CrimeNEWS

കാര്‍ ഓടയിലേക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവം: കാറില്‍ കഞ്ചാവ്; കാറുടമയും സുഹൃത്തും അറസ്റ്റില്‍

കോട്ടയം: പാലാ- തൊടുപുഴ റോഡില്‍ രാമപുരം കുറിഞ്ഞിക്കു സമീപം ബുധനാഴ്ച വൈകിട്ടുണ്ടായ കാറപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കാറുടമ അയ്മനം മാലിപ്പറമ്പില്‍ ജോജോ ജോസഫ് (32), വെള്ളൂര്‍ കൊച്ചുകരീത്തറ കെ.ആര്‍.രഞ്ജിത്ത് (36) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

അപകടത്തില്‍പെട്ട കാറില്‍നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണു ജോജോയെ പിടികൂടിയത്. തൊടുപുഴ ഭാഗത്തുനിന്നു വരുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാര്‍ അമിതവേഗത്തില്‍ മനഃപൂര്‍വം ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കാറോടിച്ചിരുന്ന രഞ്ജിത്ത് മദ്യപിച്ചതായി തെളിഞ്ഞെന്നും പൊലീസ് അറിയിച്ചു.

Signature-ad

കാര്‍ ഓടയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ആര്‍പ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തില്‍ ജോസ്ന (37) ആണു മരിച്ചത്. കാറില്‍ ജോജോയ്ക്കും രഞ്ജിത്തിനും മരിച്ച ജോസ്‌നയ്ക്കും ഒപ്പമുണ്ടായിരുന്ന ആര്‍പ്പൂക്കര കുന്നുകാലയില്‍ നീതു സനീഷ് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. മെഡിക്കല്‍ റെപ്പുമാരായ നാലുപേരും തൊടുപുഴയിലെ ആശുപത്രികളില്‍ പോയശേഷം പാലായിലേക്കു മടങ്ങുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.

Back to top button
error: