Crime

  • പറഞ്ഞത് കാലിത്തീറ്റയെന്ന്; ലോറിയില്‍നിന്ന് മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

    സുല്‍ത്താന്‍ബത്തേരി: സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി. മുന്‍പ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായിട്ടുള്ള മാനന്തവാടി വാളാട് നൊട്ടന്‍ സഫീറി(36)നെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കിടെയാണ് കര്‍ണാടകയില്‍നിന്ന് ലോറിയെത്തിയത്. കാലിത്തീറ്റയാണെന്നു പറഞ്ഞതില്‍ സംശയംതോന്നിയ എക്സൈസ് പുറമേയുള്ള ചാക്കുകള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളുമാണ് മിനിലോറിയിലുണ്ടായിരുന്നത്. ലോഡിന് പുറംഭാഗങ്ങളില്‍ 40 ചാക്ക് ബിയര്‍ വേസ്റ്റ് അടുക്കിയതിനുള്ളിലാണ് പുകയില ഉത്പന്നങ്ങളുടെ ചാക്കുകളുണ്ടായിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു ഇവ. സഫീറാണ് ലോറി ഓടിച്ചുവന്നത്. പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും പ്രതിയെയും ബത്തേരി പൊലീസിന് കൈമാറി. തുടര്‍ന്ന് കേസെടുത്ത പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും പ്രതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ലോഡും ലോറിയും കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • ബേപ്പൂരിലെ ലോഡ്ജ് മുറിയില്‍ കൊല്ലം സ്വദേശി വെട്ടേറ്റ് മരിച്ചനിലയില്‍; മുറി പുറത്തുനിന്നു പൂട്ടി, പ്രതിക്കായി തിരച്ചില്‍

    കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജംക്ഷനിലെ ലോഡ്ജ് മുറിയില്‍ കൊല്ലം സ്വദേശിയെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി. സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമന്‍. കൊലപാതകമാണെന്നാണ് സംശയം. ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്‌ഐമാരായ എം.കെ.ഷെനോജ് പ്രകാശ്, എം.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്‍ എത്തിയതെന്നാണ് വിവരം. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി തന്നെ അനീഷ് ലോഡ്ജില്‍നിന്നു പോയതായി ഉടമ പൊലീസിനോട് പറഞ്ഞു.

    Read More »
  • രണ്ടാനമ്മയുടെ കണ്ണിലെ കരട്; 13 കാരിയായ മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാന്‍ യുവാവിന്റെ ശ്രമം; കുട്ടികള്‍ എടുത്ത വീഡിയോ തെളിവായി

    ഭോപ്പാല്‍: മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാന്‍ യുവാവ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും മൃതദേഹം സംസ്‌കരിച്ച് കഴിഞ്ഞ് അപ്രതീക്ഷിതമായി പിടിവീണു. അതിന് കാരണമായതാവട്ടെ ഗ്രാമത്തിലെ ഏതാനും കുട്ടികള്‍ അവരുടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയും. 13കാരിയുടെ മരണത്തിലാണ് നാടകീയമായ സംഭവങ്ങളിലൂടെ സത്യം പുറത്തുവന്നത്. മദ്ധ്യപ്രദേശിലെ ഉജ്ജൈനില്‍ 13 കാരിയായ മധു എന്ന പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തിലാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. മധുവിന്റെ അച്ഛന്‍ ബാലു പന്‍വാര്‍ എന്ന ബലറാം തന്റെ രണ്ടാം ഭാര്യയായ സംഗീതയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഗീത എപ്പോഴും മധുവിനോട് വഴക്കുണ്ടാക്കുകയും കുട്ടിയെ ശിക്ഷിക്കുകയുമൊക്കെ ചെയ്തിരുന്നു. വീട്ടുജോലികളുടെ പേരിലായിരുന്നു പ്രധാനമായും പ്രശ്‌നങ്ങള്‍. കഴിഞ്ഞ ദിവസം ചില തര്‍ക്കങ്ങളുണ്ടായപ്പോള്‍ മധുവിനെ സംഗീത ശ്വാസം മുട്ടിച്ച് കൊന്നു. ബാലറാം വീട്ടിലെത്തിയപ്പോള്‍ മകളുടെ മൃതദേഹം കണ്ടു. എന്നാല്‍ പൊലീസിനെ വിളിക്കുന്നതിന് പകരം എങ്ങനെയും രണ്ടാം ഭാര്യയെ രക്ഷിക്കാനായി അയാളുടെ ശ്രമം. മധുവിന്റെ കഴുത്തില്‍ മുറുക്കിയ അടയാളങ്ങളുണ്ടായിരുന്നെങ്കിലും അത് നാട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ ഇരുവരും ശ്രമം നടത്തി. മകളുടെ…

    Read More »
  • ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു…!! ആക്രമണത്തിന് ഇരയായ മറ്റൊരാൾക്ക് ഗുരുതര പരുക്ക്… മൂന്ന് പ്രതികൾ ദുബായിൽ പിടിയിൽ

    ദുബായ്: അനാശാസ്യത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ 3 പേർ ദുബായിൽ പിടിയിൽ. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. 3 ഏഷ്യക്കാർ ആണ് പ്രതികൾ. 2 യുവാക്കളാണ് ആക്രമണത്തിനിരയായത്. ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ച സംഘത്തോട് യുവാക്കൾ വിസമ്മതിച്ചതാണ് പ്രകോപനമായതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു യുവാവിനെ സംഘം കുത്തിക്കൊലപ്പെടുത്തുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കേസ് നിലവിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷനിലാണ്. 24 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയതെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. സ്ഥലം കാണാനെന്ന് പറഞ്ഞ് പൊന്‍മുടിയില്‍ എത്തിച്ചു; കാട് മൂടിയ വിജന പ്രദേശത്ത് പീഡനം; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി, അയിരൂരില്‍ പോക്സോ കേസ്

    Read More »
  • മദ്യപിക്കുമ്പോള്‍ സ്ത്രീക്കൊപ്പം ഇരുന്നു; പിന്നാലെ ദൃശ്യം പകര്‍ത്തി പണം തട്ടാന്‍ശ്രമം; മൂന്നുപേര്‍ പിടിയില്‍

    ചെന്നൈ: പഴനിയിലെ പണമിടപാട് സ്ഥാപനം ഉടമയായെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പഴനി ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. പഴനി അടിവാരത്തിലെ ദുര്‍ഗൈരാജ് (45), പഴനി നേതാജി നഗറിലെ നാരായണ സ്വാമി (44), ചിത്രാറാണി (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് നാരായണ സ്വാമിയുടെ വീട്ടില്‍ പണമിടപാട് സ്ഥാപനം ഉടമ സുകുമാര്‍(44), നാരായണസ്വാമി, ദുര്‍ഗൈരാജ്, ചിത്രാറാണി എന്നിവര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഈ സമയത്ത് ചിത്രാറാണിയുടെ കൂടെ സുകുമാര്‍ ഇരിക്കുന്നത് നാരയാണസ്വാമിയും, ദുര്‍ഗൈരാജും അവരുടെ മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തു. പിന്നീട് പിറ്റേദിവസം ഈ ദൃശ്യങ്ങള്‍ സുകുമാറിനെ കാണിച്ചു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ വീട്ടുകാര്‍ക്ക് അയച്ചു നല്‍കുമെന്ന് പറഞ്ഞതോടെ സുകുമാര്‍ പഴനി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പഴനി ടൗണ്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    Read More »
  • സ്ഥലം കാണാനെന്ന് പറഞ്ഞ് പൊന്‍മുടിയില്‍ എത്തിച്ചു; കാട് മൂടിയ വിജന പ്രദേശത്ത് പീഡനം; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി, അയിരൂരില്‍ പോക്സോ കേസ്

    തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ 36 കാരനായ പിതാവ് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. 21നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊന്‍മുടിയില്‍ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ലും സമാന സ്വാഭാവമുള്ള കേസ് അയിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ശിക്ഷ ലഭിച്ചില്ല. തുടര്‍ന്ന്, മാതാപിതാക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ കഴിയവേയാണു തന്നെ പിതാവ് പീഡിപ്പിച്ച വിവരം അമ്മയോട് മകള്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • കാറുകളുടെ അകമ്പടിയില്‍ പാട്ട്, കൂത്ത്, മേളം; ജാമ്യം ആഘോഷമാക്കി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍

    ബെംഗളൂരു: ഇരുപത്താറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലറങ്ങിയ പ്രതികള്‍ ഉച്ചത്തില്‍ പാട്ടുവച്ച് നഗരത്തില്‍ ആഘോഷ പ്രകടനം നടത്തി. ഹാവേരിയിലെ അക്കി ആലൂര്‍ പട്ടണത്തിലാണ് വിജയാഘോഷം നടന്നത്. നഗരത്തിലെ റോഡുകളില്‍ നടന്ന ആഘോഷത്തില്‍ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. പുഞ്ചിരിച്ചും വിജയ ചിഹ്നങ്ങള്‍ കാണിച്ചും ആയിരുന്നു പ്രതികളുടെ ആഘോഷം. 16 മാസം മുന്‍പ് കര്‍ണാടകയിലെ ഹാവേരിയിലെ ഹോട്ടലില്‍ പങ്കാളിക്കൊപ്പം യുവതി മുറിയെടുത്തിരുന്നു. ഇവിടേക്ക് അതിക്രമിച്ചു കയറിയാണ് നിരവധി പുരുഷന്മാര്‍ സ്ത്രീയെ അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഇവരില്‍ ഏഴു പേര്‍ക്കാണ് ഹാവേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ പന്ത്രണ്ട് പേരെ 10 മാസം മുന്‍പ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പ്രധാന പ്രതികളായി കണക്കാക്കപ്പെടുന്ന ബാക്കിയുള്ള ഏഴു പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ ജാമ്യം ലഭിച്ചത്. പൊലീസ് സ്റ്റേഷനില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, കോടതിയില്‍…

    Read More »
  • കുട്ടി പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല, ഭര്‍തൃവീട്ടില്‍ നേരിട്ടത് കടുത്ത ഒറ്റപ്പെടല്‍; അമ്മയുടെ മൊഴി പുറത്ത്

    എറണാകുളം: മൂഴിക്കുളത്ത് മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. ഭര്‍തൃ വീട്ടിലെ ഒറ്റപ്പെടുത്തല്‍ മൂലമാണ് കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചിരുന്നത്. സ്വന്തം കുട്ടികളെപ്പോലും ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. എല്ലാക്കാര്യങ്ങളില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ തന്നെ ഒഴിവാക്കി മാറ്റിനിര്‍ത്തിയിരുന്നു. ഒറ്റപ്പെടുത്തല്‍ മൂലം വലിയ മാനസിക പിരിമുറുക്കമാണ് നേരിട്ടിരുന്നത്. ഭര്‍ത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതായും അറിഞ്ഞു. അങ്ങനെ ചെയ്താല്‍ തന്റെ പെണ്‍കുഞ്ഞ് ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടായി. ഇതും കുട്ടിയെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. മകള്‍ ശാരീരികമായ പീഡനത്തിന് ഇരയായ സംഭവം താന്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. പൊലീസ് പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് അമ്മ മൊഴി നല്‍കിയെന്നാണ് സൂചന. കുട്ടിയുടെ അമ്മയെ പുഴയിലെറിഞ്ഞ മൂഴിക്കുളം ഭാഗത്തെത്തിച്ച് പൊലീസ് തെളിവെടുക്കും. കുട്ടിയെ ലൈംഗികമായി…

    Read More »
  • നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാനാകൂ, നീ എന്ന് ചാകുമെന്ന് സുകാന്ത്; ഓഗസ്റ്റ് 9 നെന്ന് പെണ്‍കുട്ടി: നിര്‍ണായക ചാറ്റ് പൊലീസിന്

    തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരേ നിര്‍ണായക തെളിവുകള്‍ വീണ്ടെടുത്ത് പോലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പോലീസ് വീണ്ടെടുത്തത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍നിന്ന് പോലീസിന് കിട്ടിയത്. ടെലഗ്രാമില്‍ നടത്തിയ ചാറ്റിങ്ങിനിടെ യുവതിയോട് പോയി ചാവൂ എന്നാണ് സുകാന്ത് ആവശ്യപ്പെടുന്നത്. എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നീ ഒഴിഞ്ഞുപോകണമെന്നും ഇയാള്‍ യുവതിയോട് ചാറ്റില്‍ പറയുന്നുണ്ട്. ചാറ്റുകള്‍ ഇങ്ങനെ: സുകാന്ത്- എനിക്ക് നിന്നെ വേണ്ട യുവതി- എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ല സുകാന്ത്- നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂ യുവതി- അതിന് ഞാന്‍ എന്ത് ചെയ്യണം സുകാന്ത്- നീ പോയി ചാകണം. നീ എന്ന് ചാകും? യുവതി- ഓഗസ്റ്റ് 9-ന് മരിക്കും ഐബി ഉദ്യോഗസ്ഥയും സുകാന്തും തമ്മില്‍ ടെലഗ്രാമില്‍ നടത്തിയ ചാറ്റിങ്ങിന്റെ ഏതാനുംഭാഗങ്ങളാണ് ഇയാളുടെ ഫോണ്‍…

    Read More »
  • തൃശ്ശൂര്‍ സ്വദേശിനിയായ യുവതി ബെംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍

    തൃശ്ശൂര്‍: ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല. സഹോദരങ്ങള്‍: അമല്‍ശ്രീ, ആദിദേവ്. സംസ്‌കാരം കൊരട്ടി ശ്മശാനത്തില്‍ നടത്തി.    

    Read More »
Back to top button
error: