Movie

ഇതിഹാസസിനിമ ‘പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം’ അകമലർ ‘ തിങ്കളാഴ്ച എത്തും !

സി.കെ അജയ് കുമാർ, പി ആർ ഒ

മണിരത്നത്തിൻ്റെ ഡ്രീം സിനിമ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ പിഎസ്- 2 ‘ ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും.
‘പൊന്നിയിൻ സെല്‍വൻ -1’ രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ‘പൊന്നിയിൻ സെല്‍വൻ 2’ൻ്റെ പ്രമോഷൻ്റെ ആദ്യ പടിയായി ചിത്രത്തിലെ ‘അകമലർ’ എന്നു തുടങ്ങുന്ന ആദ്യ ഗാനം മാർച്ച് 20ന് തിങ്കളാഴ്ച പുറത്തിറക്കുമെന്ന് അണിയറക്കാർ അറിയിക്കുന്ന പോസ്റ്റർ എത്തി .റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്.

സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരുന്നത്.
വിക്രം, കാർത്തി, ജയറാം, ജയം രവി, ഐശ്വര്യാ റായ്, തൃഷ, റഹ്മാൻ, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആൻ്റണി റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ചരിത്ര കഥയുടെ അന്തർധാരയിലൂടെയാണ് രണ്ടാം ഭാഗത്തിൻ്റെ സഞ്ചാരം. ആദ്യ ഭാഗത്തിൽ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. രണ്ടാം ഭാഗത്തിലാണ് കഥയുടെ കാതൽ. ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഏ.ആർ.റഹ്മാൻ്റെ സംഗീതവും, രവി വർമ്മൻ്റെ ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവും ‘പൊന്നിയിൻ സെൽവ ‘നിലെ ആകർഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും .

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: