Movie

നടൻ ബാല രോഗക്കിടക്കയിൽ കിടക്കുമ്പോൾ ചിലർ ‘ഐ ലവ് യു’ പറയുകയും ദുരുദ്ദേശപൂർവ്വം പെരുമാറുകയും ചെയ്തു, ഗുരുതര ആരോപണവുമായി ഭാര്യ എലിസബത്ത്

ഭർത്താവ് രോഗ ശയ്യയിയിൽ കിടക്കുമ്പോൾ അയാളുടെ ഭാര്യയോട് ‘ഐ ലവ് യു’ പറഞ്ഞ അധമ സ്വഭാവം തുറന്നു പറഞ്ഞ് ഭാര്യ. നടൻ ബാലയുടെ ഭാര്യ എലിസബത്താണ് തനിക്കു നേരിട്ട ദുരനുഭവം പങ്കുവച്ചത്. ജീവിതത്തിൽ ഏറെ വിഷമമേറിയ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങൾ അയക്കുന്നവരുണ്ട് എന്ന സത്യം തുറന്നു പറയുകയാണ് എലിസബത്ത്.

“വിഷമം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക…?”
എലിസബത്ത് ചോദിക്കുന്നു. മോശം മെസ്സേജ് അയച്ച ആളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കു വച്ചായിരുന്നു എലിസബത്തിന്റെ പ്രതികരണം.
“ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഈ സ്ക്രീൻഷോട്ട് ഇടാൻ കാരണം ഞാൻ പറയാം, ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ടൊരു അഞ്ചുദിവസം ഞാൻ അഡ്മിൻ ആയി ഉണ്ടായിരുന്നു. ‘ഒന്ന് അഡ്മിൻ ആയി നിൽക്കൂ, ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട’ എന്നൊക്കെ പറഞ്ഞ് നിർബന്ധിച്ച് എന്നെ ആ ഗ്രൂപ്പിൽ കയറ്റിയതാണ്.

പക്ഷേ അതിലേ ഒരു ഫേക്ക് ഐഡിയിൽ എനിക്ക് ഒരു മോശമായ മെസ്സേജ് വന്നു. ഞാൻ അതിൻ്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഈ പറയുന്ന ആൾക്ക് അയച്ചു. ആരാണ് ഈ ഫെയ്ക്ക് ഐഡി എന്നും ചോദിച്ചു. അപ്പോൾ പുള്ളിക്ക് അറിയില്ല എന്നും അതിൽഎന്താണ് ഇത്ര തെറ്റ് എന്നും തിരിച്ച് എന്നോട് ചോദിച്ചു. ഞാൻ അപ്പോൾ തന്നെ ആ ഗ്രൂപ്പിൽ നിന്നും ഇവരുടെ അഡ്മിൻ ഗ്രൂപ്പിൽ നിന്നും പിൻവാങ്ങി. വീണ്ടും ഇതുപോലെ ഇടയ്ക്ക് കോൾ ചെയ്യാനും അതുപോലെ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യാനും ശ്രമിച്ചു. മറുപടിയില്ല എന്ന് കണ്ടപ്പോൾ എന്റെ ജാട കാരണമാണ് ഇപ്പോൾ ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ അനുഭവിക്കുന്നതെന്ന് പറഞ്ഞു. എൻ്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. എങ്കിലും എന്തെങ്കിലും ഉണ്ടാകാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങളെ ഒന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യവുമില്ല എന്നും അറിയാം. ഇപ്പോൾ തന്നെ 100 ഫെയ്ക്ക് ഐഡി ഉണ്ടല്ലോ നിങ്ങൾക്ക്. ഒരാൾ രോഗിയായി ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോടെ ‘ഐ ലവ് യു’ പറയുന്നത് എത്ര ഹിനമാണ്. ഈ നാല് ദിവസത്തിൽ രണ്ടുപേരാണ് ഇതുപോലെ പറഞ്ഞത്. ഒരാളോട് ഇഷ്ടമാണ് എന്ന് പറയുന്നത് തെറ്റില്ല പക്ഷേ ഇങ്ങനെയുള്ള അവസ്ഥയിൽ ഇരിക്കുമ്പോൾ എങ്ങനെ പറയാൻ തോന്നുന്നു. ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കായാൽ പിന്നെ ഈസിയാണ് അല്ലേ കാര്യങ്ങൾ…? ദയവുചെയ്ത് ഈ പെണ്ണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാനുള്ള വസ്തു മാത്രമായി കാണരുത്. അവൾക്കും മനസ്സും വിഷമവും ഒക്കെ ഉണ്ട് എന്ന് മനസിലാക്കുന്നത് നന്നായിരിക്കും. പിന്നെ ബാലചേട്ടൻ ഒക്കെയാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി.”
എലിസബത്ത് പറഞ്ഞു

Back to top button
error: