Crime

  • ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; മലയാളി യുവാവും പെണ്‍സുഹൃത്തും നാഗ്പുരില്‍ അറസ്റ്റില്‍

    മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ച് നാഗ്പുരില്‍നിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് നാഗ്പുര്‍ പൊലീസ് ഹോട്ടലില്‍നിന്നു പിടികൂടിയത്. പിന്നാലെ, റിജാസിന്റെ സുഹൃത്ത് നാഗ്പുര്‍ നിവാസിയായ ഇഷ കുമാരിയെയും (22) അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്ന ആരോപണവും എഫ്‌ഐആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തെന്നും കേസുണ്ട്. മക്തൂബ്, ഒബ്‌സര്‍വേര്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളില്‍ സജീവമായി എഴുതുന്ന ആള്‍ കൂടിയാണ് റിജാസ്. ജയിലില്‍ അടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് നടന്ന ഒരു പരിപാടിയില്‍ പെങ്കെടുത്ത ശേഷം വരികയായിരുന്നു റിജാസ്.…

    Read More »
  • ഗൂഗിള്‍ ജീവനക്കാരന്‍ ചമഞ്ഞ് മാട്രിമോണിയല്‍ തട്ടിപ്പ്; യുവതിയില്‍നിന്നു തട്ടിയെടുത്തത് 27.4 ലക്ഷം

    മുംബൈ: ഗൂഗിള്‍ ജീവനക്കാരനെന്ന് ചമഞ്ഞ് മാട്രിമോണി സൈറ്റില്‍ പരിചയപ്പെട്ട യുവതിയുടെ കയ്യില്‍ നിന്നും 27.4 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ നിഖില്‍ ദീപക് ദാല്‍വി എന്ന യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ‘രണ്ട് വര്‍ഷം മുമ്പ് ഒരു സ്വകാര്യ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ദാല്‍വി യുവതിയെ പരിചയപ്പെടുന്നത്, കാലക്രമേണ ഇരുവരും പതിവ് ചാറ്റുകളിലൂടെയും കോളുകളിലൂടെയും പരസ്പരം അടുത്തു.താന്‍ മുംബൈയിലെ ഘാട്‌കോപ്പറിലാണ് താമസിക്കുന്നതെന്നും ഗൂഗിളിലാണ് ജോലി ചെയ്യുന്നതെന്നും ഒരു കോടി രൂപയാണ് വാര്‍ഷിക പാക്കേജെന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്” പൊലീസ് പറയുന്നു. ഗ്രാമത്തിലെ വീടിനടുത്തുള്ള റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട അടിയന്തര ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതി സ്ത്രീയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്.ഒരു ഓണ്‍ലൈന്‍ തട്ടിപ്പ് കാരണം തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നും ദാല്‍വി യുവതിയോട് പറഞ്ഞു. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി തന്റെ അക്കൗണ്ടില്‍ 78 ലക്ഷത്തിലധികം രൂപ ബാലന്‍സ് കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടും ഒരു ഗൂഗിള്‍ ജീവനക്കാരന്റെ ഐഡിയും കാണിച്ചു. ഇത്…

    Read More »
  • ഭർത്താവിന്റെ സുഹൃത്തുമായി വഴിവിട്ട സൗഹൃദം… ഒഴിവാക്കാൻ ശ്രമിച്ചത് വൈരാഗ്യത്തിന് കാരണമായി, നീതുവിനെ കൊല്ലാൻ ദിവസങ്ങൾക്ക് മുൻപേ പദ്ധതിയിട്ടു

    കറുകച്ചാൽ : വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിൽ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണു പ്രതികൾ നടപ്പാക്കിയതെന്നു പൊലീസ്. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) കൊല്ലപ്പെട്ട കേസിൽ കാഞ്ഞിരപ്പള്ളി മേലേറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), കാഞ്ഞിരപ്പള്ളി ചാവിടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരാണു പ്രതികൾ. ഇരുവരും ഓട്ടോ ഡ്രൈവർമാരാണ്. എന്നാൽ, ഇരുവരും കാറുമായി കാത്തുകിടന്നതു പ്രദേശവാസി കണ്ടതും കാറിന്റെ പിന്നിലെ നമ്പർ ക്യാമറയിൽ പതിഞ്ഞതും പ്രതികൾ കുടുങ്ങാൻ കാരണമായി. 16 വർഷം മുൻപാണു നീതുവും കാഞ്ഞിരപ്പള്ളി സ്വദേശിയുമായി വിവാഹം നടന്നത്. 7 വർഷം മുൻപ് ഇവർ പിരിയാൻ തീരുമാനിച്ചു. വിവാഹമോചനക്കേസ് നടന്നുവരികയാണ്. പിന്നീടു മക്കളോടൊപ്പം നീതു സ്വന്തം വീടായ കൂത്രപ്പള്ളിയിലെത്തി. നീതുവിന്റെ ഭർത്താവിന്റെ സുഹൃത്തായിരുന്നു അൻഷാദ്. നീതുവും അൻഷാദും തമ്മിൽ പിന്നീടു സൗഹൃദത്തിലായി. അൻഷാദ് നീതുവിനു വലിയ തോതിൽ പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.പിന്നീട് അൻഷാദുമായി പിണങ്ങിയതോടെ നീതു ഇയാളെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. 3 മാസം മുൻപു നീതുവിന്റെ…

    Read More »
  • നമ്പര്‍ ബ്ലോക്ക് ചെയ്തത് പകയായി; കൊല്ലുമെന്ന് പലതവണ ഭീഷണി; നീതുവിന്റെ ജീവനെടുത്തത്…

    കോട്ടയം: കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ പൂവന്‍പാറപ്പടി റോഡില്‍ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയാണു പ്രതികള്‍ നടപ്പാക്കിയതെന്നു പൊലീസ്. കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു ആര്‍.നായര്‍ (35) കൊല്ലപ്പെട്ട കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശികളായ മേലേറ്റുതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് കബീര്‍ (37), ചാവിടിയില്‍ ഉജാസ് അബ്ദുല്‍ സലാം (35) എന്നിവരാണു പ്രതികള്‍. ഇരുവരും ഓട്ടോ ഡ്രൈവര്‍മാരാണ്. എന്നാല്‍, ഇരുവരും കാറുമായി കാത്തുകിടന്നതു പ്രദേശവാസി കണ്ടതും കാറിന്റെ പിന്നിലെ നമ്പര്‍ ക്യാമറയില്‍ പതിഞ്ഞതും പ്രതികള്‍ കുടുങ്ങാന്‍ കാരണമായി. സുഹൃത്തായിരുന്ന അന്‍ഷാദുമായി പിണങ്ങിയതോടെ നീതു ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. 3 മാസം മുന്‍പു നീതുവിന്റെ വാടകവീട്ടിലെത്തി അന്‍ഷാദ് ബഹളമുണ്ടാക്കിയിരുന്നു. നീതുവിനെ കൊലപ്പെടുത്തുമെന്നു പലതവണ ഭീഷണിയും മുഴക്കിയിരുന്നു. തുടര്‍ന്നു നീതു കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതിയും നല്‍കി. സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ ഇനി പ്രശ്‌നം ഉണ്ടാക്കില്ലെന്ന് അന്‍ഷാദ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീടും പല തവണ അന്‍ഷാദ് കറുകച്ചാലില്‍ എത്തിയിരുന്നു. ശല്യം രൂക്ഷമായതോടെ നീതുവിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ നായര്‍ സ്‌കൂട്ടറിലാണു നീതുവിനെ…

    Read More »
  • യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു.., കത്തിക്കൊണ്ട് കുത്തി..; യുവാവ് അറസ്റ്റിൽ

    കോട്ടയം: യുവതിക്കെതിരെ ജാതി അധിക്ഷേപവും കത്തിക്കുത്തും നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി ദീപുവിഹാര്‍ വീട്ടില്‍ പ്രഹ്‌ളാദന്റെ മകന്‍ ദീപു പ്രഹ്ലാദ് (34) ആണ് റിമാൻഡിൽ ആയിരിക്കുന്നത്. കോട്ടയം തിരുവഞ്ചൂരാണ് സംഭവം നടന്നത്. പട്ടികജാതിക്കാരിയായ വിവാഹം കഴിക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് യുവതിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ യുവാവ് തട്ടിയെടുക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തോളം യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് കംപ്യൂട്ടര്‍ സര്‍വീസ് സെന്ററായ സ്ഥാപനത്തിന്റെ ആവശ്യത്തിലേയ്ക്കാണ് പലപ്പോഴും യുവതിയില്‍ നിന്നും പണം കൈപ്പറ്റിയത്. പിന്നീട് പണം തിരികെ ചോദിക്കുമ്പോഴൊക്കെ അവധി പറഞ്ഞ് യുവതിയെ കബളിപ്പിക്കുകയും യുവതി വിളിക്കാതിരിക്കാന്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് ഭുവനേശ്വറില മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പല പെണ്‍കുട്ടികളേയും ഇയാള്‍ സമാനമായ രീതിയില്‍ കബളിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തിട്ടുള്ളതും അറിഞ്ഞു. കൂടാതെ ഇയാള്‍ രണ്ട് വിവാഹം കഴിച്ചയാളാണെന്നും രണ്ടാമത്തെ ഭാര്യ ഗാര്‍ഹിക…

    Read More »
  • ചുരിദാര്‍ ധരിച്ചെത്തി അയല്‍വീട്ടിലെ സിസിടിവി കാമറ തകര്‍ത്തു; മുന്‍കൂര്‍ ജാമ്യം തേടി ‘അയല്‍ക്കാരന്‍’ ഹൈക്കോടതിയില്‍

    കൊച്ചി: വേഷം മാറിയെത്തി അയല്‍ വീട്ടിലെ സിസിടിവി കാമറ നശിപ്പിച്ച സംഭവത്തില്‍ അയല്‍ക്കാരനെതിരെ കേസ്. എറണാകുളം മുളന്തുരുത്തിയില്‍ ആണ് സംഭവം. മുളന്തുരുത്തിക്ക് സമീപമുള്ള വെട്ടിക്കുളത്ത് 55 കാരിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജ്യം വിട്ട പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2024 ഒക്ടോബര്‍ 23 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ച ഒരാളാണ് വീട്ടില്‍ അതിക്രമിച്ച് കയറി പുല്‍ത്തകിടിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയ്ക്ക് കേടുപാടുകള്‍ വരുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു. ദൃശ്യത്തിലുള്ളത് സ്ത്രീയല്ല മറിച്ച് വേഷംമാറിയെത്തിയ അയല്‍ക്കാരനാണെന്നും വ്യക്തമായി. എന്നാല്‍, സംഭവത്തിന് പിന്നാലെ ഇയാള്‍ രാജ്യം വിട്ടിരുന്നു. ഇതോടെ മറ്റ് നടപടികള്‍ തടസപ്പെട്ടു. വിഷയത്തില്‍ പൊലീസ് കേസെടുത്തതോടെ ജാമ്യം നേടാനുള്ള ശ്രമങ്ങളും പ്രതി ആരംഭിക്കുകയായിരുന്നു. സ്ത്രീയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ അത് തന്റെ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സ്വകാര്യതയെ…

    Read More »
  • മലപ്പുറത്ത് ഗൃഹപ്രവേശമടുത്ത വീടടക്കം കണ്ടുകെട്ടി; ലഹരിക്കടത്ത് സംഘത്തലവനെതിരെ നടപടി കടുപ്പിച്ച് പോലീസ്

    മലപ്പുറം: അന്തഃസംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയുടെ അരീക്കോട്ടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി അറബി അസീസ് എന്ന പൂളക്കചാലില്‍ അസീസ് (43) എന്നയാളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മഗ്ളേഴ്സ് ആന്റ് ഫോറിന്‍ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോരിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരമാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച എംഡിഎംഎ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അസീസ് പിടിയിലായത്. ഇയാള്‍ ലഹരി വില്‍പനയിലൂടെ സമ്പാദിച്ച സ്വത്തുവകകളും, ബന്ധുക്കളുടെ പേരില്‍ സമ്പാദിച്ച സ്വത്തുവകകളും അവരുടെ പേരില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയവയില്‍ പെടുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് അരീക്കോട് തേക്കിന്‍ചുവടുവെച്ച് 196.96 ഗ്രാം എംഡിഎംഎയുമായി അസീസിനേയും കൂട്ടാളി എടവണ്ണ സ്വദേശി കൈപ്പഞ്ചേരി റിയാസ് ബാബുവിനേയും ഡാന്‍സാഫ് സംഘവും അരീക്കോട് പോലീസും ചേര്‍ന്ന് പിടികൂടിയത്. തുടരന്വേഷണത്തില്‍ പൂവത്തിക്കല്‍ സ്വദേശി ഷിബില മന്‍സില്‍ അനസ് (30), കണ്ണൂര്‍ കോലഞ്ചേരി സ്വദേശി ഫാത്തിമ മന്‍സില്‍ സുഹൈല്‍ (27), ഒരു ഉഗാണ്ട സ്വദേശിനി എന്നിവരടക്കം മൂന്നുപേരെ…

    Read More »
  • ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; വിദേശ വനിതയോട് മോശമായി പെരുമാറി? നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍, സ്റ്റേഷനിലും ബഹളം

    കൊല്ലം: ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് നടന്‍ വിനായകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് സംഭവം. മദ്യപിച്ച നടന്‍ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. പോലീസെത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇതിനുശേഷം താരം പോലീസ് സ്റ്റേഷന് അകത്തുവെച്ചും ബഹളമുണ്ടാക്കി. തന്നെ എന്തിനാണ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് വിനായകന്‍ ചോദിക്കുന്നതെന്നു ചോദിച്ചായിരുന്നു ബഹളം. വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. നേരത്തേ, നടന്‍ വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ അന്നു വ്യാപകമായി പ്രചരിച്ചിരുന്നു. നഗ്‌നതാ പ്രദര്‍ശനത്തിനൊപ്പം ഇയാള്‍ ആളുകളെ അസഭ്യം പറയുകയുമുണ്ടായി. മുന്‍പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്നു വിനായകനെ തടഞ്ഞു വച്ചിരുന്നു. അന്ന് എയര്‍പോര്‍ട്ടിലെ തറയില്‍ ഷര്‍ട്ടിടാതെ ഇരുന്ന് ജീവനക്കാരോട് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന്…

    Read More »
  • ഏഴു കൊല്ലം മുമ്പ് വിവാഹ മോചനത്തിന് തീരുമാനമായി; വീട്ടില്‍ തിരിച്ചെത്തിയതോടെ മുന്‍ അയല്‍ക്കാരനുമായി അടുത്തു, മേമ്പൊടിക്ക് പണമിടപാടും; അകന്നതോടെ കാറിടിച്ചു കൊലപാതകം; കൂത്രപ്പള്ള നീതു കൊലക്കേസിന്റെ ഉള്ളുകള്ളികള്‍ ഇങ്ങനെ…

    കോട്ടയം: ബന്ധം അവസാനിപ്പിച്ച കാമുകിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവും സുഹൃത്തും പിടിയിലായത് പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണ മികവില്‍. കൂത്രപ്പള്ളി പുതുപ്പറമ്പില്‍ നീതു ആര്‍.നായരെ (35) കാറിടിച്ച് കൊന്ന സുഹൃത്ത് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ മേലേട്ടുതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയില്‍ വീട്ടില്‍ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായാണ് നീതു. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാധാകൃഷ്ണന്‍ നായരുടെയും റാണിയുടെയും മകളാണ് നീതു. മക്കള്‍: ലക്ഷ്മിനന്ദ, ദേവനന്ദ. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ വെട്ടിക്കാവുങ്കല്‍-പൂവന്‍പാറപ്പടിയില്‍വെച്ചാണ് നീതുവിനെ അന്‍ഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശേഷം കാറുമായി ഇവര്‍ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികില്‍ അബോധാവസ്ഥയില്‍കിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്. സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാര്‍ തിരിക്കുന്നത കണ്ടുവെന്ന മൊഴിയും നിര്‍ണ്ണായകമായി. 16 വര്‍ഷം മുന്‍പാണ് നീതുവും…

    Read More »
  • കോട്ടയത്തുനിന്നും മോഷ്ടിച്ച ബൈക്കിലെത്തി തിരുവല്ലയില്‍ മോഷണ ശ്രമം; പോലീസെത്തിയപ്പോള്‍ ഓടിയത് ചതുപ്പു വഴി: കൗമാരക്കാരനടക്കം മൂന്നംഗം സംഘം പിടിയില്‍

    പത്തനംതിട്ട: മോഷ്ടിച്ച ബൈക്കിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ മൂവര്‍ സംഘത്തെ പിടികൂടി കോട്ടയം പോലീസിന് കൈമാറി. കഴിഞ്ഞദിവസം രാത്രി പെരുന്തുരുത്തിയില്‍ ഒരു ഫര്‍ണിഷിങ് ഷോപ്പിനോട് ചേര്‍ന്നുള്ള മുറിയുടെ പൂട്ട് തല്ലിപ്പൊളിക്കുന്നതായുള്ള വിവരം തിരുവല്ല പോലീസില്‍ ലഭിച്ചതുപ്രകാരം,രാത്രികാല പട്രോളിങ് സംഘം പെട്ടെന്നുതന്നെ സ്ഥലത്തെത്തി. പൂട്ടുപൊളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കടയിലെ ജീവനക്കാരന്‍ഓടിയെത്തിയപ്പോഴേക്കും മോഷണസംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപെട്ടു, ഒരാളെ പിടികൂടി തടഞ്ഞുവച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തളം കുരമ്പാല സൗത്ത് തെങ്ങുംവിളയില്‍ അഭിജിത്(21), കടയ്ക്കാട് പണ്ടാരത്തില്‍ തെക്കെപ്പാറ ജിഷ്ണു (19), കൗമാരക്കാരന്‍ (17) എന്നിവരെയാണ് പിടികൂടിയത്. എറണാകുളം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞശേഷം ഈയിടെയാണ് അഭിജിത് പുറത്തിറങ്ങിയത്. പന്തളത്തും പരിസരപ്രദേശങ്ങളിലും ‘ബ്ലാക്ക് മാന്‍ ‘ മോഡല്‍ മോഷണപരമ്പര നടത്തി ജനങ്ങളെ ഭയചകിതരാക്കി ഉറക്കം കെടുത്തിയ കേസില്‍ ഒന്നാം പ്രതിയുമാണ്. 17 കാരനും അഭിജിത് പ്രതിയായ ഈ മോഷണ കവര്‍ച്ചാ പരമ്പര കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാള്‍…

    Read More »
Back to top button
error: