LIFEMovie

കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി ധനുഷ്; ‘വാത്തി’ ഇതുവരെ നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 118 കോടി

രിയര്‍ മുന്നോട്ട് പോകുന്തോറും താരമൂല്യം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന നടനാണ് ധനുഷ്. പോസിറ്റീവ് അഭിപ്രായം ലഭിക്കുന്ന പക്ഷം ധനുഷ് ചിത്രത്തിന്‍റെ കളക്ഷന്‍ ബഹുദൂരം മുന്നോട്ട് പോകാറുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ മറ്റേത് ചലച്ചിത്ര വ്യവസായവും പോലെ ചിത്രം മോശം അഭിപ്രായം നേടുന്നപക്ഷം അത് ഏത് താരത്തിന്‍റേതാണെങ്കിലും പ്രേക്ഷകര്‍ ഒന്നടങ്കം കൈയൊഴിയാറുമുണ്ട്. ധനുഷിന്‍റെ കാര്യത്തിലും അതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ വര്‍ഷം ധനുഷിന് മികച്ച വിജയം സമ്മാനിച്ച ചിത്രമായിരുന്നു തിരുചിത്രംബലം. പിന്നാലെയെത്തിയ നാനേ വരുവേന്‍ പക്ഷേ പരാജയപ്പെട്ടു. എന്നാല്‍ ഈ വര്‍ഷത്തെ ധനുഷിന്‍റെ ആദ്യ തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രം- വാത്തി വന്‍ വിജയം നേടിയിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് ഇത്.

നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 118 കോടിയാണ്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‍ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയമാണ് പ്രദര്‍ശനത്തിന് എത്തിയത്. സര്‍ എന്നാണ് ചിത്രത്തിന്‍റെ തെലുങ്ക് ടൈറ്റില്‍. ധനുഷിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരുന്നത്. റിലീസ് ചെയ്ത വെള്ളി, പിന്നാലെയുള്ള ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്ത് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 51 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അതേസമയം കേരളത്തില്‍ ചിത്രം കാര്യമായ ശ്രദ്ധ ലഭിക്കാതെ പോയി.

സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം വിദ്യാഭ്യാസ മേഖലയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ഒന്നാണ്. ബാല ഗംഗാധര്‍ തിലക് എന്നാണ് തെലുങ്ക് പതിപ്പില്‍ ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേരെങ്കില്‍ തമിഴിലെ പേര് ബാലമുരുകന്‍ എന്നാണ്. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ അധ്യാപകനാണ് ധനുഷിന്‍റെ കഥാപാത്രം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: