LIFEMovie

വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കി ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന ‘കായ്‍പോള’, ടീസര്‍ പുറത്ത്

ന്ദ്രൻസ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘കായ്‍പോള’. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സർവൈവൽ സ്പോർട്‍സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്. അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക.

കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്‍ണ, വിദ്യ മാർട്ടിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മേക്കപ്പ് സജി കൊരട്ടി ആണ്. ഗാനരചന ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, മുരുകൻ കാട്ടാക്കട, പ്രൊഡക്ഷൻ ഡിസൈനർ എം എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടേഴ്‍സ് ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി സജന നാജം, അസിസ്റ്റന്റ് ഡയറക്ടേഴ്‍സ് വിഷ്‍ണു ചിറക്കൽ, രനീഷ് കെ ആർ, അമൽ കെ ബാലു, പിആർഒ പി ശിവപ്രസാദ്, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ് അനു പള്ളിച്ചൽ എന്നിവരാണ് ‘കായ്‍പോള’യുടെ മറ്റ് പ്രവർത്തകർ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: