണ…
Read More » -
13കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: ആരോപണവിധേയയായ അധ്യാപിക ഗര്‍ഭം അലസിപ്പിച്ചു; ഡിഎന്‍എ പരിശോധന
അഹമ്മദാബാദ്: 13-കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരോപണ വിധേയയായ അധ്യാപികയുടെ 22 ആഴ്ചപ്രായമുള്ള ഗര്‍ഭം അലസിപ്പിച്ചു. പിതൃത്വം നിര്‍ണ്ണയിക്കുന്നതിനായി സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അധ്യാപിക സൂറത്ത് ജയിലില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 26-നാണ് തട്ടിക്കൊണ്ടുപോകല്‍, പോക്സോ ആക്ടുകള്‍ പ്രകാരം 23-കാരിയായ അധ്യാപികയ്ക്കെതിരെ കേസെടുത്തത്. ഏപ്രില്‍ 29-ന് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തുനിന്ന് അധ്യാപികയേയും വിദ്യാര്‍ഥിയേയും കണ്ടെത്തിയിരുന്നു. 13-കാരനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക നല്‍കിയ ഹര്‍ജിയില്‍ പ്രത്യേക പോക്സോ കോടതി ജഡ്ജി ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയവെ യുവതിയെ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. പ്രതിയുടെ നില തൃപ്തികരമാണെന്നും എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. മാനസികാഘാതം അനുഭവിച്ചിരുന്നതിനാല്‍, ഇരയായ ആണ്‍കുട്ടിക്ക് അഞ്ച് ദിവസത്തേക്ക് കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ…
Read More » -
ഷീല സണ്ണിക്കെതിരായ മയക്കുമരുന്ന് കേസ്: മുഖ്യ ആസൂത്രക നിവിയയെ തിരികെ എയെത്തിക്കാന്‍ പോലീസ്; ദുബായിലുള്ള നിവിയയുമായി മൂന്നുവട്ടം സംസാരിച്ചു; മടങ്ങിയെത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്; കീഴടങ്ങാന്‍ സന്നദ്ധയെന്നും സൂചന
തൃശൂര്‍: ബ്യൂട്ടി പാര്‍ലര്‍ സംരംഭക ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യ ആസൂത്രകയും ഷീലയുടെ മകന്റെ ഭാര്യയുടെ അനുജത്തിയുമായ നിവിയയെ വിദേശത്തുനിന്ന് തിരികെയെത്തിക്കാന്‍ പോലീസ്. ദുബായിലുള്ള നിവിയയുമായി മൂന്നുവട്ടം ബന്ധപ്പെട്ടെന്നും കീഴടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചെന്നും പോലീസ് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി തിരികെയെത്തിക്കാനാണു ശ്രമിക്കുന്നതെന്നും മറിച്ചായാല്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നിവിയയെ തിരികെയെത്തിക്കാന്‍ ഇന്റര്‍ പോളിന്റെ സഹായമടക്കം തേടുന്നതിലേക്കു കടക്കുന്നതിനു മുമ്പാണ് ഇവരുമായി നേരിട്ടു ബന്ധപ്പെട്ടത്. സംഭവത്തില്‍ നിവിയയ്‌ക്കൊപ്പം ആസൂത്രകനായ നാരായണ ദാസിനെ ബംഗളുരുവില്‍നിന്നു സാഹസികമായി പിടികൂടിയിരുന്നു. ഷീലയോടുള്ള വിരോധമാണു ചതിക്കു പിന്നിലെന്നും നിവിയയാണു മുഖ്യ ആസൂത്രകയെന്നും നാരായണദാസ് പോലീസിനു മൊഴി നല്‍കിയെന്നാണു വിവരം. ഷീലയുടെ മകനടക്കമുള്ളവര്‍ക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങളില്ല. 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ലഹരിക്കേസില്‍നിന്ന് ഷീലാ സണ്ണിയെ രക്ഷിച്ചത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റാണ്. കേസിന്റെ പല ഘട്ടങ്ങളിലും അവിശ്വസനീയമെന്നു തോന്നുംവിധം ഭാഗ്യം ഷീലാ സണ്ണിക്കു…
Read More » -
അമ്മ കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നതിന് തടസംനിന്നു; മകന്റെ വയറില്‍ ചായ പാത്രം കൊണ്ട് പൊള്ളിച്ചു; ഭീഷണി, ഒടുവില്‍ രണ്ടു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
കാസര്‍കോട്: കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് തടസ്സപ്പെടുത്തിയ മകനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച അമ്മയ്ക്ക് എതിരെ കേസ്. 10 വയസുകാരന്റെ വയറിലാണ് ചായ പാത്രം കൊണ്ട് പൊള്ളിച്ചത്. കാസര്‍കോട് കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ഏപ്രില്‍ 28ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ സുഹൃത്തുമായി യുവതി വീഡിയോ കോള്‍ ചെയ്യുന്നതും ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. ഇത് അവസാനിപ്പിക്കാന്‍ മകന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതില്‍നിന്ന് പിന്മാറിയില്ല. തുടര്‍ന്നു 10 വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളിക്കുകയായിരുന്നെന്നാണ് പരാതിയിലുള്ളത്. ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതി 2 മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന്…
Read More » -
കണ്ടക്ടര്‍ ടിക്കറ്റെടുക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; അസഭ്യവര്‍ഷം, പിന്നാലെ പുറത്തിറങ്ങി ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു
തൃശൂര്‍: സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത കേസില്‍ പ്രതിയെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം കളാംപറമ്പ് പുതിയ വീട്ടില്‍ സിദ്ധിക്ക് (28) ആണ് അറസ്റ്റിലായത്. ബസില്‍ വെച്ച് കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ പറഞ്ഞതായിരുന്നു പ്രകോപന കാരണം. യാത്രക്കാര്‍ക്ക് വലിയ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന സംഭവമായിരുന്നു ഇതെന്ന് പൊലീസ് വിശദീകരിക്കുന്നു ഗുരുവായൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന പുവ്വത്തിങ്കള്‍ ബസിന്റെ ചില്ലാണ് സിദ്ധിക്ക് എറിഞ്ഞു തകര്‍ത്തത്. ബസിന്റെ കണ്ടക്ടടറായ തൃപ്രയാര്‍ സ്വദേശി ബൈജു, ഇയാളോട് ബസില്‍ വെച്ച് ടിക്കറ്റെടുക്കാന്‍ പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവാവ് അതിലുള്ള വൈരാഗ്യത്തില്‍ ബസില്‍ വച്ച് അസഭ്യം പറഞ്ഞു. പിന്നീട് ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്തു വെച്ച് ബസില്‍ നിന്നിങ്ങിയ ശേഷം ഇഷ്ടിക കൊണ്ട് ബസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാര്‍ക്ക് മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വാടാനപ്പള്ളി പൊലീസ് സബ്…
Read More » -
തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചു!! അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, മകൻ ആത്മഹത്യ ചെയ്തു
കൊല്ലം: കൊട്ടിയം തഴുത്തല പി.കെ. ജംക്‌ഷനിലെ വീട്ടിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയിലും മകനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നസിയത്ത് (54), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തങ്ങൾ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് നസിയത്തും ഷാനും ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് ബന്ധു വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മകൻ അമ്മയുടെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നസിയത്തിനെയും ഷാനിനെയും രാവിലെ അയൽവാസികൾ കണ്ടിരുന്നു. ഷാനിനെതിരെ ഭാര്യയും അവരുടെ അമ്മയും കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു. ഷാൻ ഉപദ്രവിച്ചതായാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. തുടർന്നു ഭാര്യയെ രണ്ടു ദിവസം മുൻപ് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read More » -
പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; അവസാനമായി കണ്ടത് രണ്ടു ദിവസം മുമ്പ്; ഒപ്പം താമസിച്ച സുഹൃത്ത് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ഓടിയെത്തുമ്പോള്‍ കണ്ടത് സ്ത്രീ നിന്നു കത്തുന്ന കാഴ്ചയെന്നും നാട്ടുകാര്‍
തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പറന്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.കരുമം സ്വദേശി ഷീജയാണ് മരിച്ചത്.ബന്ധു സുരേഷ് ആണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഷീജയുടെ സുഹൃത്ത് സജിയെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. സജിയോടൊപ്പമായിരുന്നു ഷീജ താമസിച്ചിരുന്നത്.ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും ഈ ബന്ധത്തില്‍ ബന്ധുക്കൾക്കെതിർപ്പുണ്ടായിരുന്നു.ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മുന്‍പും ഷീജയെ സജി ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുവായ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.സജി ക്രിമിനൽ പശ്ചാത്തലമുള്ള ആളെന്നും ബന്ധു ആരോപിച്ചു. വീടിന് സമീപത്തുനിന്നാണ് സജിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്‍റെ വീടെന്നും കുടുംബം പറയുന്നു. അമൃതാന്ദമയി ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ്…
Read More »