Breaking NewsCrimeKeralaMovieNEWS

നട്ടപാതിരായ്ക്ക് വീട്ടിൽ കയറി അറുപതുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം, വാളയാർ പീഡനക്കേസ് പ്രതി പോലീസ് പിടിയിൽ

പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത് .വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണു സംഭവം.

ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Signature-ad

വാളയാർ കേസ് ആദ്യം അന്വേ‌ഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും അവസാനം അറസ്‌റ്റ് ചെയ്തത് അരുൺ പ്രസാദിനെയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ കോടതിയിലായിരുന്നു കേസ്. സിബിഐയുടെ രണ്ടാമത്തെ അന്വേഷണ സംഘം വാളയാർ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്തു.

Back to top button
error: