Breaking NewsCrimeKeralaLead NewsNEWS
സൗഹൃദം സ്ഥാപിച്ച് പീഡനം; മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍; ‘വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചു; പണവും സ്വര്‍ണവും കൈക്കലാക്കുന്നത് പതിവ്; ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍’

സൗഹൃദം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്ത പ്രതി പിടിയിൽ. കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി സ്വദേശി ഫാഹിദ് (27) ആണ് കഴക്കൂട്ടം പോലീസിന്‍റെ പിടിയിലായത്. മോഡലിങ് കോറിയോഗ്രാഫർ എന്നു പറഞ്ഞാണ് ഐ ടി ജീവനക്കാരിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചത്.
വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും ബൈക്കും പണവും തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്

പ്രതിക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. പരിചയം സ്ഥാപിച്ച് യുവതികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ഫോണിൽ നിന്നും യുവതികളുടെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു