Crime

  • ഭാര്യയുടെ പല്ലടിച്ചുകൊഴിച്ചു, തറയിലൂടെ വലിച്ചിഴച്ച് വയറ്റില്‍ ചവിട്ടി; ക്രൂരമര്‍ദനം, ഭര്‍ത്താവ് അറസ്റ്റില്‍

    പത്തനംതിട്ട: ഭാര്യയുടെ മുഖത്ത് റബ്ബര്‍ കമ്പുകൊണ്ടടിച്ച് അണപ്പല്ല് പൊഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വടശ്ശേരിക്കര മണിയാര്‍ ചരിവുകാലായില്‍ എസ്. ഷാന്‍ (39) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഭാര്യയെ തറയിലൂടെ വലിച്ചിഴച്ച് അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. മലപ്പുറം മേലാറ്റൂര്‍ സ്വദേശിനിയായ കെ. ഫാത്തിമയ്ക്കാണ്(34) ഭര്‍ത്തൃവീട്ടില്‍ മര്‍ദനമേറ്റത്. ആരെയും ഫോണ്‍ ചെയ്യാനോ ആരും ഫോണിലേക്ക് വിളിക്കാനോ പാടില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ഈവര്‍ഷം ജനുവരി രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. ഷാനിന്റെ രണ്ടാംവിവാഹവും ഫാത്തിമയുടെ ആദ്യവിവാഹവുമാണ്. ഫോണില്‍ സംസാരിക്കുമെന്നുപറഞ്ഞ് ദിവസവും ഇയാള്‍ വഴക്കുണ്ടാക്കാറുണ്ട്. നാലിന് വൈകീട്ട് ആറിന് വീട്ടിലെത്തിയ യുവാവ്, നാട്ടുകാരെയൊക്കെ ഫോണ്‍ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് വഴക്കുണ്ടാക്കുകയും യുവതിയുടെ വീട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ആക്രമണം. കൂടുതല്‍ ഉപദ്രവം ഭയന്ന് യുവതി ഭര്‍ത്തൃപിതാവിന്റെ ജ്യേഷ്ഠന്റെ വീട്ടില്‍ അഭയംതേടി. രാത്രി അവിടെ തങ്ങുകയും വിവരം കുടുംബത്തെ അറിയിക്കുകയുമായിരുന്നു. ശരീരത്തില്‍ പലയിടത്തും ചതവേറ്റു. ശാരീരിക, മാനസിക ഉപദ്രവം കാരണം കടുത്ത മാനസികസംഘര്‍ഷത്തിലുമായ യുവതി പെരുനാട് ഗവ. ആശുപത്രിയില്‍…

    Read More »
  • ചികിത്സയ്ക്ക് പണം ചെലവാകുന്നു; രോഗിയായ സഹോദരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി, വെറ്ററിനറി ഡോക്ടര്‍ക്ക് ജീവപര്യന്തം

    തിരുവനന്തപുരം: വര്‍ക്കലയില്‍ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസില്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സഹോദരന്‍ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനല്‍ സെഷന്‍സ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നല്‍കിയില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2022 സെപ്റ്റംബര്‍ 24നു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വര്‍ക്കല മേല്‍വെട്ടൂരിലെ വീട്ടില്‍ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തില്‍ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലില്‍ സന്തോഷ് വെളിപ്പെടുത്തിയിരുന്നു. പാങ്ങോട് സൈനിക ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ ചുഴലി രോഗത്തെ തുടര്‍ന്നാണ് സന്ദീപ് കിടപ്പുരോഗിയായത്. വീടിനോടു ചേര്‍ന്ന ഔട്ട്ഹൗസില്‍ കെയര്‍ടേക്കറുടെ പരിചരണത്തില്‍ കഴിയുകയായിരുന്നു. ഒന്നാം സാക്ഷി കൂടിയായ കെയര്‍ടേക്കര്‍ സത്യദാസിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ കയറി പ്രതി സന്ദീപിനെ ഉപദ്രവിച്ചുവെന്നും…

    Read More »
  • പാകിസ്താനില്‍ തീവ്രവാദ ക്യാമ്പുകളില്ലെന്ന് ടിവി ചര്‍ച്ചയില്‍ മന്ത്രി; തെളിവുകള്‍ നിരത്തി ലൈവായി പൊളിച്ചടുക്കി അവതാരക; വിളറി വെളുത്ത് മന്ത്രി അട്ടൗല തരാര്‍; ‘ഞങ്ങള്‍ ലോക സമധാനം ഉറപ്പാക്കു’മെന്നു പറഞ്ഞ് തടിതപ്പി

      ന്യൂയോര്‍ക്ക്: പാകിസ്താനില്‍ ഭീകരവാദികളുടെ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അട്ടൗല തരാറിന്റെ വാദങ്ങള്‍ ലൈവായി പൊളിച്ചടുക്കി ടിവി അവതാരക. ബ്രിട്ടനിലെ പ്രമുഖ ചാനലായ സ്‌കൈ ന്യൂസിന്റെ തത്സമയ ചര്‍ച്ചയ്ക്കിടെയാണു മാധ്യമപ്രവര്‍ത്തക യല്‍ദ ഹക്കീം തത്സമയം ഫാക്ട്-ചെക്ക് നടത്തി മന്ത്രിയുടെ വാദങ്ങള്‍ പൊളിച്ചത്. വാദങ്ങള്‍ പൊളിഞ്ഞതോടെ വിളറി വെളുക്കുന്ന മന്ത്രിയുടെ മുഖവും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യയുടെ ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്കുശേഷം നടത്തിയ ടിവി പ്രതികരണത്തിനിടെയാണു യല്‍ദ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യയെ തള്ളിപ്പറഞ്ഞ തരാര്‍ ‘ഞാന്‍ ഒരുകാര്യം വ്യക്തമായി പറയാം, പാകിസ്താനില്‍ ഒരു തീവ്രവാദി ക്യാമ്പും പ്രവര്‍ത്തിക്കുന്നില്ല. പാകിസ്താന്‍ ഭീകരവാദത്തിന്റെ ഇര’ യാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് യല്‍ദ ഇതിനു മറുചോദ്യം ഉന്നയിച്ചത്- ‘പാകിസ്താന്‍ ദശാബ്ദങ്ങളോളം ഭീകരവാദികള്‍ക്കു പണവും പിന്തുണയും നല്‍കി നിഴല്‍ സൈന്യമായി നിലനിര്‍ത്തിയതെന്നു ഒരാഴ്ച മുമ്പാണ് താങ്കളുടെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. 2018ല്‍ പാകിസ്താന്‍…

    Read More »
  • ഉയിരെടുത്ത സ്വത്ത് തര്‍ക്കം: ബിജെപി വനിതാ നേതാവിനെ തലവെട്ടി കൊലപ്പെടുത്തി; പ്രതി ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകന്‍

    ചെന്നൈ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തഞ്ചാവൂരിലെ ബിജെപി നേതാവ് ബി ശരണ്യയുടെ (38) തലവെട്ടിയ സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. ശരണ്യയുടെ രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളുമാണ് മധുര പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്. ആദ്യ ഭാര്യയുടെ മക്കള്‍ക്ക് സ്വത്ത് നല്‍കുന്നത് ശരണ്യ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബി കപിലന്‍, പാര്‍ത്ഥിബന്‍, ഗുഗന്‍ എന്നിവരാണ് കുറ്റം സമ്മതിച്ചത്. മധുര സ്വദേശിയായ ശരണ്യ ഭര്‍ത്താവ് ബാലനൊപ്പം തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്തുള്ള ഉദയസൂരിയപുരം ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ശരണ്യ ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 2022ല്‍ മധുരയ്ക്ക് സമീപം മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞ കേസില്‍ പ്രതിയായിരുന്നു ബി ശരണ്യ. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണോ എന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ കീഴടങ്ങിയത്. പിന്നാലെ കൊലപാതകത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് തഞ്ചാവൂര്‍ എസ്പി ആര്‍ രാജാറാം…

    Read More »
  • കറുകച്ചാലില്‍ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകം; മുന്‍ സുഹൃത്ത് കസ്റ്റഡിയില്‍

    കോട്ടയം: കറുകച്ചാലില്‍ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൂത്രപളളി സ്വദേശിനി നീതു കൃഷ്ണനെ (36) യാണ് വാഹനമിടിച്ച് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍ നിന്നും കറുകച്ചാലിലേക്ക് നടന്നുവരുമ്പോഴായിരുന്നു നീതുവിനെ വാഹനമിടിച്ചത്. അബോധാവസ്ഥയിലായ നീതുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ഒരു കാര്‍ മല്ലപ്പളളി ഭാഗത്തേക്ക് പോകുന്നതായി കണ്ടെന്ന് പ്രദേശവാസികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മുന്‍ സുഹൃത്ത് കാഞ്ഞിരപ്പളളി സ്വദേശി അന്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • വഴിയില്‍ കാത്തിരുന്ന് പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്നു, കൊടുംക്രൂരത; എല്ലാം കണ്ട് CCTV ക്യാമറ

    തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യം. കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് ആദിശേഖറി(15)നെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി പ്രിയരഞ്ജനെതിരേ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായി മാറിയത്. ഒടുവില്‍ നാടിനെ ഞെട്ടിച്ച കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം കഠിനതടവും കോടതി വിധിച്ചു. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ് ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. 2023 ഓഗസ്റ്റ് 30 വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു ആദിശേഖര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായത്. ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറിടിച്ചുണ്ടായ അപകടമരണമെന്നരീതിയിലാണ് ആദ്യം പോലീസ് കേസെടുത്തിരുന്നത്. കാറോടിച്ചിരുന്ന പ്രിയരഞ്ജനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയുംചെയ്തു. എന്നാല്‍, സംഭവത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് വഴിത്തിരിവായി. പ്രതി മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് പ്രതിക്കെതിരേ…

    Read More »
  • ബലൂചിസ്താനില്‍ സ്‌ഫോടനം; ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് തടവുകാരുമായി പോയ വാഹനം; തടവുകാരെ തുറന്നുവിട്ടശേഷം ബോംബുവച്ചെന്നും വിവരം; പിന്നില്‍ ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന്‍

    ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ സ്ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കെതിരേ ആരോപണവുമായി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണു വിവരമെങ്കിലും ഇന്ത്യയാണ് ഇവര്‍ക്കു സഹായം നല്‍കുന്നതെന്നാണു പാകിസ്താന്റെ ആരോപണം. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികള്‍ സ്ഫോടനം നടത്തിയതെന്നും തടവുകാരെ വിട്ടയച്ച ശേഷമായിരുന്നു ആക്രമണമെന്നുമാണ് വിവരം. വാഹനത്തില്‍ നാല്‍പതോളം തടവുകാര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി. അതിനുശേഷമാണ് ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തത്. ഈ സ്ഫോടനത്തിലാണ് ഏഴുപട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് എന്നും പാകിസ്താന്‍ സൈന്യം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പാക് പട്ടാളക്കാര്‍ക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎല്‍എ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് സമാനമായി ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ഒരു ട്രെയിന്‍വരെ ഹൈജാക്ക് ചെയ്ത സംഭവവും…

    Read More »
  • ഹൂതികള്‍ക്കെതിരേ തിരിച്ചടി തുടര്‍ന്ന് ഇസ്രായേല്‍; സനായിലെ എയര്‍പോര്‍ട്ടും സൈനിക ബേസും തകര്‍ത്തു; യെമനിലെ പ്രധാന ആയുധക്കടത്തു കേന്ദ്രം; മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍; മൂന്നു സിവിലയന്‍ വിമാനങ്ങളും തകര്‍ന്നു; ആക്രമണം മുന്നറിയിപ്പ് നല്‍കിയശേഷമെന്ന് ഇസ്രായേല്‍

    ദുബൈ: ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം മിസൈല്‍ ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയായി യെമനിലെ സനായിലുള്ള എയര്‍പോര്‍ട്ടില്‍ ഇസ്രായേല്‍ പോര്‍ വിമാനങ്ങങ്ങളുടെ ബോംബ് വര്‍ഷം. അമേരിക്കയുമായി ഏകോപനം നടത്തിയായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. നേരത്തേ ഹുദൈദയിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. യെമന്‍ ഹുദൈദ തുറമുഖത്തിനും സമീപത്തെ സിമന്റ് ഫാക്ടറിക്കും നേരെയാണ് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. മുപ്പത് പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണത്തില്‍ പങ്കുചേര്‍ന്നതായി ഇസ്രായേല്‍ അവകാശപ്പെട്ടു. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ആക്രമണം. ഇതിനു പിന്നാലെയാണു സനാ എയര്‍പോര്‍ട്ടിലേക്കും ആക്രമണം നടത്തിയത്. മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നു ഹൂതികളുടെ നേതൃത്വത്തിലുള്ള അല്‍-മസിരാ ടിവി റിപ്പോര്‍ട്ട് ചെയ്തു. സനാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപത്തുനിന്നു മാറണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയശേഷമായിരുന്നു ആക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയെന്നും ഇസ്രായേല്‍ അവകാപ്പെട്ടു. ആക്രമണം നടന്നതു സ്ഥിരീകരിച്ചു ദൃക്‌സാക്ഷിയും രംഗത്തുവന്നു. മൂന്നു സിവിലിയന്‍ വിമാനങ്ങളും റണ്‍വേയും ഹൂതികളുടെ മിലിട്ടറി എയര്‍ബേസും തകര്‍ത്തെന്നു വിമാനത്താവളത്തില്‍നിന്നുള്ള മൂന്നുപേരും അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.…

    Read More »
  • അപ്പോഴത്തെ ദേഷ്യത്തില്‍ മൊഴി നല്‍കി! ആറ് പോക്സോ കേസുകളില്‍ അദ്ധ്യാപകന് 171 ാം നാള്‍ ജാമ്യം

    തിരുവനന്തപുരം: വിചാരണക്കിടെ പരാതിക്കാര്‍ കൂറുമാറിയതിനെത്തുടര്‍ന്ന് ആറ് പോക്സോ കേസുകളില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്ന അദ്ധ്യാപകന് 171 ാം നാള്‍ ജാമ്യം. തിരുവനന്തപുരത്തെ യുപി സ്‌കൂള്‍ അദ്ധ്യാപകനായ ബിനോജ് കൃഷ്ണക്കാണ് ജാമ്യം ലഭിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് നടപടി. അദ്ധ്യാപകന്‍ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് പൊലീസിന് മുന്‍പ് നല്‍കിയ മൊഴിയാണ് വിദ്യാര്‍ത്ഥിനികള്‍ വിചാരണക്കിടെ തിരുത്തിയത്. അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന അദ്ധ്യാപകനെ കഴിഞ്ഞ നവംബര്‍ 11നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിനിടെയായിരുന്നു അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആറ് പോക്സോ കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ ഇയാള്‍ ആത്മഹത്യക്ക്…

    Read More »
  • ഒരു കോടി തന്നില്ലെങ്കിൽ കൊന്നുകളയും !!! മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി, അന്വേഷണം ശക്തമാക്കി പോലീസ്

    ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി. സംഭവത്തിൽ ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അമ്‌റോഹ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. ഐപിഎല്‍ തിരക്കുകള്‍ക്കിടയില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ സമയമില്ലാതിരുന്ന ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞ ദിവസം മെയില്‍ തുറന്ന് പരിശോധിച്ചത്. ഞായറാഴ്ചയാണ് സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ തന്നില്ലെങ്കില്‍ ഷമിയെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. രജ്പുത് സിന്ദാര്‍ എന്ന പേരിലാണ് സന്ദേശം വന്നത്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകര്‍ എന്ന മറ്റൊരു പേരും ഇ മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്.ഇ മെയില്‍ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പി ഹസീബ് അഹമ്മദ് പൊലീസിന് കൈമാറി. എത്രയും പെട്ടെന്ന് സന്ദേശം അയച്ചവരെ കണ്ടെത്തുമെന്നും താരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞതായി ഹസീബ് അഹമ്മദ് വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
Back to top button
error: