Crime
-
ഓപ്പറേഷന്‍ സിന്ദൂറില്‍നിന്ന് രക്ഷപ്പെട്ട ലഷ്‌കര്‍ തീവ്രവാദി നേതാവ് പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; വിനോദ് കുമാര്‍ എന്ന സൈഫുള്ള ഖാലിദ് നേപ്പാളിലെ ലഷ്‌കറെ തീവ്രവാദികളുടെയും ചുമതലക്കാരന്‍; മുംബൈ ആക്രമണത്തിലും മുഖ്യ പങ്ക്
ന്യൂഡല്‍ഹി: ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) കമാന്‍ഡറും നേപ്പാള്‍ ഭീകര സംഘടനയുടെ തലവനുമായ സൈഫുള്ള ഖാലിദ് ഞായറാഴ്ച പാകിസ്ഥാനിലെ സിന്ധില്‍ അജ്ഞാതരായ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. നഗരത്തില്‍ വച്ചാണ് ഇയാള്‍ വെടിയേറ്റു മരിച്ചതെന്നു ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിനോദ് കുമാര്‍ എന്നും അറിയപ്പെടുന്ന ഖാലിദ്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ തീവ്രവാദികളുടെ നീക്കത്തിന് സഹായം നല്‍കിയിരുന്നു. റിക്രൂട്ട്‌മെന്റ്, സാമ്പത്തിക സഹായം, സാമഗ്രികളുടെ കടത്ത് എന്നിവയുടെ ഉത്തരവാദിത്വം ഇയാള്‍ക്കായിരുന്നു. ലഷ്‌കറെയുടെ നേപ്പാള്‍ മൊഡ്യൂളിന്റെ ചുമതലക്കാരനുമായിരുന്നു. 2005 ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) നടന്ന വെടിവയ്പ്പ് ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് ആരോപണം. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2006-ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണവും 2008-ല്‍ ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ക്യാമ്പില്‍ നടന്ന ഭീകരാക്രമണവും ഖാലിദ് ഇന്ത്യയിലുടനീളം നടത്തിയതായി പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നു. റാംപൂരിലെ ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു റിക്ഷാക്കാരനും…
Read More » -
ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചു; അസഭ്യവര്‍ഷം നടത്തി; കേസ് ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന്‍
കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അഴിമതിക്കേസില്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരന്‍ അനീഷ് ബാബു. ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് അനീഷ് ബാബു പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ വിളിച്ചു വരുത്തി തന്നെ മാനസീകമായി പീഡിപ്പിച്ചതിനുപുറമെ അസഭ്യവര്‍ഷം നടത്തിയെന്നും അനീഷ് വെളിപ്പെടുത്തി. അടച്ചിട്ട മുറിയില്‍ വച്ച് കേസിന്റെ കാര്യം നിരത്തി നിരന്തര ഭീഷണിയാണ് ഇ.ഡി ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടത്. ഭീഷണിക്ക് പുറമെ മറ്റ് ഏതെങ്കിലും വഴിയില്‍ കേസ് സെറ്റില്‍ ചെയ്യണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ മാനസീകമായി പീഡിപ്പിച്ചു. ഭീഷണി തുടരുന്നതിനിടെയാണ് കൈക്കൂലിപ്പണം കൈമാറിയത്. വില്‍സണ്‍ എന്നയാളാണ് ഇടനില നിന്ന് ഇടപാട് നടത്തിയത്. പലവട്ടം ഇയാള്‍ വിളിച്ചു. നേരില്‍ കണ്ടു. ഇ.ഡി. ഓഫീസില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ഇടനിലക്കാരന്‍ തന്നോട് പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. ഇടനിലക്കാരനുമായി സംസാരിച്ച നമ്പറിലേയ്ക്കാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെ വിളിക്കുന്നത്. ഈ നമ്പര്‍ താന്‍ ഇ.ഡി. ഓഫീസില്‍ നല്‍കിയിട്ടില്ല. എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും…
Read More » -
കാറിന്റെ വരവില്‍ പന്തികേട്; പിടിച്ചുനിര്‍ത്തി പരിശോധിച്ചതും കുടുങ്ങി; കടത്താന്‍ ശ്രമിച്ചത് എംഡിഎംഎ; കൈയ്യോടെ പൊക്കി
കോഴിക്കോട്: വീണ്ടും വന്‍ ലഹരി വേട്ട. കുന്ദമംഗലത്തിനടുത്ത് കാരന്തൂരില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. കേസില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്ഹാന്‍, വാഴയൂര്‍ സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 78.84 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രാവിലെ ആറ് മണിയോടെ കുന്ദമംഗലം ഓവുങ്ങരയില്‍ വെച്ചാണ് പ്രതികള്‍ രാസ ലഹരിയുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു പ്രതികള്‍. അപ്പോഴാണ് കുന്ദമംഗലത്ത് വെച്ച്ഡന്‍സാഫ് സംഘവും കുന്ദമംഗലം പോലീസും ചേര്‍ന്നാണ് പ്രതികളെ കുടുക്കിയത്. കുറച്ച് ദിവസമായി പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ മാസം ഡാന്‍സാഫ് പിടികൂടുന്ന ഏഴാമത്തെ വലിയ കേസ്സാണിത്. കോഴിക്കോട് വിതരണത്തിനെത്തിച്ചതാണ് രാസലഹരിയെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി ഡന്‍സാഫ് സംഘം വ്യക്തമാക്കി.
Read More » -
3 ദിവസം പ്രായമുള്ളപ്പോള്‍ ഏറ്റെടുത്തു, 13-ാം വയസ്സില്‍ വളര്‍ത്തമ്മയെ കൊന്നു; മകളും കാമുകന്‍മാരും പിടിയില്‍
ഭുവനേശ്വര്‍: മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്പതിമാര്‍ ഏറ്റെടുത്ത് വളര്‍ത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് ദാരുണമായ സംഭവം. ഭുവനേശ്വര്‍ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കര്‍(54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജലക്ഷ്മിയുടെ 13 വയസ്സുള്ള വളര്‍ത്തുമകള്‍, പെണ്‍കുട്ടിയുടെ കാമുകന്‍മാരായ ക്ഷേത്ര പൂജാരി ഗണേഷ് റാഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന രാജേശ്വരിയുടെ മരണം ഹൃദയാഘാതം കാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ ഏപ്രില്‍ 29-ന് മരിച്ച രാജലക്ഷ്മിയുടെ മൃതദേഹം പിറ്റേദിവസം ഭുവനേശ്വറില്‍ സംസ്‌കരിക്കുകയുംചെയ്തു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല. എന്നാല്‍, മെയ് 14-ാം തീയതി രാജലക്ഷ്മിയുടെ സഹോദരന്‍ ശിബപ്രസാദ് മിശ്ര, 13-കാരിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് രാജലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള…
Read More » -
കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബര്‍ ഷീറ്റും അടയ്ക്കയും കവര്‍ന്നു; അവധിക്കെത്തിയ സൈനികന്‍ പിടിയില്‍
പാലക്കാട്: മണ്ണൂര്‍ കമ്പിപ്പടിയില്‍ റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സംഭവത്തില്‍ സൈനികനെ അറസ്റ്റ് ചെയ്തു. വടശേരി സ്വദേശി അരുണിനെയാണ് (30) മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഹരീഷ് വേങ്ങശേരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ കടയുടെ പൂട്ട് പൊളിച്ചാണ് ഇയാള്‍ 400 കിലോഗ്രാം റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി ആള്‍ട്ടോ കാറിലാണ് അരുണ്‍ കടയ്ക്ക് സമീപത്തെത്തിയത്. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണമുതല്‍ പിറ്റേദിവസം മറ്റൊരു കടയില്‍ കൊണ്ടുപോയി വില്‍പ്പനയും നടത്തി. അവധി കഴിഞ്ഞ് അരുണാചല്‍പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് മോഷണം നടത്തിയതെന്നുമാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Read More » -
നാലു വയസുകാരനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു, മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു നിന്ന് അത്ഭുത രക്ഷപ്പെടല്‍; കുട്ടിയുടെ മൊഴിയില്‍ അമ്മ അറസ്റ്റില്‍
പാലക്കാട്: വാളയാറില്‍ നാലു വയസുകാരനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. വാളയാര്‍ മംഗലത്താന്‍ചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയാണ് (22) അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ട് വീടിനോട് ചേര്‍ന്ന് മറ്റൊരു വീടിന്റെ നിര്‍മാണജോലികള്‍ ചെയ്യുകയായിരുന്ന നാലുപേര്‍ ഓടിയെത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. 25 അടി താഴ്ചയുണ്ടായിരുന്ന കിണറ്റില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. ശരീരത്തിന്റെ പകുതിയോളം വെള്ളത്തിലായി കിണറിലുണ്ടായിരുന്ന മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു കുട്ടി. നിലവിളി കേട്ട് തൊട്ടടുത്ത വീട്ടില്‍ ഇലക്ട്രിസിറ്റി ജോലികള്‍ ചെയ്യുകയായിരുന്ന സജിയാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ മൂന്നു തൊഴിലാളികളും എത്തി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. ഇതിനിടെ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. അമ്മയാണ് കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് കുഞ്ഞ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശ്വേതയെ പൊലീസ് അറസ്റ്റു ചെയ്തത്. തമിഴ്നാട് സ്വദേശിയാണ് ശ്വേത. മംഗലത്താന്‍ചള്ളയിലെ വാടകവീട്ടിലാണ് ശ്വേതയും അമ്മയും കുഞ്ഞും താമസിക്കുന്നത്. ഒരു മാസം മുന്‍പാണ് ഇവര്‍ ഇവിടെയ്ക്ക് വരുന്നത്. അമ്മ കൂടെയുണ്ടെങ്കിലും മിക്കപ്പോഴും…
Read More » -
വഴിയെ ചൊല്ലി തർക്കം, യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടി വനിതാ യൂബർ ഡ്രൈവർ , ഭയന്ന് വിറച്ച് യുവതിയും ആൺ സുഹൃത്തും
ഫ്ലോറിഡ: യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് ഇടയിൽ തോക്ക് ചൂണ്ടി യൂബർ ഡ്രൈവർ.അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. മിയാമി റാപ്പർ ക്രിസ്സി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയിൽ ക്രിസ്സിയും സുഹൃത്തും പോകേണ്ട സ്ഥലത്തേക്കുള്ള വഴിയേ ചൊല്ലി യൂബർ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം. ഒരു വനിതാ ഡ്രൈവർ ആയിരുന്നു ടാക്സി ഓടിച്ചിരുന്നത്. തർക്കം കൂടുതൽ വഷളായതോടെ ഡ്രൈവർ കോപാകുലയായി അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നു. എന്നാൽ, വാഹനത്തിൽ നിന്നും ഇറങ്ങാൻ തയ്യാറാകാതിരുന്ന ക്രിസ്റ്റിയും സുഹൃത്തും ഡ്രൈവറുടെ പെരുമാറ്റം മോശമാണെന്ന് അഭിപ്രായപ്പെടുന്നു. ഇതോടെ കൂടുതൽ രോഷാകുലയായ ഡ്രൈവർ വാഹനത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന തോക്ക് അവർക്ക് നേരെ ചൂണ്ടി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ആക്രോശിക്കുന്നു. ഇതോടെ ഭയന്നുപോയ ക്രിസ്റ്റിയും സുഹൃത്തും വാഹനത്തിൽ നിന്നും ഇറങ്ങുന്നു. പെട്ടെന്ന് തന്നെ വളരെ വേഗത്തിൽ കാർ എടുത്ത് ഡ്രൈവർ പോവുകയും ചെയ്യുന്നു.വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » -
ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് അസി. പ്രൊഫസർ, രാത്രി വിളിക്കാൻ കയ്യിൽ ഫോൺ നമ്പർ എഴുതി നൽകി, 44 കാരൻ പോലീസ് പിടിയിൽ
റൂർക്കി: ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷക്കിടെ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിദ്വാറിലെ റൂർക്കിയിലുള്ള കെഎൽഡിഎവി പിജി കോളേജിൽ എക്‌സ്‌റ്റേണൽ എക്‌സാമിനറായി നിയമിതനായ സർക്കാർ കോളേജ് അസി. പ്രൊഫസർ 44കാരനായ അബ്ദുൽ സലീം അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പന്ത്രണ്ടോളം ബിരുദ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അൻസാരിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കേസുകളിൽ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, വ്യക്തിഗത ബോണ്ടിൽ ഇയാളെ വിട്ടയക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. റൂർക്കിക്കടുത്തുള്ള ഗവൺമെന്റ് ഡിഗ്രി കോളേജ് ചുഡിയാലയിലെ ഫാക്കൽറ്റി അംഗമായ കുറ്റാരോപിതനായ പ്രൊഫസറിനെതിരെ ബിഎൻഎസ് സെക്ഷൻ 75-2 (ലൈംഗിക പീഡനം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ അൻസാരി ബിഎസ്‌സി നാലാം സെമസ്റ്റർ വിദ്യാർത്ഥികളെ വൈവ പരീക്ഷയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു. അൻസാരി അനുചിതമായി വിദ്യാർഥികളോട് പെരുമാറിയെന്ന്…
Read More » -
ബാലികമാരെ മദ്യം നല്‍കി പീഡിപ്പിച്ചു; കാമുകന് ഒത്താശചെയ്ത് അമ്മ! സഹായത്തിനെത്തിയവന്‍ വീട്ടുകാരനായ കഥ
എറണാകുളം: പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ അമ്മയുടെ സുഹൃത്ത് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആണ്‍സുഹൃത്തും അമ്മയും ചേര്‍ന്ന് കുട്ടികള്‍ക്ക് മദ്യം നല്‍കിയെന്നും അതിനുശേഷമാണ് പീഡിപ്പിച്ചതെന്നുമാണ് കുറ്റപത്രത്തിലുള്ളത്. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ട് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പ്രതിയായ ധനേഷ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടികളുടെ പിതാവ് നേരത്തെ മരിച്ചതാണ്. അദ്ദേഹം രോഗിയായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ധനേഷിന്റെ ടാക്‌സിയായിരുന്നു വിളിച്ചിരുന്നത്. ഈ സമയത്തെ അടുപ്പം മുതലെടുത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി സൗഹൃദത്തിലായി. പെണ്‍കുട്ടികളുടെ അച്ഛന്‍ മരിച്ചതിന് പിന്നാലെ ഇയാള്‍ ഇടയ്ക്കിടെ യുവതിയും മക്കളും താമസിച്ചിരുന്ന വാടക വീട്ടില്‍ വന്ന് താമസിക്കാറുണ്ടായിരുന്നു. രണ്ടാനച്ഛന്‍ ആയിട്ടാണ് ഇയാളെ പെണ്‍കുട്ടികള്‍ കണ്ടിരുന്നത്. 2023 മുതല്‍ പ്രതി പലപ്പോഴായി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. കൂടാതെ സുഹൃത്തുക്കളെ പരിചയപ്പെടുത്തണമെന്നും ഇയാള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. മൂത്ത പെണ്‍കുട്ടി ‘ഞങ്ങളുടെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വരണമെന്ന്’ പറഞ്ഞ് സുഹൃത്തിന് കത്ത് നല്‍കി. ഇത്…
Read More » -
ചാരവൃത്തിക്കേസില്‍ വനിതാ യുട്യൂബര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍; പുറത്താക്കിയ പാക്ക് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം; ഇരുവരും ബാലിയിലും കറങ്ങി?
ന്യൂഡല്‍ഹി: പാകിസ്ഥാന വേണ്ടി ചാര്‍വൃത്തി നടത്തിയ കേസില്‍ യുട്യൂബര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. പ്രമുഖ ട്രാവല്‍ വ്‌ലോഗറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയടക്കം ഉള്ളവരെയാണ് ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇവര്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍, അറസ്റ്റിലായവരെ അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ‘ട്രാവല്‍ വിത്ത് ജോ’ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്ന ജ്യോതി, 2023ല്‍ മാത്രം 2 തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലുമായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്കിസ്ഥാന് നല്‍കിയെന്നും ഹിസാര്‍ സ്വദേശിനിയായ യുവതിയ്ക്കെതിരെ ആരോപണമുണ്ട്. ചാരപ്രവര്‍ത്തിയുടെ പേരില്‍ ഈ ആഴ്ച ഹരിയാനയില്‍ നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണ് ജ്യോതിയുടേത്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3, 5, ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷന്‍ 152 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയെ കോടതി അഞ്ചു…
Read More »