Crime

  • ഹൈക്കോടതി അഭിഭാഷകയും മക്കളും ആറ്റില്‍ച്ചാടിമരിച്ച സംഭവം; പ്രതിപ്പട്ടികയില്‍നിന്ന് അമ്മായിയമ്മയെയും നാത്തൂനെയും ഒഴിവാക്കിയെന്ന്

    കോട്ടയം: മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായ ജിസ്മോളും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരിയെയും ഒഴിവാക്കിയെന്ന് കുടുംബം. ഇരുവര്‍ക്കുമെതിരെ കുടുംബം മൊഴി നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഫോറന്‍സിക് പരിശോധനയ്ക്കായി ജിസ്‌മോളുടെയും ഭര്‍ത്താവ് ജിമ്മിയുടെയും ഭര്‍തൃ പിതാവ് ജോസഫിന്റെയും ഫോണുകള്‍ മാത്രമാണ് ഹാജരാക്കിയതെന്നും അവര്‍ പറയുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ഭര്‍തൃ മാതാവ് ജിസ്‌മോളെ അപമാനിച്ചിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ മൊഴി. ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിറ്റുവുമാണ് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയത്. മീനച്ചിലാറ്റില്‍ ചാടിയാണ് ജിസ്മോളും പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോള്‍ നടത്തിയിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്മോളുടെ മൃതദേഹം കാണ്ടത്. 45 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ജിസ്‌മോളെയും കുട്ടികളെയും കരയ്ക്ക് എത്തിച്ചത്.…

    Read More »
  • ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ വേണം; പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന നാവിക സേനയ്ക്ക് കോള്‍, കേസെടുത്തു

    കൊച്ചി: പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ ഇപ്പോഴത്തെ ലൊക്കേഷന്‍ എവിടെയാണെന്ന് അന്വേഷിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍ കോള്‍ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും രാഘവനെന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നാവിക സേന ഹാര്‍ബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം, ഐഎന്‍എസ് വിക്രാന്തിനെ മുന്‍നിര്‍ത്തി കറാച്ചി തുറമുഖം ആക്രമിച്ചെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. യുഎസിലെ ഫിലാഡല്‍ഫിയയിലെ വിമാനാപകടദൃശ്യങ്ങളാണ് കറാച്ചിയിലേതെന്നു പറഞ്ഞ് പ്രചരിക്കപ്പെട്ടത്. കറാച്ചി തുറമുഖം നാവികസേന ആക്രമിച്ചെന്ന വ്യാജവാര്‍ത്ത ‘എക്സി’ല്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി കിരണ്‍ റിജിജു പിന്നീട് പോസ്റ്റ് പിന്‍വലിച്ചു.      

    Read More »
  • ജാമ്യമെടുത്ത് ഒറ്റമുങ്ങല്‍; പോലീസിനെ വട്ടംകറക്കിയ മോഷണക്കേസ് പ്രതി 23 വര്‍ഷത്തിനുശേഷം പിടിയില്‍, ഒറ്റ ദിവസം കൊണ്ട് വീടും സ്ഥലവും വിറ്റ വിരുതന്‍

    ആലപ്പുഴ: കേരളത്തിലെ വിവിധ ജില്ലകളിലായി ഒട്ടേറെ മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയായ കൊല്ലം സ്വദേശി 23 വര്‍ഷത്തിനുശേഷം പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശിയായ കോയമ്പത്തൂര്‍ പുതുമല്‍പേട്ട കലച്ചിക്കാട് വെയര്‍ഹൗസില്‍ ഭുവനചന്ദ്രനെ (ഗ്യാസ് രാജേന്ദ്രന്‍-56)യാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. പോലീസിനെ വട്ടംകറക്കിയ ഇയാളെ അങ്കമാലിയില്‍നിന്നാണ് പിടികൂടിയത്. 2002-ല്‍ ചേര്‍ത്തല സ്വദേശിയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ കോടതിയില്‍നിന്നു ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. കോയമ്പത്തൂരില്‍ താമസിച്ചിരുന്ന ഇയാള്‍ തുടര്‍ന്ന്, കൊല്ലം പ്ലാപ്പള്ളി, തൃശ്ശൂര്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചുവരുകയായിരുന്നു. ശാന്തന്‍പാറയില്‍ അയല്‍വാസികളോടെല്ലാം നല്ല ബന്ധം സ്ഥാപിച്ചിരുന്ന ഭുവനചന്ദ്രന്‍ ദൂരസ്ഥലങ്ങളിലായിരുന്നു മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ഇയാള്‍ രണ്ടര ഏക്കര്‍ സ്ഥലവും ബംഗ്ലാവ് വീടും ഒറ്റദിവസംകൊണ്ട് ആരുമറിയാതെ വിറ്റ് രാത്രിതന്നെ വീടുമാറിപ്പോയതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഇയാളോടൊപ്പം പല കേസുകളില്‍ പലപ്പോഴായി പിടിയിലായ വിവിധ ജില്ലകളിലുള്ളവരെ കണ്ടെത്തി ചോദ്യംചെയ്തും മാസങ്ങളായി നടത്തിയ അന്വേഷണത്തിനുമൊടുവിലാണ് ഭുവനചന്ദ്രനെ കുടുക്കിയത്.    

    Read More »
  • കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം; പോക്സോ കേസില്‍ 21-കാരന്‍ പിടിയില്‍

    കോഴിക്കോട്: പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍. വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി പണ്ടാരത്തുംവളപ്പ് സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. 2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമംനടത്തിയെന്നാണ് കേസ്. നല്ലളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. എസ്ഐ രതീഷ്, സീനിയര്‍ സിപിഒമാരായ ശ്രീരാജ്, സുബീഷ്, സിപിഒ ധന്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. അതേസമയം, വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവും അറസ്റ്റില്‍. തിരൂര്‍ ബിപി അങ്ങാടി കായല്‍ മഠത്തില്‍ സാബിക്കാണ് അറസ്റ്റിലായത്. നേരത്തെ, സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയെ തിരൂര്‍ പൊലിസ് പോക്സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. 2021 ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥിയെ മയക്കുമരുന്ന് നല്‍കി യുവതി പീഡിപ്പിക്കുകയും ഇതിന് ഭര്‍ത്താവ് സാബിക്ക് ഒത്താശനല്‍കുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാര്‍ഥിയെ മയക്കുമരുന്ന് വില്‍പ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. മൊബൈല്‍ ഫോണില്‍ വിദ്യാര്‍ഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത്…

    Read More »
  • വിദേശജോലിത്തട്ടിപ്പ് കേസ്: പ്രതി കാര്‍ത്തികയ്ക്ക് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പൊലീസ്

    കൊച്ചി: വിദേശ ജോലി തട്ടിപ്പു കേസിലെ പ്രതി ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമ കാര്‍ത്തിക പ്രദീപിനു ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്നു പൊലീസ്. യുക്രെയ്‌നില്‍ പഠനം നടത്തിയെങ്കിലും ഇതു പൂര്‍ത്തിയാക്കിയതായോ കേരളത്തില്‍ ഭജിസ്‌ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. സംസ്ഥാനമെമ്പാടുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര്‍ത്തികയെ വിശദമായി ചോദ്യംചെയ്തു. ഈ മൊഴികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കാര്‍ത്തികയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലിനല്‍കാമെന്നു പറഞ്ഞ് 5.23 ലക്ഷം രൂപയാണു തൃശൂര്‍ സ്വദേശിനിയില്‍നിന്നു തട്ടിയെടുത്തത്. എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ ‘ടേക്ക്…

    Read More »
  • ഗോള്‍ഡിനെക്കാള്‍ ലാഭം ‘ഇടുക്കി ഗോള്‍ഡ്’!; കള്ളക്കടത്ത് സംഘങ്ങള്‍ ഹൈബ്രിഡ് കഞ്ചാവിലേക്ക് വന്‍ തോതില്‍ വഴിമാറുന്നു; കടത്താന്‍ വന്‍ കമ്മീഷന്‍; ഗള്‍ഫില്‍ കിലോയ്ക്ക് ഒരുകോടിവരെ; കൊച്ചിയിലേക്കും ഒഴുക്ക്; തീരുവ കുറച്ചത് സ്വര്‍ണക്കടത്തിന്‌ തിരിച്ചടിയായി

    തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്തു സംഘങ്ങളുടെ പുതിയ ‘സ്വര്‍ണ’മായി ഹൈബ്രിഡ് കഞ്ചാവ് മാറിയെന്നു റിപ്പോര്‍ട്ട്. കേരളവുമായി ബന്ധമുള്ള കള്ളക്കടത്തു സംഘങ്ങള്‍ക്കു ഒറിജിനല്‍ സ്വര്‍ണത്തേക്കാള്‍ ഇപ്പോള്‍ പ്രിയം ഹൈബ്രിഡ് കഞ്ചാവു കടത്തുന്നതാണ്. 2024 ജൂലൈയില്‍ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 15% ല്‍ നിന്ന് 6% ആയി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് പല റാക്കറ്റുകള്‍ക്കും തിരിച്ചടിയായി. മഞ്ഞലോഹത്തിന്റെ കള്ളക്കടത്തില്‍നിന്നു പിന്‍മാറിയവര്‍ വന്‍ ലാഭം നേടുന്നതിന് ഇപ്പോള്‍ ഹൈബ്രിഡ് കഞ്ചാവാണു കടത്തുന്നത്. ഇക്കാര്യം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് (സിസിപി) എന്നിവയിലെ വൃത്തങ്ങളും പറയുന്നു. കസ്റ്റംസ് തീരുവ കുറച്ചതിനുശേഷം, കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍, സ്വര്‍ണം പിടിച്ചെടുക്കല്‍ അഞ്ചിലൊന്നായി കുറഞ്ഞു. ‘2023 ഓഗസ്റ്റ് മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പിടികൂടിയ സ്വര്‍ണത്തെ അപേക്ഷിച്ച് തീരുവ കുറച്ചശേഷം അഞ്ചിലൊന്നായി കുറഞ്ഞു. വര്‍ഷത്തിലെ ആദ്യ എട്ട് മാസങ്ങളില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കണക്ക് ഏകദേശം 350 കിലോഗ്രാം ആയിരുന്നു, തീരുവ കുറച്ചതിന് ശേഷമുള്ള…

    Read More »
  • കാണാതെപോയ 7 വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍

    ലക്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കാണാതെ പോയ ഏഴ് വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍. ഖുത്തിപുരി ജാതന്‍ ഗ്രാമത്തിലെ ഭോല എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചകിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തുപോയ കുട്ടി തിരികെ വന്നില്ല .നാട്ടുകാരും കുടുംബവും തിരച്ചില്‍ നടത്തിയെങ്കില്‍ കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു ശനിയാഴ്ച രാവിലെ തിന കൃഷി ചെയ്യുന്ന വയലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൈകളും കാലുകളും കയറുകൊണ്ട് കെട്ടിയിട്ടിരുന്നു. ശരീരത്തില്‍ മുറവുകളുണ്ടായിരുന്നു. മൃതദേഹം ജീര്‍ണിച്ചിട്ടുണ്ടെന്നും അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ബാക്കി വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    Read More »
  • വിദ്യാര്‍ഥിനികള്‍ക്ക് ഹോട്ടലില്‍വച്ച് മദ്യം നല്‍കി, പൂസായപ്പോള്‍ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ 3 പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത 2 വിദ്യാര്‍ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലീസാണ് പ്രതികളെ പിടികൂടിയത്. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയില്‍ എബിന്‍ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം അഭിലാഷ് (കുക്കു24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസര്‍ ഖാന്‍ (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ മൂവരും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് തമ്പുരാന്‍മുക്കിനു സമീപമുള്ള ഹോട്ടലില്‍വച്ച് മദ്യം നല്‍കിയതായി പോലീസ് പറയുന്നു. അമിതമായി മദ്യം അകത്തു ചെന്ന വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണപ്പോള്‍ മുഖം കഴുകിക്കൊടുക്കാന്‍ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. അബോധാവസ്ഥയിലായിരുന്ന കുട്ടികളെ പ്രതികള്‍ തന്നെയാണ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ വീട്ടില്‍ അറിയിച്ചതും ഇവര്‍ തന്നെയാണെന്ന് പോലീസ് പറയുന്നു. മദ്യം ഉള്ളില്‍ ചെന്നതിന്റെ…

    Read More »
  • ഇടുക്കിയില്‍ 14-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിയായ 61-കാരന് മരണംവരെ തടവ്

    ഇടുക്കി: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് മരണംവരെ ഇരട്ടജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബി (61)യെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായ കുട്ടിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയിലാക്കി. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. രണ്ട് ജീവപര്യന്തങ്ങളും മരണംവരെയാണെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തു.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ ഹാജരായി.

    Read More »
  • കേസായതോടെ പാതിരാത്രിയെത്തി സ്വര്‍ണം ഉപേക്ഷിച്ചു; നവവധുവിന്റെ 30 പവന്‍ മോഷ്ടിച്ചത് വരന്റെ ബന്ധുവായ വീട്ടമ്മ

    കണ്ണൂര്‍: കരിവെള്ളൂര്‍ പലിയേരിയിലെ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ ബന്ധുവായ സ്ത്രീ പോലീസ് പിടിയില്‍. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അര്‍ജുന്റെ ഭാര്യ ആര്‍ച്ചയുടെ ആഭരണങ്ങളാണ് വിവാഹദിവസം നഷ്ടപ്പെട്ടത്. മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. അന്ന് രാത്രിതന്നെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഏഴാം തീയതി രാവിലെ വീടിന് സമീപത്തുനിന്ന് ആഭരണങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെടുത്തിരുന്നു. വിവാഹദിവസം സജീവമായി വരന്റെ വീട്ടിലുണ്ടായിരുന്ന പ്രതി രാത്രി ഒന്‍പതോടെയാണ് കൂത്തുപറമ്പിലേക്ക് പോയത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ആറിന് രാത്രി 12 മണിയോടെ കൂത്തുപറമ്പില്‍നിന്ന് കരിവെള്ളൂരിലെത്തിയാണ് ആഭരണം ഉപേക്ഷിച്ചത്. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ എസ്‌ഐ പി. യദുകൃഷ്ണന്റെയും മനോജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ കേസ് അന്വേഷിച്ചത്. വിവാഹവീട്ടിലെ കവര്‍ച്ചയുടെ ചുരുളഴിച്ചത് പോലീസിന്റെ വിദഗ്ധമായ അന്വേഷണം. സ്വര്‍ണം സൂക്ഷിച്ചിരുന്ന പെട്ടിയിലെ വിരലടയാളവും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷമാണ്…

    Read More »
Back to top button
error: