Movie
-
നടൻ ബാല രോഗക്കിടക്കയിൽ കിടക്കുമ്പോൾ ചിലർ ‘ഐ ലവ് യു’ പറയുകയും ദുരുദ്ദേശപൂർവ്വം പെരുമാറുകയും ചെയ്തു, ഗുരുതര ആരോപണവുമായി ഭാര്യ എലിസബത്ത്
ഭർത്താവ് രോഗ ശയ്യയിയിൽ കിടക്കുമ്പോൾ അയാളുടെ ഭാര്യയോട് ‘ഐ ലവ് യു’ പറഞ്ഞ അധമ സ്വഭാവം തുറന്നു പറഞ്ഞ് ഭാര്യ. നടൻ ബാലയുടെ ഭാര്യ എലിസബത്താണ് തനിക്കു നേരിട്ട ദുരനുഭവം പങ്കുവച്ചത്. ജീവിതത്തിൽ ഏറെ വിഷമമേറിയ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുന്നവരുണ്ട് എന്ന സത്യം തുറന്നു പറയുകയാണ് എലിസബത്ത്. “വിഷമം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക…?” എലിസബത്ത് ചോദിക്കുന്നു. മോശം മെസ്സേജ് അയച്ച ആളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കു വച്ചായിരുന്നു എലിസബത്തിന്റെ പ്രതികരണം. “ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഈ സ്ക്രീൻഷോട്ട് ഇടാൻ കാരണം ഞാൻ പറയാം, ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ടൊരു അഞ്ചുദിവസം ഞാൻ അഡ്മിൻ ആയി ഉണ്ടായിരുന്നു. ‘ഒന്ന് അഡ്മിൻ ആയി നിൽക്കൂ, ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട’ എന്നൊക്കെ പറഞ്ഞ് നിർബന്ധിച്ച് എന്നെ ആ…
Read More » -
വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കി ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന ‘കായ്‍പോള’, ടീസര്‍ പുറത്ത്
ഇന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘കായ്‍പോള’. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സർവൈവൽ സ്പോർട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്. അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക. കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്‍ണ, വിദ്യ മാർട്ടിൻ…
Read More » -
ഇതിഹാസസിനിമ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം’ അകമലർ ‘ തിങ്കളാഴ്ച എത്തും !
സി.കെ അജയ് കുമാർ, പി ആർ ഒ മണിരത്നത്തിൻ്റെ ഡ്രീം സിനിമ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ പിഎസ്- 2 ‘ ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. ‘പൊന്നിയിൻ സെല്‍വൻ -1’ രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ‘പൊന്നിയിൻ സെല്‍വൻ 2’ൻ്റെ പ്രമോഷൻ്റെ ആദ്യ പടിയായി ചിത്രത്തിലെ ‘അകമലർ’ എന്നു തുടങ്ങുന്ന ആദ്യ ഗാനം മാർച്ച് 20ന് തിങ്കളാഴ്ച പുറത്തിറക്കുമെന്ന് അണിയറക്കാർ അറിയിക്കുന്ന പോസ്റ്റർ എത്തി .റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരുന്നത്. വിക്രം, കാർത്തി, ജയറാം, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാൻ, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ…
Read More » -
എസ്.എൽ പുരം രചനയും എം. കൃഷ്ണൻനായർ സംവിധാനവും നിർവ്വഹിച്ച ‘അഗ്നിപുത്രി’ക്ക് 56 വയസ്സ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ കണ്ണു തുറക്കാത്ത ദൈവങ്ങളോട് കലഹിച്ച ‘അഗ്നിപുത്രി’ക്ക് 56 വയസ്സ്. 1967 മാർച്ച് 18 നാണ് സമൂഹത്തിലെ കപട സദാചാരങ്ങൾക്കെതിരെ കലാപമുയർത്തിയ ഈ സ്ഫോടനാത്മക ചിത്രത്തിന്റെ റിലീസ്. നാടക സ്റ്റേജിൽ നിന്ന് നേരെ സിൽവർ സ്‌ക്രീനിൽ എത്തുക എന്നതായിരുന്നു ‘അഗ്നിപുത്രി’യുടെ യോഗം. എസ് എൽ പുരം സദാനന്ദന്റെ അതേ പേരിലുള്ള നാടകമാണ് പ്രേനസീറിന്റെ സഹോദരൻ പ്രേം നവാസ് നിർമ്മിച്ച് എം കൃഷ്ണൻനായർ സംവിധാനം ചെയ്ത ചിത്രം. പ്രേംനസീർ, ഭാസി, ഷീല, ആറന്മുള പൊന്നമ്മ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. നാട്ടിലെ ഏറ്റവും വലിയ തറവാട്ടിൽ വിപ്ളവകരമായ ഒരു കാര്യം നടന്നു. കോളേജധ്യാപകനായ ഇളയ മകൻ (നസീർ) ഒരു അഭിസാരികയെ (ഷീല) ഭാര്യയാക്കി വീട്ടിൽ കൊണ്ട് വന്നു. അവളോടൊത്ത് ശയിച്ചിട്ടുള്ള തറവാട്ടിലെ മൂത്ത പുത്രൻ (മുത്തയ്യ) ഒരു കുഞ്ഞിനെ വളർത്തുപുത്രിയാണെന്നും പറഞ്ഞ് തറവാട്ടിൽ നിർത്തിയിട്ടുണ്ട്. അതയാളുടെ ജാരസന്തതിയാണെന്ന് വെളിപ്പെടാൻ അധികകാലം വേണ്ടി വന്നില്ല. ആദർശധീരനായ ഭർത്താവിന്റെ പക്ഷമെന്തെന്നാൽ, ചീത്തയായ ഒരു…
Read More » -
കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി ധനുഷ്; ‘വാത്തി’ ഇതുവരെ നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 118 കോടി
കരിയര്‍ മുന്നോട്ട് പോകുന്തോറും താരമൂല്യം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന നടനാണ് ധനുഷ്. പോസിറ്റീവ് അഭിപ്രായം ലഭിക്കുന്ന പക്ഷം ധനുഷ് ചിത്രത്തിന്‍റെ കളക്ഷന്‍ ബഹുദൂരം മുന്നോട്ട് പോകാറുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ മറ്റേത് ചലച്ചിത്ര വ്യവസായവും പോലെ ചിത്രം മോശം അഭിപ്രായം നേടുന്നപക്ഷം അത് ഏത് താരത്തിന്‍റേതാണെങ്കിലും പ്രേക്ഷകര്‍ ഒന്നടങ്കം കൈയൊഴിയാറുമുണ്ട്. ധനുഷിന്‍റെ കാര്യത്തിലും അതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ വര്‍ഷം ധനുഷിന് മികച്ച വിജയം സമ്മാനിച്ച ചിത്രമായിരുന്നു തിരുചിത്രംബലം. പിന്നാലെയെത്തിയ നാനേ വരുവേന്‍ പക്ഷേ പരാജയപ്പെട്ടു. എന്നാല്‍ ഈ വര്‍ഷത്തെ ധനുഷിന്‍റെ ആദ്യ തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രം- വാത്തി വന്‍ വിജയം നേടിയിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് ഇത്. https://twitter.com/SitharaEnts/status/1636710466084032513?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636710466084032513%7Ctwgr%5Ea91a743f3954e722bb128f99a38aa196c5fba1f8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSitharaEnts%2Fstatus%2F1636710466084032513%3Fref_src%3Dtwsrc5Etfw നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 118 കോടിയാണ്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‍ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം…
Read More » -
ആരാധകരെ ആവേശത്തിലാക്കാൻ വീണ്ടും ഫഹദ് ഫാസിൽ! അഖില്‍ സത്യന്റെ ‘പാച്ചുവും അത്ഭുത വിളക്കും’ ടീസര്‍ പുറത്ത്
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. നര്‍മ്മത്തിന് പ്രാധാന്യമുള്ള കുടുംബചിത്രം എന്ന തോന്നലുളവാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് എത്തിയിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ സത്യന്‍ അച്ഛന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്‍തിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അഗാഷെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം…
Read More » -
ഓസ്കാറിന്റെ തിളക്കത്തിൽ ആര്‍ആര്‍ആര്‍ സംഘം നാട്ടിലെത്തി; ഹൈദരാബാദിൽ ഉജ്ജ്വല സ്വീകരണം
ഓസ്കർ വേദിയിലെ ചരിത്രനേട്ടത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ആര്‍.ആര്‍.ആര്‍ ടീമിന് ഊഷ്മള വരവേൽപ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ ആണ് സംഘം വിമാനം ഇറങ്ങിയത്. കീരവാണി, എസ്.എസ് രാജമൗലി, കാലഭൈരവൻ എന്നിവരെ സ്വീകരിക്കാൻ 100 കണക്കിന് പേരാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. എല്ലാവരെയും കനത്ത സുരക്ഷയിലാണ് വണ്ടിയിലേക്ക് മാറ്റിയത്. അധികം വൈകാതെ ആർ.ആർ.ആർ ടീം വാർത്താ സമ്മേളനം വിളിച്ചേക്കും. ഓസ്കർ പുരസ്കാര ജേതാക്കളെ ആദരിക്കാൻ തെലങ്കാന സർക്കാർ പ്രത്യേക ചടങ്ങും സംഘടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
Read More » -
ബേസിൽ നായകനായെത്തുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാൾ റിലീസ്; റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള രസകരമായ വീഡിയോ കാണാം
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. ബേസിൽ ജോസഫ് ആണ് ചിത്രത്തില നായകൻ. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാൾ റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ബേസിൽ ജോസഫ് ആണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള രസകരമായ വീഡിയോയും താരം ഷെയർ ചെയ്തിട്ടുണ്ട്. ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നതെന്നാണ് വിവരം. നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ് ചിത്രം നിർമിക്കുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ…
Read More » -
കബനി നദികടന്ന്, കാടിറങ്ങി താര രാജാവിനെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും
വയനാട്: മലയാളത്തിന്റെ മഹാനാടൻ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും കാടിറങ്ങി എത്തി. വയനാട്ടിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അവർ എത്തിയത്. കേരള – കർണാടക അതിർത്തിയിലെ ഉൾകാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയിൽ നിന്നാണ് മൂപ്പൻമാരായ ശേഖരൻ പണിയ, ദെണ്ടുകൻ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങൾ താരരാജാവിനെ കാണാൻ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ നൽകിയാണ് മെഗാസ്റ്റാർ മൂപ്പനും സംഘത്തിനും സ്വീകരണം നൽകിയത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് ആവശ്യമായ വസ്ത്രങ്ങൾ നൽകിയത്. തുടർന്ന് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനി സന്ദർശിക്കുകയും ഓരോ വീടുകളിൽ എത്തി കോളനി നിവാസികളായ മറ്റെല്ലാവർക്കും വസ്ത്രങ്ങൾ നൽകുകയും ചെയ്തു. ഫൌണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു. ചടങ്ങിൽ…
Read More » -
ഇന്ത്യയ്ക്ക് അഭിമാനമായിമാറിയ ഓസ്കാര്‍ ജേതാവ് ചന്ദ്രബോസ് ഞങ്ങളുടെ പഴയ നേതാവ് എന്ന് എസ്എഫ്ഐ
ഹൈദരാബാദ്: ഇന്ത്യയ്ക്ക് അഭിമാനമായിരുന്നു ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ രണ്ട് അവാര്‍ഡുകളാണ് നേടിയത്. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് നേടിയപ്പോള്‍. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം എന്നതിനുള്ള പുരസ്കാരം ‘എലിഫന്‍റ് വിസ്പേര്‍റേഴ്സ്’ നേടി. ഇതില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ സംഗീത സംവിധായകന്‍ കീരവാണിയും, പാട്ടിന്‍റെ രചിതാവ് ചന്ദ്രബോസും ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങി. തെലുങ്കിലെ മുന്‍നിര ഗാന രചിതാവാണ് ചന്ദ്രബോസ്. ഇപ്പോള്‍ ഒരു പോസ്റ്റില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ചന്ദ്രബോസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ച മാര്‍ച്ച് 13ന് ഇട്ട പോസ്റ്റില്‍ എസ്എഫ്ഐ തെലങ്കാന സംസ്ഥാനത്തിന്‍റെ പേജില്‍ ചന്ദ്രബോസ് തങ്ങളുടെ പഴയ നേതാവാണ് എന്ന് എസ്എഫ്ഐ പറയുന്നു. എസ്എഫ്ഐ തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദനവും പോസ്റ്റിലുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ചന്ദ്രബോസിന്‍റെ ചിത്രവും പോസ്റ്റിലുണ്ട്.…
Read More »