CrimeNEWS

യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോന്‍ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി.

ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന.

Signature-ad

ഭാര്യ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളെ അറിയിച്ചത്. ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നിയതോടെയാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: